Author : ജിയാസ് മുണ്ടക്കൽ
ഞാൻ കവലയിൽ എത്തുമ്പോൾ ചങ്ങായിമാർ പതിവ്പോലെ കൂട്ടം കൂടിയിട്ടുണ്ടായിരുന്നു..
“നീ എവിടെ പോയി കിടക്കുവായിരുന്നു..?”
“ഞാൻ പണി കഴിഞ്ഞ് ഇപ്പൊ വന്നതേ ഉള്ളൂ.. എന്തുപറ്റി?”
“അപ്പൊ നീ അറിഞ്ഞില്ലേ..?!! ഷംനാസിനെ പ്രേതം പിടിച്ചു…”
“പ്രേതമോ!!!”
“പ്രേതം തന്നെ..എന്താ പ്രേതം എന്ന് കേട്ടിട്ടില്ലേ…?”
“എന്റെ പൊന്നളിയ..ഞാൻ പ്രേതം ന്ന് കേട്ടിട്ടും ഉണ്ട് കണ്ടിട്ടും ഉണ്ട്, സിനിമയിൽ അല്ലാതെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതും ഈ ന്യൂജൻ പിള്ളേരുടെ കാലത്ത് ആരെങ്കിലും പ്രേതം എന്നുപറഞ്ഞാൽ വിശ്വസിക്കുമോ?? നീ വല്ല ഒന്നാം ക്ലസ്സിലെ പിള്ളേരോട് പറ, അതും വല്ല ബാറ്റ്മാനോ ഹീമാനോ പിടിച്ചെന്ന് ചിലപ്പോൾ വിശ്വസിക്കും അല്ലെങ്കിൽ വേണ്ട ബ്ലാക്ക്മാൻ പിടിച്ചെന്ന് പറ ഉറപ്പായിട്ടും വിശ്വസിക്കും…”
“അതല്ല ടാ… നീ വേണമെങ്കിൽ ആഷിയോട് ചോദിക്ക്…”
“ശെരിയാടാ…. നിന്റെ തറവാടിന്റെ അടുത്ത് ആ അമ്പലം ഇല്ലേ അതിനടുത്ത് വെച്ചാണ്.. ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല..ബോധം കെട്ട് കിടന്ന അവനെ ആരൊക്കെയോ ചേർന്നാണ് വീട്ടിൽ എത്തിച്ചത്”
“അപ്പൊ അവനല്ലേ പറഞ്ഞത് എന്തോ പേടിതോന്നുമ്പോൾ എടുത്തേക്കോ വലത്തേക്കോ തുപ്പിയാൽ മതിയെന്ന്… എന്തേ അവൻ തുപ്പിയില്ലേ??! നീ അവന്റെ അടുത്ത് പോയിരുന്നോ?? അവൻ പ്രേതത്തെ കണ്ടോ?”
“തുപ്പാൻ സമയം കിട്ടിക്കാണില്ല… അവൻ കണ്ടില്ല എന്തോ ശക്തമായ പ്രകാശം മുഖത്തേക്ക് അടിച്ചെന്നാണ് പറഞ്ഞത്…നേരം വെളുത്തപ്പോൾ നെറ്റിയിലൊരു ശൂലത്തിന്റെ പാട്.. അവനാകെ പേടിച്ചു പനിപിടിച്ചിരിക്കുവാണ്…”
??