പ്രിയമാനവളെ [Sandeep] Like

അത് സാരമില്ല ഇനിയും സമയം കിടപ്പുണ്ടല്ലോ എന്ന് മാത്രം ഞാൻ പറഞ്ഞു.
തിരിച്ചു ഹോസ്റ്റലിൽ പോകേണ്ടതിനാൽ ട്രീസാ പോയി
അങ്ങനെ ഞാനും പ്രിയയും ഒറ്റയ്ക്കായി.

ഞങ്ങളുടെ ഇടയിൽ ഒരു മൂകത തളം കെട്ടി കിടന്നിരുന്നു.എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് വെച്ചായിരിക്കാം പ്രിയ എന്നോട് പറഞ്ഞു “ സാധനങ്ങൾ മേടിച്ച് കുക്ക് ചെയ്യുന്നതായിരിക്കും നല്ലത്.എപ്പോഴും ഹോട്ടൽ ഭക്ഷണം അത്ര ശരിയാകില്ല.
അപ്പോൾ ഞാൻ പറഞ്ഞു ഞാൻ സാധനങ്ങൾ എല്ലാം മേടിച്ചോളാം. കാരണം എനിക്കും ട്രീസക്കും ചില ആഹാരങ്ങൾ ഒന്നും ഇഷ്ടമല്ല അതുകൊണ്ട് അതിനനുസരിച്ച് മേടിക്കണം.അതുകൊണ്ട് ഞാൻ സാധനങ്ങൾ എല്ലാം മേടിച്ചോളാം. നീ കുക്ക് ചെയ്താൽ മതി എന്ന് അവളോട് പറഞ്ഞു. അവൾ അത് തലയാട്ടി സമ്മതിച്ചുവെങ്കിലും അവളുടെ മുഖം ഒന്നു മങ്ങിയത് ഞാൻ ശ്രദ്ധിച്ചു.
കതക് അടയ്ക്കാതെ അവൾ കിടക്കാൻ പോകുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു കതക് ലോക്ക് ചെയ്തോളൂ കുഴപ്പമില്ല എന്ന് പറഞ്ഞു.
എന്നാൽ അവൾക്ക് ഒറ്റയ്ക്ക് കിടക്കുന്നതിനാൽ പേടിയുണ്ട് അതുകൊണ്ട് കതക് അടയ്ക്കുന്നില്ല.
രാവിലെ ഒരു 8 മണിയാവുമ്പോൾ റെഡി ആകണം എന്നും പറഞ്ഞു.എന്റെ ഓഫീസിലേക്ക് പോകുന്ന വഴിക്ക് തന്നെയാണ് അവളുടെ ഓഫീസും. അപ്പോൾ എനിക്ക് അവളെ അവിടെ ഓഫീസിൽ ആക്കാൻ സാധിക്കും.അതുപോലെ തന്നെ തിരിച്ചു വരുന്ന സമയത്തും അവിടെ വെയിറ്റ് ചെയ്താൽ മതി ഞാൻ വന്ന് നിന്നെ പിക്ക് ചെയ്തോളാം എന്ന് പറഞ്ഞു.
അങ്ങനെ പ്രിയയോടൊപ്പം ഉള്ള ബാംഗ്ലൂർ ജീവിതം ആരംഭിച്ചു. അവളോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ ഞാൻ നല്ലതുപോലെ മനസ്സുകൊണ്ട് സന്തോഷിച്ചു. ട്രീസ ഇടയ്ക്ക് വരുമ്പോൾ ഞങ്ങൾ വെളിയിൽ പോവുകയും സിനിമ കാണുകയും മാളുകൾ ഒരു അങ്ങനെ ഫുൾ അടിച്ചുപൊളി ലൈഫ് ആയിരുന്നു . അങ്ങനെ ഒരു മാസം പിന്നിട്ടു.എനിക്ക് ഒരു പേടിയുണ്ടായിരുന്നു പ്രിയ വേറെ റൂം മാറണം എന്നൊക്കെ പറയുമെന്ന്. എന്നാൽ അതിനെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല.
ഇതിനിടയിൽ ഓരോ ദിവസം കഴിയുന്തോറും പ്രിയയോടുള്ള എന്റെ പ്രണയം കൂടിക്കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കൽ പ്രിയക്ക് കലാശലായ പനി വന്നത്.
ഞാൻ ഉടൻ തന്നെ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരു ഇഞ്ചക്ഷൻ എടുത്തു.കുറച്ച് മരുന്നുകളും കഴിക്കുവാൻ കൊടുത്തു.പിന്നെ ഞാൻ കുറച്ച് കഞ്ഞിയൊക്കെ ഉണ്ടാക്കി കൊടുത്തു. ഞാൻ പോയി കിടന്നുറങ്ങുവാൻ പറഞ്ഞു.
