അഞ്ചു വർഷം പ്രണയിച്ചു..
വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നു… ആകെ രണ്ടു മാസം മാത്രമേ ഒരുമിച്ച് നിൽക്കാൻ കഴിഞ്ഞുള്ളു..
ലോൺ എടുത്തു പഠിച്ച ഞാൻ ദുബായ് ലേക്ക് വിമാനം കയറിയത് അത് വീട്ടാൻ ആയിരുന്നു.. പിന്നെ പിന്നെ ഏട്ടന്റെ പ്രാരാബ്ദം ഞാനും കൂടി പങ്കിട്ടു.. പെങ്ങളെ കെട്ടിച്ചപ്പോൾ ഏട്ടൻ അത്യാവശ്യം നല്ലൊരു കടക്കാരൻ ആയി.. ഏട്ടന്റെ ചെറിയ വരുമാനം കൊണ്ട് ഒന്നിനും ആവില്ല എന്നറിഞ്ഞു കൊണ്ട് ഞാൻ വീണ്ടും ഇവിടെ തുടരുന്നു…
എനിക്കും ഉണ്ട് ചില സ്വപ്നങ്ങൾ..
ഒരു പ്രവാസി ആയതിനാൽ നഷ്ടപ്പെട്ട കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ..
എങ്കിലും ഒരാഗ്രഹം ബാക്കി.. എന്റെ കുഞ്ഞു ജനിക്കുമ്പോൾ ആദ്യം കാണേണ്ട മുഖം അവന്റെ അച്ഛന്റെ മുഖം ആവണം.. എന്നെ പോലെ ഓരോ ഭാര്യയും അതാഗ്രഹിക്കുന്നുണ്ടാവും… ശേഷിക്കുന്ന കാലം കുഞ്ഞിനെയും ചേർത്ത്പിടിച്ചു എന്റെ കണ്ണേട്ടന്റെ ശ്വാസം കേട്ടു ആ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങണം അത്ര മാത്രം മതി…
Enthanu nirthiyath….