എന്റെ മനസ്സിലും എനിക്ക് നിന്നോടുള്ള ഒരു ഇഷ്ടം ഉണ്ടായിരുന്നെങ്കിലും നിനക്ക് അത് മനസ്സിലായില്ല. അല്ലെങ്കിൽ തന്നെ എന്റെ ശ്രീ,നിന്നോട് മാത്രമല്ലേടാ ഉള്ളൂ ഞാൻ വാതോരാതെ സംസാരിക്കുന്നത്. അല്ലാതെ എപ്പോഴെങ്കിലും ഞാൻ ആരോടെങ്കിലും അമിതമായി സംസാരിക്കുന്നതും ഇടപെടുന്നതും നീ കണ്ടിട്ടുണ്ടോ? എന്നെങ്കിലും നീ എന്റെ ഇഷ്ടം മനസ്സിലാക്കും എന്ന് ഞാൻ കരുതി. പക്ഷേ എന്തുകൊണ്ടോ നിനക്ക് അത് മനസ്സിലായില്ല.
നിന്റെ കൂടെ ബാംഗ്ലൂർ വരാമല്ലോ എന്ന് ഓർത്തപ്പോൾ ഒരുപാട് ഞാൻ സന്തോഷിച്ചു.എന്നാൽ നീ എന്നെ കൂടെ കൊണ്ടുപോകുന്ന കാര്യം നിന്റെ അമ്മ നിന്നോട് സംസാരിച്ചപ്പോൾ നീ ദേഷ്യപ്പെടുന്നത് ഞാൻ കണ്ടു. അപ്പോൾ എന്റെ മനസ്സിൽ ഒരു സംശയം വന്നു “നിനക്കെന്നെ ഇഷ്ടമല്ലേ എന്ന് .
പിന്നീട് ഇവിടെ ബാംഗ്ലൂർ വന്ന് ട്രീസയേ കണ്ടപ്പോഴും ഞാൻ തെറ്റിദ്ധരിച്ചു.കാരണം ഒരു ഫ്ലാറ്റിൽ ആണ് താമസം എന്നും പറഞ്ഞു. ചിലപ്പോൾ ഒരുപക്ഷേ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രണയം ആണോ എന്ന് ഞാൻ സംശയിച്ചു. പിന്നീടാണ് മനസ്സിലാകുന്നത് നിങ്ങൾ സഹോദരങ്ങളാണെന്ന്.
“ഐ ലവ് യു ശ്രീ, ഐ ലവ് യു “
കേട്ടത് സത്യമോ മിഥ്യ യോ എന്നറിയാതെ ഞാൻ തിരിഞ്ഞു അവൾക്ക് അഭിമുഖമായി കിടന്നു.
ഞാൻ നോക്കുമ്പോൾ കൊച്ചിന്റെ കണ്ണ് ഒക്കെ നിറഞ്ഞിട്ടുണ്ട്.അവളെ ഞാൻ കെട്ടി പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി.എന്റെ പെണ്ണ് എന്നിലേക്ക് ചേർന്ന് കിടന്നുപ്പോൾ ഈശ്വരൻ എന്നോട് പറയുന്നതായി തോന്നി
“ എടാ ശ്രീ ഞാൻ അത്ര ക്രൂരനൊന്നും അല്ല കേട്ടോ “
