സുഖമല്ലേ നിനക്ക് എന്ന് മാത്രം ഞാൻ ചോദിച്ചു. അതെ എന്നു മാത്രം അവൾ ഉത്തരം പറഞ്ഞു
എനിക്ക് എന്തൊക്കെയോ അവളോട് ചോദിക്കണമെന്നുണ്ടാരുന്നു. പക്ഷേ ഒന്നും വെളിയിലേക്ക് വന്നില്ല.
അവളും എന്നോട് ഒന്നും ചോദിച്ചില്ല.
വിദ്യാമ്മ ചായ കൊണ്ടു വന്നു മേശയിൽ വെച്ചു.
ശ്രീ അന്നത്തെ പ്രശ്നത്തിന് ശേഷം ഇങ്ങോട്ട് വന്നിട്ടില്ല അല്ലേ. വർഷങ്ങൾ എന്ത് പെട്ടെന്നാണ് പോകുന്നത്.
ഞങ്ങളുടെ ഈ വീടിന്റെ ഉടമസ്ഥർ ഉടൻ തന്നെ മാറി കൊടുക്കണം എന്നൊക്കെ പറയുന്നുണ്ട്. അവർ ഈ വീട് വിൽക്കാൻ പോവുകയാണ്. ഞങ്ങളോട് വേണോ എന്ന് ചോദിച്ചു. എന്നാൽ അത്രയും പണം ഇപ്പോൾ ഇല്ലാത്തതിനാൽ വേണ്ടാ എന്നു പറഞ്ഞു.മിക്കവാറും ഞങ്ങൾ തിരിച്ചു ഇടുക്കിയിലേക്ക് പോകും.
അപ്പോൾ അപ്പോൾ പ്രസാദേട്ടൻ ജോലി ഉപേക്ഷിക്കണം. ഇതാണ് ആകെയുള്ള ഒരു വരുമാനം.എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല.
ഇപ്പോൾ ഇവൾക്ക് ബാംഗ്ലൂരിൽ ഒരു ജോലി ശെരിയായിട്ടുണ്ട്. മോൻ അവളെ ഒന്ന് സഹായിക്കണം. അവൾക്ക് ഒരു നല്ല താമസ സ്ഥലവും, മറ്റും ഒന്ന് ശെരിയാക്കി കൊടുക്കണം. ബുദ്ധിമുട്ടിക്കുവാണെന്ന് അറിയാം. പക്ഷേ ഞങ്ങൾക്ക് വേറെ ആരുമില്ല. മോന് പറ്റില്ലേ?
ഞാൻ നോക്കുമ്പോൾ പ്രിയ നിസ്സഹായയായി
നിൽക്കുവാണ്.
എന്റെ മനസ്സിലെ സന്തോഷത്തിന് അതിരില്ലാരുന്നു. എന്റെ എല്ലാമെല്ലാമായ പ്രിയയേ കാണുവാനും സംസാരിക്കുവാനും ഇനി പറ്റുമല്ലോ എന്നോർത്തു. എന്നാൽ ഞാൻ അതു പുറമെ കാണിച്ചില്ല.
ഉടൻ തന്നെ ഞാൻ വിദ്യമ്മയോട് പറഞ്ഞു, “ധൈര്യമായി ഇരിക്കു അമ്മേ. ഞാൻ നോക്കിക്കോളാമെന്ന്”.മറ്റെന്നാൾ വൈകിട്ട് ഞാൻ പോകും. ഇപ്പോൾ തന്നെ ഞാൻ പോയി ടിക്കറ്റ് ബുക്ക് ചെയ്തേക്കാമെന്നു പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. പെട്ടന്നുള്ള എന്റെ ഭാവ മാറ്റം കണ്ടപ്പോൾ പ്രിയ ഞെട്ടി.പക്ഷേ അവൾ ഒന്നും പറഞ്ഞില്ല
അങ്ങനെ ഉത്സവം ഭംഗിയായി നടന്നു. കൂട്ടുകാരുടെ കൂടെ തന്നെയായിരുന്നു മുഴുവൻ സമയവും. ഇത്രയും നാൾ വിളിക്കാത്തതിന്റെ പരിഭവമൊക്കെ മാറ്റി.
അങ്ങനെ ഞങ്ങൾ പോകുന്ന സമയമായി. പ്രിയയും, പ്രസാദേട്ടനും, വിദ്യാമ്മയുമൊക്കെ കരച്ചിലായിരുന്നു. ഒന്നും പേടിക്കാനില്ല എന്നു പറഞ്ഞു ഞാൻ അവരെ അശ്വസിപ്പിച്ചു.ഞങ്ങൾ 2 പേരും ബസ് സ്റ്റാൻഡിലെത്തി. ടിക്കറ്റ് കാണിച്ചു. സീറ്റിൽ ഇരുന്നു. 2 പേർക്ക് ഇരിക്കാവുന്ന സീറ്റ് ആണ്.
പ്രിയക്ക് കാറ്റു അടിച്ചാൽ പെട്ടെന്ന് ജലദോഷം വരുമെന്നു പറഞ്ഞു ഞാൻ വിൻഡോ സൈഡിലും, അപ്പുറത്ത് അവളും ഇരുന്നു. ഇത്രയും വർഷം സംസാരിക്കാത്തത് കൊണ്ടോ, ഈഗോ കൊണ്ടോ ഞങ്ങൾ വലിയ സംസാരം ഒന്നുമില്ലാരുന്നു.
ആദ്യമായിട്ടാണ് പ്രിയ വീട് മാറി നിൽക്കുന്നത്. അങ്ങനെ യാത്ര ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ബസ് നിർത്തി ആഹാരം കഴിക്കാനുള്ളവർക്ക് കഴിക്കാം എന്ന് പറഞ്ഞു ഞാൻ പ്രിയയുടെ ചോദിച്ചു ആഹാരം കഴിക്കാം എന്നു എന്നാൽ അവൾ വരാൻ കൂട്ടാക്കിയില്ല. ഇനി ഇപ്പോൾ ബാംഗ്ലൂരിൽ ചെന്നാൽ മാത്രമേ നമുക്ക് എന്തെങ്കിലും കഴിക്കാൻ സാധിക്കൂ.എന്തെങ്കിലും വന്ന് കഴിക്കുന്നതായിരിക്കും നല്ലത്. എന്തുകൊണ്ടോ ഈ പ്രാവശ്യം അവൾ എന്റെ കൂടെ കഴിക്കാൻ ഇറങ്ങി വന്നു കൂടെ ഉള്ളവരെല്ലാം വലിയൊരു ഹോട്ടലിലെ കാണാൻ കയറിയത് എന്നാൽ ഞാൻ നോക്കിയപ്പോൾ സൈഡിൽ നല്ലൊരു തട്ടുകട കണ്ടു. അങ്ങനെ ഞങ്ങൾ തട്ടുകടയിൽ നിന്ന് നല്ല ചൂടു തട്ട് ദോശയും കൂടെ രണ്ട് ഓംലെറ്റും കട്ടനും അടിച്ച് വീണ്ടും ഞങ്ങളെ ബസ്സിലേക്ക് കയറി യാത്ര പുനരാരംഭിച്ചു.
