പ്ലസ്ടുക്കാരി 117

എന്നിട്ട് പറഞ്ഞു ഇന്ന് നീ ഉച്ചക്ക് കളഞ്ഞ ചോറ് നമ്മുടെ ആമിനക്കു കൊടുത്തിരുന്നെങ്കിൽ അവൾ കഴിച്ചേനെ
അവളുടെ ഉമ്മ മരിച്ചതിൽ പിന്നെ അവൾ അങ്ങനെയൊന്നും ക്ലാസിൽ ചോറ് കൊണ്ടുവന്നിട്ടില്ല. പാവം അവൾ ഒറ്റയ്ക്ക് വേണ്ടേ എല്ലാ കാര്യങ്ങളും നോക്കാൻ.

രേഷ്മ ഒന്നും മിണ്ടാതെ അഞ്ചുവിന്റെ മുഖത്തേക്ക് നോക്കി.

ഇല്ലെങ്കിൽ ആ ചോറ് നീ അഖിലിന് കൊടുത്താലും മതിയാരുന്നു. അച്ഛൻ മരിച്ച അവനു വിശപ്പിന്റെ വില അറിയാം രേഷ്മേ

ഞാൻ ഇതൊക്കെ പറഞ്ഞത് ഇനി നീ ചോറ് കൊണ്ടുവന്നു കളയുന്നതിനു മുൻപ് അവരെയൊക്കെ ഒന്ന് ഓർക്കാൻ വേണ്ടിയാണ് കേട്ടോ? അല്ലേലും ഇതൊക്കെ നിനക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയല്ലേ?

എന്നാലും ഇന്നു നിന്റെ അമ്മ ആ വെയിലും കൊണ്ട് വന്നു തന്ന ചോറല്ലാരുന്നോ? കളയേണ്ടിയിരുന്നില്ല. നീ നേരുത്തേ പറഞ്ഞ ഹോസ്റ്റലിൽ ഒക്കെ പോയി നിന്നാൽ അമ്മ ഉണ്ടാക്കിയ ആഹാരം കഴിക്കാൻ കൊതിക്കും നീ?
നീ തന്നല്ലേ രേഷ്മേ സ്കൂൾ മാഗസിനിൽ വിശപ്പിന്റെ വിളി എന്ന ക്യാപ്ഷനിൽ മലയാളത്തിൽ ഒരു കഥ എഴുതിയത്?

അമ്മയുടെ വാക്കുകൾ നിനക്ക് ശല്യം ആണല്ലേ?
ഏതു പെൺമക്കളും വീട്ടിൽ എത്തുന്ന സമയം കഴിഞ്ഞു വരാൻ താമസിച്ചാൽ അവരുടെ ഹൃദയം പിടക്കും. കാരണം പെറ്റ വയറിനെ മക്കളെക്കുറിച്ചുള്ള നൊമ്പരം അറിയൂ.
ഇന്നത്തെ കാലം അറിയാമല്ലോ രേഷൂ? ഉടുപ്പൊന്നു പൊങ്ങിയാൽ കാമത്തോടെ നോക്കുന്ന കണ്ണുകളാണ് നമുക്ക് ചുറ്റിനും അധികവും ഉള്ളത്?
ഇങ്ങനുള്ള സമയത്തു വരാൻ വൈകുമ്പോൾ അമ്മമാർ കുറ്റപ്പെടുത്തുന്നത് സങ്കടം കൊണ്ടല്ല മറിച്ചു സ്നേഹക്കൂടുതലും ആവലാതിയും കൊണ്ടാണ്….

രേഷ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊടിയുവാൻ തുടങ്ങി. ശെരിയാണ് ചോറ് കളയേണ്ടിയിരുന്നില്ല..
അമ്മയോടുള്ള ദേഷ്യം അന്നത്തിനോട് തീർത്തു !

പഠിച്ചു കഴിഞ്ഞു മൊബൈലിൽ കളിച്ചുകൊണ്ടിരുന്നതുകൊണ്ടാണ് രാവിലെ എഴുന്നേൽക്കാൻ താമസിച്ചത്. എന്നിട്ടും ഞാൻ….

രേഷ്മേ?
നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നീ കൂടി മിണ്ടാതിരിക്കുമ്പോൾ തീർത്തും ആ വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ആ അമ്മയുടെ വിഷമം?

4 Comments

  1. Super!!!

  2. Karanju sathyayittum karanjupoyi

    1. അമ്മ ഒരു വികാരമാണ്

  3. Kollam… Nannayittundu….

Comments are closed.