ഫോണിൽ ആഷിയാണ്..
“നീ എവിടെ ആയിരുന്നു ഇന്നലെ സിനിമക്ക് വരാന്ന് പറഞ്ഞു പോയതാണല്ലോ..ഇന്നലെ വിളിച്ചപ്പോൾ ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ് രാവിലെ എത്ര തവണ ആയി വിളിക്കുന്നു.. എന്തു പറ്റി….?”
“ഞാൻ വന്നല്ലോ..നിങ്ങളല്ലേ പോകുന്നില്ലെന്ന് പറഞ്ഞത്…?!!”
“ആര് പറഞ്ഞു? എപ്പോ പറഞ്ഞു?!!”
“ഇന്നലെ രാത്രി എന്റെ അടുത്ത് റാഫിയാണ് പറഞ്ഞത്..നിന്നെ വാപ്പ വിട്ടില്ല എന്ന്….”
“റാഫിയോ… ഇന്നലെയോ?? നിനക്ക് വട്ടായോ? അതോ നിന്നെയും പ്രേതം പിടിച്ചോ??!! റാഫിയെ കഴിഞ്ഞ ആഴ്ച നമ്മളല്ലേ എയർപോർട്ടിൽ കൊണ്ട് വിട്ടത്..”
അത് കേട്ടതും അറിയാതെ കയ്യിൽ നിന്നും ഫോൺ ഊർന്നു താഴെ വീണു..
ശെരിയാണ് ഞാനും കൂടിയാണല്ലോ കൊണ്ട് വിട്ടത് അപ്പോൾ ഇന്നലെ രാത്രി കൂടെ ഉണ്ടായിരുന്നതോ!!?, എന്റെ ഹൃദയമിടിപ്പ് കൂടി കാലിനും കയ്യിനും തളർച്ചപോലെ…നെറ്റിയിൽ വിയർപ്പ് ഉരുണ്ടു കൂടി…
ഞാൻ കൈകൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ചു.. കൈയ്യിൽ എന്തോ തടഞ്ഞപോലെ…നല്ല നീറ്റൽ.. ഞാൻ കണ്ണാടിയുടെ അടുത്തേക്ക് നീങ്ങി നിന്നു…
നെറ്റിയിൽ പൊടിച്ചോരയിൽ ശൂലം തെളിഞ്ഞു നിന്നു.
??