പ്രണയിനി 8 [The_Wolverine] 1359

…പുറത്ത് നിന്ന് മേത്തേക്ക് വെള്ളം വീഴുന്നത് അറിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ചാടി എണീറ്റു…   പുറത്തേക്ക് നോക്കിയപ്പോൾ മഴ തകർത്ത് പെയ്യുകയാണ്…   ഞാൻ പെട്ടെന്ന് ചാടി എണീറ്റപ്പോൾ എന്റെ ചെവിയിൽ ഇരുന്ന Earphone ന്റെ Bud വലിഞ്ഞ് തെറിച്ചുപോയിരുന്നു കൂടെ അവളുടെയും…   എന്റെ വ്യപ്രാളം കണ്ടിട്ടോ എന്തോ ആഷി കുലുങ്ങിച്ചിരിക്കുന്നുണ്ട്…   ഞാൻ പെട്ടെന്ന് തന്നെ Window Shutter രണ്ടും Close ചെയ്തു…   അപ്പോഴേക്കും ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു…   പുറത്തേക്കിറങ്ങിയാലേ എന്തെങ്കിലും കഴിക്കാൻ പറ്റുള്ളൂ പുറത്താണെങ്കിൽ നല്ല മഴയും ഉണ്ട്…   സീറ്റിലേക്ക് നോക്കിയപ്പോൾ അവളെ അവിടെയെങ്ങും കണ്ടില്ല Wash Room ൽ എങ്ങാനും പോയിക്കാണുമെന്ന് കരുതി ഞാൻ അവിടെത്തന്നെ Wait ചെയ്തു…   കുറച്ച് അധികം സമയം കഴിഞ്ഞിട്ടും അവളെ കാണാതിരുന്നതുകൊണ്ട് എനിക്ക് ആകെ ടെൻഷൻ ആയിത്തുടങ്ങി പെട്ടെന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി ഡോറിനടുത്ത് എത്തിയപ്പോൾ കണ്ടത് ഡോറിനടുത്ത് നിന്ന് പുറത്തേക്ക് കൈനീട്ടി മഴയിൽ കളിക്കുന്ന പെണ്ണിനെയാണ്…   അവളുടെ കുട്ടിക്കളി കണ്ടപ്പോൾ എനിക്ക് ചിരി വന്നു…

 

“കുട്ടി ഏത് ക്ലാസ്സിലാ പഠിക്കണേ…”

…ഞാൻ അവളുടെ പിന്നിൽ ചെന്നുനിന്ന് അവളുടെ തോളിൽ മെല്ലെ തൊണ്ടിക്കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു…

 

“പോടാ എത്ര നാളായി ഇങ്ങനെ ഒരു മഴ കണ്ടിട്ട്…”

…ഞാൻ അവളെ കളിയാക്കിയത് ഇഷ്ടപ്പെടാതെ അവൾ ഒരു ചെറിയ പിണക്കത്തോടെ പറഞ്ഞു…

 

“പോടാന്നോ ഇപ്പൊ ഏട്ടനൊക്കെ പോയോ പെണ്ണേ…”

 

“ആ പോയെന്നുകൂട്ടിക്കോ ഹും…”

…അവൾ അല്പം കുറുമ്പെടുത്തുകൊണ്ട് പറഞ്ഞു എന്നിട്ട് കൈക്കുമ്പിളിൽ കുറച്ച് മഴത്തുള്ളി എടുത്ത് എന്റെ മുഖത്തേക്ക് കുടഞ്ഞിട്ട് എന്നെ നോക്കി കൊഞ്ഞനം കുത്തിക്കാണിച്ചു…

 

“ഹാ നീ ചൂടാവല്ലേ പെണ്ണേ…”

…ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞ് ചിരിച്ചു…   അവളും എന്നോട് ചേർന്നുനിന്നു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.