“എന്റെ പൊന്നളിയാ… അത് വല്ലവരും ടോർച്ച് അടിച്ചതായിരിക്കും വല്ല ചീറ്റുകളിക്കാരോ കള്ളുകുടിയന്മാരോ ആരെങ്കിലും , ഈ പേടിതൊണ്ടൻ ബോധം കെടുമെന്ന് അവർ കരുതിക്കാണില്ല.. അവരായിരിക്കും ഇവനെ വീട്ടിലെത്തിച്ചത്..ഇനി ആ നേരത്ത് ആ ഭാഗത്തുകൂടി വരാതിരിക്കാൻ പേടിപ്പിക്കാൻ നെറ്റിയിൽ ഒരു ശൂലം വരച്ചു വിട്ടു..അത്ര തന്നെ…”
“അല്ലെടാ..അത് എന്തോ മൂർച്ചയുള്ള സാധനം കൊണ്ടാണ്…രാത്രി കൊണ്ട് വന്നപ്പോൾ ഇല്ലാതിരുന്നെന്നാണ് അവന്റെ ഉമ്മ പറഞ്ഞത്..”
“എന്റെ പൊന്നോ ഒന്നു മിണ്ടാതിരിയെടെ.. ചുമ്മ വേണ്ടാത്തത്ത് പറഞ്ഞു പരത്തേണ്ട.. പ്രേതം ആണ് പോലും..ഈ ലോകത്ത് പ്രേതവും ഭൂതവും ഓണനും ഇല്ല…ഈ വർഷത്തിനിടക്ക് ഞാൻ കണ്ടിട്ടും ഇല്ല ഞാൻ വിശ്വസിക്കുകയും ഇല്ല…”
“കണ്ടത് മാത്രമേ വിശ്വസിക്കൂ എങ്കിൽ നീ വിശ്വസിക്കണ്ട…എന്നാലും രാത്രി ആ വഴിക്ക് പോകുമ്പോൾ ഒന്നു സൂക്ഷിച്ചോ…നിന്റെ തറവാട് അവിടെ അല്ലെ അതുകൊണ്ട് പറഞ്ഞതാ…”
“ഓ ശെരി… എന്നെ പ്രേതം പിടിച്ചാൽ ഞാൻ അങ്ങു സഹിച്ചു…”
“എന്താ ഇന്ന് പരിപാടി…നമുക്ക് സെക്കണ്ടിന് പോയാലോ?”
“അതു കൊള്ളാം വീട്ടിലാണെങ്കിൽ ആരും ഇല്ലായിരുന്നു അവരാണെങ്കിൽ തറവാട്ടിൽ പോയിരിക്കുവാ…”
“നിന്റെ കയ്യിൽ ബൈക്ക് ഉണ്ടോ??”
“അതായിട്ടാണ് ചേട്ടൻ പോയിരിക്കുന്നത്….”
“എന്നാൽ ഞാൻ എടുക്കാം.. എല്ലാവരും വീട്ടിൽ പോയി ഫുഡ് കഴിച്ചിട്ടുവാ…”
എല്ലാവരും പിരിഞ്ഞു..ഞാനും വീട്ടിലേക്ക് നടന്നു…പൈസ എടുക്കണം…ഷംനാസിനെ വീടിനു മുന്നിൽ എത്തിയപ്പോൾ അറിയാതെ ചിരി വന്നു…പ്രേതം പിടിച്ചുപോലും നാണം ഇല്ലലോ.. പേടി തൂറൻ..
പൈസ എടുത്ത് കവലയിൽ എത്തി.. കവലയിൽ ആകെ ഇരുട്ട്..ഇതെന്തുപറ്റി ഇവിടെ വെളിച്ചം ഒന്നും ഇല്ലാത്തെ.. എല്ലാ കടകളും അടച്ചിരിക്കുന്നു.. ഇന്നെന്താ ഇത്ര നേരെത്തെ അടച്ചത്… സുൽത്താന്റെ കട ഇത്ര നേരത്തെ അടക്കുന്നതല്ലല്ലോ..!!? ..അവിടെ എവിടെയോ പട്ടികൾ ഓരിയിടുന്ന ശബ്ദം..ഇന്നെന്താ പട്ടികൾ നിർത്താതെ ഓരിയിടുന്നത്…ഇനി വല്ല പ്രേതം ആണോ.. ചുമ്മ പേടിയില്ല വിശ്വാസം ഇല്ലാനൊക്കെ ചുമ്മാ അടിച്ചു വിട്ടതാ.. അതിൽ കൂടി പോകുമ്പോൾ പേടിക്കാതിരിക്കാൻ …ദൈവമേ അല്ല പ്രേതമേ പരീക്ഷിക്കുവാണോ…എവിടെയോ വായിച്ചത് ഓർക്കുന്നു..പ്രേതം വരുമ്പോൾ പട്ടികൾ നിർത്താതെ ഓരിയിടുന്നത് എന്ന്.. ആകെ ഒരു പരിവേശം.. എന്റെ മനസ്സിനെ ഭയം വിഴുങ്ങാൻ തുടങ്ങി..തിരിച്ചു വീട്ടിലേക്ക് നടക്കാന്ന് വെച്ചാൽ കാലിനു കനം കൂടിയതുപോലെ…
ഇവന്മാർ തെണ്ടികൾ എവിടെ പോയി കിടക്കുവാണ്.. അവർ വന്നാൽ ഒരു ദൈര്യം ആയേനെ..അപ്പോഴാണ് ശ്രദ്ധിച്ചത് ആരോ ഇരുട്ടിൽ കൂടി വരുന്നുണ്ട്…പ്രേതം ആണോ…ഞാൻ ദൈര്യം സംഭരിച്ച് ഇരുട്ടിനോട് ഉറക്കെ ചോദിച്ചു….
??