പ്രവാസി 56

“അച്ചോടാ അത്ര ഭയങ്കരനാണോ എന്നാൽ നീയാ ഫോൺ ഒന്നു വയറ്റിൽ വച്ചേ ഞാനെന്റെ മോനോട് ഒന്ന് ചോദിക്കട്ടെ “”

പതിയെ ഫോൺ വീർത്തു വരുന്ന വയറിൽ ചേർത്ത് പിടിക്കുമ്പോൾ കണ്ണേട്ടൻ കുഞ്ഞിനോട് കിന്നാരം പറഞ്ഞു തുടങ്ങിയിരുന്നു.. അച്ഛന്റെ കിന്നാരം കടലുകൾക്കപ്പുറത്തു നിന്നും കേട്ടു കുഞ്ഞു താളത്തിൽ ഇടയ്ക്കിടെ ചവിട്ടുന്നുണ്ടായിരുന്നു…

വയറിനോട് ചേർത്ത് പിടിച്ച ഫോണിൽ നിന്നും കുഞ്ഞിന് നൽകിയ പൊന്നുമ്മ ശബ്ദമായി പുറത്തേക്കു വന്നപ്പോഴേക്കും
ഡ്യൂട്ടി നേഴ്സ് വിളിച്ചു

സിസ്റ്റർ എമർജൻസി…
ബി ഫാസ്റ്റ്…

പെട്ടന്ന് ഫോൺ ഓഫാക്കി ഓടുക ആയിരുന്നു . .

വീർത്ത വയറും കൊണ്ട് ഓടിനടക്കുന്ന എന്നെ കണ്ടു എല്ലാരും സഹതാപത്തോടെ നോക്കുമ്പോൾ ഒരു വിഷമം തോന്നും..
പക്ഷേ എല്ലാവരും എത്ര കെയർ ആണെന്നോ !!

ഒരു ആക്‌സിഡന്റ് കേസ് ആയിരുന്നു..
ഹെഡ് ഇഞ്ചുറി ആയിരുന്നു.. പെട്ടന്ന് തന്നെ ഓപ്പറേഷൻ തിയേറ്റർ റെഡി ആക്കി.. ഡോക്ടർ എത്തി.. ഒക്കെ കഴിഞ്ഞു പുറത്തു വരുമ്പോൾ ആകെ തളർന്നു പോയി..
എങ്കിലും മനസ്സിൽ ഒരു സന്തോഷം ഒരു ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിൽ തനിക്കും പങ്കാളി ആവാൻ കഴിഞ്ഞല്ലോ…

ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തുമ്പോൾ വല്ലാത്ത അവശത ആയിരുന്നു..
വീട്ടിലേക്കു ഒന്നു വിളിക്കാൻ പോലും തോന്നിയില്ല..
എത്തിയ പാടെ കിടക്കയിൽ വീണു..
ആ ഇടവേളയിൽ മനസ്സിൽ ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്

അച്ഛൻ, അമ്മ, സഹോദരങ്ങൾ, ബന്ധുക്കൾ…
എല്ലാരേയും ഉപരി എന്റെ കണ്ണേട്ടൻ..

1 Comment

  1. Enthanu nirthiyath….

Comments are closed.