പ്രണയിനി 8 [The_Wolverine] 1359

…അവൾ ചിണുങ്ങിക്കൊണ്ട് കള്ള പരിഭവം എടുത്തു…

 

“എന്റെ പൊന്നിനെയല്ലാതെ ഏട്ടൻ പിന്നെ ആയാരെയാ കളിയാക്കാ…   എനിക്ക് സ്നേഹിക്കാനും, ദേഷ്യപ്പെടാനും, പിണങ്ങാനും, ഇണങ്ങാനും, കളിയാക്കാനും ഒക്കെ ഇന്നീ ലോകത്ത് എന്റെയീ കള്ളിപ്പെണ്ണ് മാത്രേള്ളൂ…

…ചിരിയോടെയാണ് പറഞ്ഞുതുടങ്ങിയതെങ്കിലും അവസാനമായപ്പോഴേക്കും എന്റെ ശബ്ദം ഇടറിയിരുന്നു…

 

“അമലൂട്ടാ…   ഞാൻ ചുമ്മാ പറഞ്ഞതല്ലേ…   ദേ ഇങ്ങോട്ട് നോക്കിയേ…”

 

…അതും പറഞ്ഞുകൊണ്ട് അവൾ എന്റെ മുഖം പിടിച്ച് തിരിച്ചു പെട്ടെന്ന് അപ്രതീക്ഷിതമായി അവൾ എന്റെ കലങ്ങിയ രണ്ടുകണ്ണുകളിലും മാറിമാറി ചുംബിച്ചു ശേഷം കാൽവിരലുകളിലൂന്നിനിന്നുക്കൊണ്ട് എന്റെ നെറ്റിയിലും ശേഷം ചുണ്ടിലും അവളുടെ പവിഴാധരങ്ങൾ കൊണ്ട് മുദ്രവെച്ചു എന്നിട്ട് എന്റെ നെഞ്ചിലേക്ക് ചാരിനിന്ന് എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു…   എന്റെ ഷർട്ട് നനയുന്നതറിഞ്ഞ് അവളെ തോളത്തുപിടിച്ച് ഉയർത്തി നോക്കിയപ്പോഴാണ് അവൾ കരയുകയാണെന്ന് എനിക്ക് മനസ്സിലായത്…   പെട്ടെന്ന് ഞാൻ അവളെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ആ മഴയുള്ള കാലാവസ്ഥയിൽ ലയിച്ചങ്ങനെ നിന്നു…

 

“സോറി ഏട്ടാ…”

…നിന്നനിൽപ്പിൽത്തന്നെ മുഖമുയർത്തി നിറഞ്ഞകണ്ണുകൾകൊണ്ട് എന്നെ നോക്കി അവൾ പറഞ്ഞു…

 

“അയ്യേ എന്റെ പെണ്ണ് കരയുവാണോ…”

…അവളുടെ മുഖം കൈക്കുമ്പിളിലാക്കിക്കൊണ്ട് ഞാൻ ചോദിച്ചു…

 

“മ്ച്ചും…”

…എന്ന് മൂളിക്കൊണ്ട് അവൾ അല്ല എന്ന രീതിയിൽ തലയാട്ടി…   അപ്പോഴും അവളുടെ കണ്ണീൽ നിന്ന് ചെറുതായിട്ട് കണ്ണുനീർ വരുന്നുണ്ടായിരുന്നു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.