“ആ… ആരാ..?”
“ഞാനാടാ…”
“ഞാനോ?”
“റാഫിയാട..”
“ഹൊ… റാഫി.. അവന്മാർ എവിടെ?”
“അവർ വരുന്നില്ലാ പോലും..”
“അതെന്തുപറ്റി?”
“ആഷിനെ വാപ്പ വിട്ടില്ല കുടുവിനെ ഇക്കായും.. സാബിത്ത് വാപ്പാടെ ഒപ്പം ആശുപത്രിയിൽ പോയി..അതോടെ ചെമ്മിയും ഇബ്രാഹിയും വലിഞ്ഞു…”
“തെണ്ടികൾ.. അപ്പൊ നമ്മൾ രണ്ടുപേരെ ഉള്ളൂ…?”
“ഇനി നമ്മൾ രണ്ടുപേരായിട്ട് എങ്ങോട്ട് പോകാനാണ്..ഇവിടെ ഇരിക്കാന്നുവെച്ചാൽ വെട്ടവും വെളിച്ചവും ഇല്ല..ഞാനും വീട്ടിലേക്ക് പോകുവാ…”
“എന്നാൽ ഞാനും വരാം… ഞാൻ തറവാട്ടിലേക്കാണ്..”
ഞങ്ങൾ നടന്നു തുടങ്ങി…അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് പഴുത്ത അടക്കയുടെ മണം…
“എന്താടാ ഒരു പഴുത്ത അടക്കയുടെ മണം…?”
“അത് ഞാൻ മുറുക്കിയതാട… എന്നാലും ഷംനാസിനെ പ്രേതം പിടിച്ചെന്ന് പറഞ്ഞത് നേരായിരിക്കുമോ…”
“ഒന്നു മിണ്ടാതിരിയെടെ…അല്ലെങ്കിൽ തന്നെ അതിലെ പോകണം എന്നോർത്ത് പേടിച്ചിരിക്കുവാ അപ്പോഴാണ് അവന്റെ ഒരു കോപ്പിലെ ചോദ്യം….”
“ആഹാ… അപ്പൊ നീയല്ലേ പറഞ്ഞത് പ്രേതം ഇല്ല ഭൂതം ഇല്ലാനൊക്കെ…എന്നിട്ട് നിനക്ക് ഇത്ര പേടിയോ…?”
“അത് എല്ലാവരും നിന്നപ്പോൾ ജാഡക്ക് പറഞ്ഞതല്ലേ…ഏതു മനുഷ്യനായാലും പേടി ഉണ്ടാക്കില്ലേടെ…. നിനക്ക് ഇല്ലേ പേടി?”
“ഞാൻ എന്തിന് പേടിക്കണം ഞാൻ ആ വഴിക്കല്ലേ വന്നത്….”
“എന്നാ നീ പേടിക്കേണ്ട എനിക്ക് പേടിയുണ്ട് .. നീ എന്നാ തിരിച്ചു പോകുന്നത്”
ഞാൻ വിഷയം മാറ്റാൻ വേണ്ടി അവന്റെ ദുബൈയിലേക്കുള്ള തിരിച്ച് പോക്ക് എടുത്തിട്ടു… എന്റെ ശ്രമം വിജയിച്ചു അവൻ അവന്റെ തിരിച്ചുള്ള യാത്രയും ഇനിയുള്ള പ്രവാസത്തെയും പറ്റിയായി സംസാരം. ഞാനും അതിൽ മുഴുകി…അങ്ങനെ അവസാന ആൾ താമസം ഉള്ള വീടും കഴിഞ്ഞു..
ഇനി അമ്പലം ആണ് അത് കഴിഞ്ഞാൽ റാഫിയുടെ വീട് , അതും കഴിഞ്ഞ് പോകണം എന്റെ തറവാട് എത്താൻ…അവൻ വാതോരാതെ സംസാരിക്കുന്നുണ്ട് ..എന്നാൽ എന്റെ മനസ്സിൽ അറിയാതെ പ്രേത ചിന്തകൾ കൂടി വന്നു..അമ്പലത്തിനിടടുക്കുന്നതോറും ഇരുട്ട് കൂടി വരുന്നത് പോലെ..നായയുടെ ഓരിയിടലിന്റെ ശബ്ദം പതിമടങ്ങു കൂടിയിരിക്കുന്നു..അതു കേട്ടതോടെ റാഫി സംസാരം നിറുത്തി..കൂരാകൂരിരുട്ട്..അടുത്ത് നിൽക്കുന്ന റാഫിയെ പോലും കാണാൻ കഴിയാത്ത ഇരുട്ട്… എന്റെ ഉള്ളിലെ ഭയം ഇരട്ടിച്ചു..കാലുകൾക്ക് കനം കൂടിയതുപോലെ .. ഏതോ പ്രേത സിനിമ കാണുന്ന പ്രതീതി..എന്തൊക്കെയോ ശബ്ദങ്ങൾ… അപ്രതീക്ഷിതമായി ഒരു കൂട്ടം വവ്വാലുകൾ എന്റെ തോളിൽ തട്ടി പറന്നു പോയി…ഞാൻ വേച്ചു പോയി..മറഞ്ഞു വീഴാതെ റാഫിയെ പിടിക്കാൻ ആഞ്ഞു …അപ്പോഴാണ് ആ സത്യം മനസ്സിൽ ആയത്… കൂടെ റാഫിയില്ല.. ഇവിടെ അവൻ ഇവിടെ? ഞാൻ വിയർക്കാൻ തുടങ്ങി…
??