പ്രണയിനി 8 [The_Wolverine] 1359

പ്രണയിനി 8

Author : The_Wolverine

[ Previous Parts ]

 

“നിങ്ങളുടെ ഓരോരുത്തരുടെയും ഇതുവരെയുള്ള പിന്തുണകൾക്കും സ്നേഹത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…”

 

“ഇതിൽ പറഞ്ഞ കാര്യത്തിന് എനിക്ക് അന്നും ഇന്നും എന്നും സമ്മതമാണട്ടോ…”   അതും പറഞ്ഞ് അവൾ ബില്ലിന്റെ പൈസ വെച്ചതിനുശേഷം ഒരു നാണംകലർന്ന ചിരിയോടെ ചെയറിൽ നിന്ന് എണീറ്റുപോയി…   ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവൾ പുറത്തേക്ക് നടക്കുന്നതാണ് കണ്ടത്…

 

ഒരു ചിരിയോടെ അവൾ തന്ന കവർ ഞാൻ തുറന്നുനോക്കി…   അതിൽ ആകെ ഉണ്ടായിരുന്നത് ഒരു ലെറ്റർ മാത്രമായിരുന്നു അതെടുത്ത് തുറന്ന് നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി,   സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു…   അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ ഞാനവൾക്ക് കൊടുത്ത ലവ് ലെറ്റർ ആയിരുന്നു അത്…

 

[തുടരുന്നു…]

 

…Back to Present…

 

…പാന്റിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ റിങ്ങോടുകൂടി വൈബ്രേറ്റ് ചെയ്യുന്നത് അറിഞ്ഞുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്…   ഫോൺ എടുത്ത് നോക്കിയപ്പോൾ ശ്യാം ആണ് വിളിക്കുന്നത് എവിടെ എത്തിയെന്നറിയാൻ വേണ്ടി വിളിക്കുന്നതാണ്,   ഡൽഹിയിൽ നിന്ന് അവളുമായി നാട്ടിലേക്ക് ട്രെയിൻ കേറിയപ്പോൾത്തന്നെ അവന് ഒരു WhatsApp Message അയച്ചിരുന്നു…

 

“ശ്യാമേ പറയെടാ…”

…Call Attend ചെയ്തുകൊണ്ട് ഞാൻ അവനോടായി തിരക്കി…

 

“എടാ ഇന്നലെ ഒരു Company Tour ൽ ആയിരുന്നു കുറച്ചുമുമ്പാണ് ഫ്ലാറ്റിൽ എത്തിയത്,   വന്നുകേറി ഒന്ന് ഫ്രഷായി WhatsApp Open ചെയ്തപ്പോഴാണ് നിന്റെ Message കണ്ടത്…   എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങോട്ടേക്ക്… ” 

…അവൻ തെല്ലൊരു ആകാംഷയോടെ എന്നോട് ചോദിച്ചു…

 

“ഏയ്‌ ഒന്നൂല്ലടാ ഇവിടുള്ള ജോലി കഴിഞ്ഞു…   അഞ്ചു വർഷത്തെ Agreement ആയിരുന്നല്ലോ അതുകൊണ്ട് Temporary ആയിട്ടുള്ള Staff നെയൊക്കെ Company Terminate ചെയ്തു…   എനിക്ക് അവരുടെതന്നെ ഗൾഫിൽ ഉള്ള Branch ലേക്ക് ഒരു Offer വന്നിട്ടുണ്ട് അത് നോക്കിയാലോ എന്ന് വിചാരിക്കുന്നു…   അതിന്റെ കുറച്ച് Paperwork’s ഒക്കെ Complete ചെയ്യാനുണ്ട്…”

…ഞാൻ പറഞ്ഞുനിർത്തി…

 

“മ്മ്…”

…എന്റെ മറുപടി തൃപ്തികരമല്ലാത്തപോലെ അവൻ ഒന്ന് മൂളി…

 

“എടാ ഇവിടെനിന്ന് ഇനിയൊരു തിരിച്ചുവരവില്ലാത്ത യാത്ര പോകുന്നതിനുമുൻപായി അച്ഛനേം അമ്മേനേം അവസാനമായി ഒരുനോക്ക് കാണണം എന്ന് ഒരു ആഗ്രഹം…”

…സങ്കടം നിറഞ്ഞ വാക്കുകളാൽ ഞാൻ അവനോട് പറഞ്ഞു,   എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…

 

“നീ വിഷമിക്കണ്ട അമലേ സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം ശെരിയാവൂടാ…”

…എന്റെ അവസ്ഥ ഓർത്തിട്ടോ എന്തോ അവൻ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു…

 

“മ്മ്…”

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.