പ്രിയമാനവളെ [Sandeep] Like

“ഫ്ലാറ്റിൽ ആണോ താമസം എനിക്ക് ഏതെങ്കിലും ഒരു ലേഡീസ് ഹോസ്റ്റൽ ആയിരുന്നു നല്ലത്. കാരണം അങ്ങനെ വെളിയിൽ താമസിക്കുന്നത് ശരിയല്ല. അത് തന്നെയല്ല ഇതൊക്കെ വീട്ടിലും,നാട്ടിലും അറിഞ്ഞു കഴിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തു വളരെ വലുതായിരിക്കും അതുകൊണ്ട് എനിക്ക് ഏതെങ്കിലും ഒരു ലേഡീസ് ഹോസ്റ്റൽ റെഡിയാക്കി തന്നാൽ മതിയാകും “.
ട്രീസ :“ചേച്ചി ഒരു ലേഡീസ് ഹോസ്റ്റലിൽ പോയി കഴിഞ്ഞാൽ അതിന്റെതായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്.നമ്മൾ പല ആൾക്കാരും ആയിട്ടും അഡ്ജസ്റ്റ് ചെയ്യണം.അത് തന്നെയല്ല ചേച്ചിയുടെ ഓഫീസ് ഇവൻ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത് തന്നെയാണ്. അതുകൊണ്ട് വലിയ പ്രശ്നമുണ്ടാവില്ല. ആദ്യ ഒരു മാസം ഇങ്ങനെ നിന്ന് താമസിച്ചു നോക്കൂ. അത് കഴിഞ്ഞ് നമുക്ക് നോക്കാം.
പിന്നെ വീട്ടിൽ വിളിക്കുമ്പോൾ ലേഡീസ് ഹോസ്റ്റലിലാണ് താമസം എന്ന് മാത്രം പറഞ്ഞാൽ മതി. അതുപോലെ വേറെ ആരും അറിയുക എന്നുള്ള പേടിയും വേണ്ട.അപ്പുറത്തുള്ള ഫ്ലാറ്റിൽ ആരാണ് താമസിക്കുന്നത് എന്നു പോലും ആർക്കും അറിയില്ല.
നമ്മുടെ നാട്ടിൻപുറത്താണ് അപ്പുറത്തെ വീട്ടിൽ എന്താണ് നടക്കുന്നതെന്നും അവിടുത്തെ പ്രശ്നങ്ങൾ എന്താണെന്നൊക്കെ ശ്രദ്ധിക്കുന്നത്. ഇവിടെ അങ്ങനെ യാതൊരു കാര്യവുമില്ല എല്ലാരും അവനവന്റെ കാര്യങ്ങൾ നോക്കി മാത്രം ജീവിക്കുന്നവരാണ്.
എന്നോടൊപ്പം ഒറ്റയ്ക്ക് ഫ്ലാറ്റിൽ താമസിക്കാൻ സമ്മതം അല്ലായിരുന്നുവെങ്കിലും ബാംഗ്ലൂർ നഗരത്തിൽ ഒറ്റയ്ക്ക് വന്ന പുതിയ റൂമൊക്കെ കണ്ടുപിടിക്കുന്നത് വലിയ ബുദ്ധിമുട്ട് ആയതിനാൽ തൽക്കാലത്തേക്ക് അവൾ ഈ ഫ്ലാറ്റിൽ താമസിക്കാം എന്ന് തീരുമാനിച്ചു.

രണ്ടുദിവസം മുമ്പ് തന്നെ ട്രീസ ഫ്ലാറ്റ് എല്ലാം ഒന്ന് വൃത്തിയാക്കി ഇട്ടിട്ടുണ്ടായിരുന്നു. അതിൽ ഒരു റൂം എന്റേതാണ്. രണ്ടാമത്തെ റൂം ട്രീസാ വരുമ്പോൾ ഉപയോഗിക്കുന്നതാണ്. അവിടെ വലിയ ബെഡ് ആയതിനാലും പ്രിയയോട് ആ റൂം യൂസ് ചെയ്തോളാൻ പറഞ്ഞു.

ഞങ്ങൾ ഫ്രഷായി ബ്രേക്ക്ഫാസ്റ്റ് ചെയ്ത കഴിച്ച് യാത്ര ക്ഷീണം ഉള്ളതിനാൽ ഞങ്ങൾ നല്ലതുപോലെ ഒന്ന് മയങ്ങി. ഉച്ചയായപ്പോൾ ട്രീസയും പ്രിയയും എന്റെ വണ്ടിയിൽ വെളിയിൽ കറങ്ങാൻ പോയി വരുന്ന വഴിക്ക് എനിക്കുള്ള ഫുഡ് മേടിച്ചു കൊള്ളാമെന്ന് പറഞ്ഞു.ഒരു രണ്ടുമൂന്നു മണിക്കൂർ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് അവർ തിരിച്ചു വന്നു തിരിച്ചു തിരിച്ചുവന്നു ഇപ്പോൾ വലിയ കവറുകൾ ഒക്കെ പ്രിയയുടെ കയ്യിൽ ഇരിക്കുന്നത് ഞാൻ നോക്കുന്നത് കണ്ടിട്ട് ആവാം പ്രിയ എന്നോട് പറഞ്ഞു, ട്രീസ ഒരുപാട് പുതിയ തുണികളും മറ്റും മേടിച്ചു തന്നു.എന്നാൽ പൈസ തിരിച്ചു കൊടുക്കാൻ പറഞ്ഞിട്ട് മേടിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *