കുറച്ച് നേരം തല താഴ്ത്തി ഇരുന്നതിന് ശേഷം ഊർന്നിറങ്ങുന്ന കണ്ണുനീർ തുള്ളികൾ രണ്ടും കൈ കൊണ്ടും ശക്തിയായി തുടച്ച് ഉറച്ച സ്വരത്തോടെ അവൾ പറഞ്ഞു.
” ന്റെ ഇക്കയെ പരിശുദ്ധമാക്കപ്പെട്ട മക്കത്തെ മണ്ണിൽ മറവ് ചെയ്യുമെങ്കിൽ അവിടെ മറവ് ചെയ്താൽ മതി ഇവിടേക്ക് കൊണ്ട് വരണ്ട..
അല്ല ഇപ്പൊ ഇക്കയുള്ള ജിദ്ധയിലാണ് മറവ് ചെയ്യുകയെങ്കിൽ എനിക്ക് കാണാൻ ഇവിടേക്ക് കൊണ്ട് വരണം.. ഇവിടെയും അവിടെയും മറവ് ചെയ്യുന്നത് ഒരുപോലെ തന്നെയാണ്. ”
അവളുടെ ഈ ഉറച്ച തീരുമാനം എല്ലാവരെയും അതിശയപ്പെടുത്തി….
ഗൾഫിലേക്കും നാട്ടിലേക്കുമുള്ള കുറെ ഫോൺ വിളികൾക്ക് ശേഷം അവന്റെ മയ്യിത്ത് മക്കയിൽ മറവ് ചെയ്യാമെന്ന് അവന്റെ ഖഫീൽ ഉറപ്പ് നൽകി..
ഇത് അവളെ അറിയിച്ചപ്പോൾ ” അൽ ഹംദുലില്ലാഹ് ” എന്നും പറഞ് ഒരു പുഞ്ചിരിയാണുണ്ടായത് ആ പുഞ്ചിരിയിൽ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ലല്ലോ എന്ന അടങ്ങാത്ത സങ്കടം അവൾ കുഴിച്ച് മൂടിയിരുന്നു..
എന്നും അവന്റെ പുഞ്ചിരിക്കുന്ന കുസൃതിക്കാണിക്കുന്ന മുഖം മാത്രം മതിയായിരുന്നു ജീവിതക്കാലം മുഴുക്കയും അവൾക്കോർക്കാൻ..
പിറ്റേ ദിവസം അവനെ മക്കത്തെ മണ്ണിൽ മറമാടി..
ഇവിടെ അവളെ കുളിപ്പിച്ച് വെള്ള വസ്ത്രങ്ങൾ അണിയിച്ചു…
ജീവിതം തുടങ്ങും മുമ്പേ വിധവയായ അവളെ കാണുമ്പോൾ ആരുടെയും ഖൽബ് ഒന്ന് പിടക്കും…
വെറും നാല് മാസം ഒരുമിച്ച് കഴിഞ്ഞുവെങ്കിലും അവന്റെ ഏറ്റവും വലിയ സമ്പാദ്യം അവന്റെ ആ ഭാര്യ തന്നെയാണ്..
ഇന്നവൾ അവളുടെ ഇദ്ദാ കാലം കഴിയാനുള്ള കാത്തിരിപ്പിലാണ്..
വേറെ ഒന്നിനും അല്ല..
തന്റെ പ്രിയതമനെ മറവ് ചെയ്ത ആ പുണ്യഭൂമി ഒന്ന് കാണാൻ അവിടെ ചെന്ന് അവളുടെ പ്രാണനായ ഇക്കയോട് സലാം പറയാൻ.. ..