പ്രവാസി 56

Pravasi by Nanditha

ഫോണിന്റെ നീണ്ട ബെൽ കേട്ടപ്പോൾ തന്നെ വിചാരിച്ചു ഏട്ടൻ ആവുമെന്ന്.. ഡിസ്പ്ലേയിൽ ഏട്ടന്റെ മുഖം കണ്ടപ്പോൾ തന്നെ ഉള്ളിലെ വിശപ്പ്‌ കെട്ടു.. ഫോൺ ഓണാക്കി ചെവിയോരം ചേർത്തപ്പോൾ തന്നെ അങ്ങേ തലയ്ക്കൽ ഏട്ടന്റെ ശബ്ദം കേട്ടു…

പൊന്നൂ….

ആ ഒറ്റ വിളിയിൽ അലിഞ്ഞു തീരാവുന്ന സങ്കടങ്ങളും വേദനകളും മാത്രേ ഉള്ളൂ… എത്ര അകലെയാണെങ്കിലും ആ വിളിയിൽ അലിഞ്ഞു ചേർന്ന സ്നേഹത്തിന്റെ മാധുര്യം പറയാതെ വയ്യ..

കണ്ണേട്ടാ…

അമ്മയുടെ നടുവേദനയെകുറിച്ചുംഅച്ഛന്റെ വിശേഷങ്ങളെകുറിച്ചും അനിയന്റെ പഠിത്തത്തെക്കുറിച്ചും പെങ്ങളുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെ കുറിച്ചും ഒറ്റ ശ്വാസത്തിൽ ചോദിച്ചു നിർത്തി..

പൊന്നൂ…
എനിക്ക് സുഖാണോ എന്ന് നീ എന്താടി മോളെ ചോദിക്കാഞ്ഞത്

നെഞ്ചിൽ നിന്നും തികട്ടി വന്ന കരച്ചിൽ അടക്കി പിടിച്ചു നിന്നപ്പോൾ എന്റെ ഏട്ടനും കരയുകയാണ് എന്നെനിക്കറിയാം..

ഏട്ടനോട് ചോദിക്കാൻ ഒത്തിരി ഒത്തിരി വിശേഷങ്ങൾ ഉണ്ട്.. പറയാൻ അതിലേറെ.. എന്നാലും വിളിക്കുമ്പോൾ പലതും ഉള്ളിലൊതുക്കി നിൽക്കാറാണ് പതിവ്..

മോളെ നീ എന്നാ വരിക, എനിക്ക് നിന്നെയൊന്നു കാണാൻ കൊതിയായി..

ഉടനെ വരാം ഏട്ടാ..

എന്റെ മോളെന്തിയെഡീ…
എനിക്ക് അവളെ കാണാൻ കൊതിയായി

ആഹാ !!
“മോളാണ് എന്ന് ഏട്ടൻ ഉറപ്പിച്ചോ
ചവിട്ടും കുത്തും ഒക്കെ കണ്ടിട്ട് നിങ്ങളെ പോലെ ഒരു പോക്രി ചെക്കൻ ആണെന്ന് തോന്നുന്നു.. ”

അതു പറയുമ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല…

1 Comment

  1. Enthanu nirthiyath….

Comments are closed.