പ്രിയയുടെ വയ്യായ്ക കാരണം എനിക്ക് രാത്രിയായിട്ടും ഉറക്കം വന്നില്ല. ഞാൻ പ്രിയയുടെ റൂമിലേക്ക് ചെന്നു കൈ കൊണ്ട് തൊട്ടു നോക്കി.
ചൂടില്ല
ആ മുഖം കണ്ടപ്പോൾ അതിൽ നിന്ന് കണ്ണെടുക്കുവാനേ തോന്നിയില്ല. എന്നാൽ അവൾ ഉണരുമോ എന്നുള്ള ഒരു ഭയം ഉണ്ടായിരുന്നു എങ്കിലും ഞാൻ അവൾ അറിയാതെ തന്നെ ഒരു ഉമ്മ ചെറുതായിട്ട് നെറ്റിക്ക് കൊടുത്തു. പുതപ്പ് എല്ലാം നല്ലതുപോലെ പുതപ്പിച്ചിട്ട് ഞാൻ ഉറങ്ങാനായിട്ട് പോയി.
പിറ്റേദിവസം അവൾക്ക് നല്ലതുപോലെ കുറവുണ്ടായിരുന്നു.പ്രൊബേഷൻ ടൈം ആയതിനാൾ വയ്യ എങ്കിലും അവൾ ഓഫീസിൽ പോകാൻ റെഡിയായി. എന്നാൽ ഉച്ചയ്ക്കും വൈകിട്ടും ഒക്കെ അവളുടെ ആരോഗ്യസ്ഥിതി ഞാൻ അവളെ മെസ്സേജ് അയച്ചു ചോദിച്ചു കൊണ്ടായിരുന്നു. എന്തുകൊണ്ടോ പഴയ പോലെ,സംസാരിക്കാനുള്ള മടി എന്നിൽ നിന്ന് മാറിയിരുന്നു.
അന്ന് ഒരു ഉമ്മ കൊടുത്തതിനു ശേഷം എന്തുകൊണ്ടോ എനിക്ക് ഒടുക്കത്തെ ധൈര്യമായിരുന്നു. പിന്നീടുള്ള എല്ലാദിവസവും അവൾ ഉറങ്ങിയതിനു ശേഷം അവൾക്ക് ഒരു ഉമ്മ കൊടുത്തതിനു ശേഷം മാത്രമേ ഞാൻ ഉറങ്ങാറുള്ളൂ.
അങ്ങനെ ബാംഗ്ലൂർ ജീവിതം സമാധാനപരമായിട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ട്രീസ എന്നെ വിളിച്ചിട്ട് പറഞ്ഞത് പ്രിയക്ക് അവളോട് എന്തോ സംസാരിക്കാനുണ്ട്. പ്രിയ കാണാൻ അടുത്തുള്ള ഏതോ റസ്റ്റോറന്റിലേക്ക് ചെല്ലാൻ പറഞ്ഞു എന്ന് പറഞ്ഞു .
ട്രീസ എന്നോട് എന്താടാ കാര്യം എന്ന് ചോദിച്ചെങ്കിലും എനിക്ക് അതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല.
ട്രീസാ പറഞ്ഞ സമയത്ത് റസ്റ്റോറന്റിലേക്ക് പ്രിയ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ ഒരു കോഫി ഓർഡർ ചെയ്തു.
ട്രീസക്ക് അറിയുമോ എന്ന് അറിയില്ല ഞങ്ങളുടെ ഒരു കുടുംബ വസ്തു കേസിൽ പെട്ട് ഇടുക്കിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ വിധി വന്നിട്ടുണ്ട്.അപ്പൊൾ അതിൽ നിന്നും ഒരു മോശമല്ലാത്ത ഒരു തുക ഞങ്ങൾക്ക് കിട്ടും.കുറച്ചു മുമ്പ് വീട്ടിൽ നിന്ന് അച്ഛനും അമ്മയും വിളിച്ചിട്ടുണ്ടായിരുന്നു ഈ തുകയും പിന്നെ ചില്ലറ സേവിങ്സും എല്ലാം കൂടെ ചേർത്ത് എവിടെയെങ്കിലും ഒരു വീട് മേടിക്കണം എന്നിങ്ങനെ പറഞ്ഞു.
ഞങ്ങൾ ഇപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്ന ആ വീട് വിൽക്കാനാണ് എന്നിങ്ങനെ അറിഞ്ഞു അങ്ങനെയാണെങ്കിൽ ഞങ്ങൾ ചിലപ്പോൾ ആ വീട് മേടിക്കും.

Leave a Reply

Your email address will not be published. Required fields are marked *