പ്രണയിനി 8 [The_Wolverine] 1359

…അവളെയും ചേർത്തുപിടിച്ച് പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി നിൽക്കുമ്പോൾ പ്രകൃതിയെ കുളിരണിയിക്കുന്നതുപോലെതന്നെ എന്റെ ഹൃദയത്തെയും നനച്ചുകൊണ്ടായിരുന്നു ആ മഴ പെയ്തുകൊണ്ടിരുന്നത്…

 

“നിനക്ക് വിശപ്പും ദാഹവും ഒന്നുമില്ലേ പെണ്ണേ…”

…അങ്ങനെ നിൽക്കുമ്പോൾത്തന്നെ ഞാൻ അവളോട് ചോദിച്ചു…

 

“മ്മ്… ചെർതായിട്ട്…”

…അവൾ ചെറിയ ചമ്മലോടെ എന്നെ നോക്കി പറഞ്ഞു…

 

“എന്നിട്ടെന്താ നീ എന്നെ വിളിക്കാതിരുന്നത്…   രാവിലെ വെല്ലോം കഴിച്ചതല്ലേ നീ…”

 

“അത് പിന്നെ ഏട്ടൻ ഉറങ്ങുന്നത് കണ്ടപ്പൊ വിളിക്കാൻ തോന്നിയില്ല…”

…അവൾ അല്പം ജാള്യതയോടെ പറഞ്ഞു…

 

“അച്ചോടാ എന്റെ പെണ്ണിന് എന്നോടിത്രേം സ്നേഹം ഇണ്ടാർന്നോ…”

…ഞാൻ അവളുടെ താടിത്തുമ്പിൽ പിടിച്ച് ആട്ടിക്കൊണ്ട് പറഞ്ഞ് ചിരിച്ചു…

 

“പോ ഏട്ടാ വെറുതെ എന്നെ കളിയാക്കാല്യേ…”

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.