ബസ്സിൽ ഇരുന്നുകൊണ്ട് ഉറങ്ങാൻ പ്രിയക്ക് അത്ര വശമില്ലാത്തതുകൊണ്ടാവാം നല്ലതുപോലെ ഉറക്കം വന്നിട്ടും അങ്ങോട്ട് ഉറങ്ങാൻ സാധിച്ചില്ല. നല്ലതുപോലെ ഉറക്കം തോന്നുന്നുണ്ട് എന്നാലോട്ട് ഉറങ്ങാനും സാധിക്കുന്നില്ല.
കുറച്ചുനേരം കഴിഞ്ഞിട്ടും അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല. ഞാൻ പറഞ്ഞു നിനക്ക് സൈഡിൽ ഇരിക്കാം. അപ്പോൾ വേണ്ട പനി വരും എന്നുള്ളതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു.എന്റെ മടിയിൽ ഹാൻഡ് ബാഗ് വെച്ചിട്ടുണ്ട്. വേണമെങ്കിൽ അത് തലയണയാക്കി കിടന്നോളൂ എന്ന് ഞാൻ പറഞ്ഞു.ഇങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം ആലോചിച്ച് അതുകഴിഞ്ഞ് അവൾ അപ്രകാരം മടിയിലേക്ക് കിടന്നു.
ഇടയിൽ എപ്പോഴോ ചെറുതായി കൂർക്കം വലിക്കുന്നത് പോലെ തോന്നി. അപ്പോൾ എനിക്ക് മനസ്സിലായി അവൾ ഉറങ്ങി എന്ന്. ഞാൻ മടിയിൽ കിടക്കുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.ബസ് ഇങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ സൈഡിൽ നിന്നുള്ള ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ അവളുടെ മുഖം ഇങ്ങനെ ശ്രദ്ധിച്ചു. ജീവിതത്തിൽ ഞാൻ ഇത്രയധികം ഒരാളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
അവളുടെ മുടിയിഴകൾ മുഖത്തേക്ക് വീണിരുന്നു . ഞാൻ ഒന്നു മടിച്ചിട്ടാണെങ്കിലും അത് ഇങ്ങനെ പതുക്കെ സൈഡിലേക്ക് ഒതുക്കി വെച്ചു കൊടുത്തു കൊണ്ടേയിരുന്നു. അപ്പോഴാണ് അവളുടെ നെറ്റിയിലെ ഒരു കറുത്ത പാട് ഞാൻ കണ്ടത്.പെട്ടെന്ന് എന്റെ മനസ്സിൽ ഒരു വേദനയുണ്ടായി. പണ്ട് ഞാൻ പിടിച്ചു തള്ളിയപ്പോൾ ഉണ്ടായ മുറിവാണ് അത്. ഞാൻ അതിലൊന്ന് തൊട്ടു തലോടി.സത്യം പറഞ്ഞാൽ മനസ്സുകൊണ്ട് അവളോട് ഒരായിരം വട്ടം ഞാൻ ഇതിന് ക്ഷമചോദിച്ചിരുന്നു. എങ്കിൽ പോലും ഞാൻ ഇതുവരെയായിട്ടും നേരിട്ട് ഒരു ക്ഷമ അവളോട് പറഞ്ഞിട്ടില്ല.
ഞാനും സൈഡിലത്തെ ജനലിലേക്ക് ചാരി നല്ലതുപോലെ ഉറങ്ങി. അങ്ങനെ ബാംഗ്ലൂർ മടിവാള ഞങ്ങൾ എത്തിച്ചേർന്നു.
ഞാൻ എന്റെ മഴയിൽ കിടന്നുറങ്ങുന്ന പ്രിയയെ വിളിച്ചുണർത്തി ഞങ്ങളുടെ ലഗേജുകൾ എടുത്ത് വെളിയിലേക്ക് ഇറങ്ങി.
ഞങ്ങളെ കാത്ത് ട്രീസ അവിടെ നിൽപ്പുണ്ടായിരുന്നു. വന്ന ഉടൻ തന്നെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അപ്പോൾ പ്രിയയെ പരിചയപ്പെടുത്തി ഇതാണ് ട്രീസാ ഇത്…..
എന്റെ പൊന്നു ശ്രീ അതൊക്കെ ഞങ്ങൾ
വിശദമായിട്ട് പിന്നെ പരിചയപ്പെട്ടോളാം ഇപ്പൊ എന്റെ പേര് അറിഞ്ഞല്ലോ. അതുമതി.ബാക്കി നമുക്ക് പുറകെ അറിയാം
.
ട്രീസാ എന്റെ കാറും കൊണ്ടാണ് ഞങ്ങളെ വിളിക്കുവാൻ വന്നത്. ട്രീസാ എന്റെ കൂടെ മുൻപിലും പ്രിയ പുറകിൽ ആയിരുന്നു. ഇതിനിടയിൽ തന്നെ പ്രിയ അമ്മയെ വിളിച്ച് ഇവിടെ സുരക്ഷിതയായി എത്തി എന്ന് ഫോൺ ചെയ്ത് പറഞ്ഞിരുന്നു.
ട്രീസ ഒരു ചാവി എടുത്ത് പ്രിയയുടെ കൈയിൽ കൊടുത്തു.എന്നിട്ട് പറഞ്ഞു” ഇത് നമ്മുടെ ഫ്ലാറ്റിന്റെ കീയാണ് “.മൂന്ന് പേർക്കും ഓരോ കീ ഉണ്ട്. ഞാൻ അവധി ദിവസങ്ങളിലും വീക്കെന്റിലും മാത്രമേ അവിടെ കാണുകയുള്ളു.
ഇത് കേട്ടപ്പോൾ പ്രിയയുടെ മുഖം മാറി.
