പ്രണയിനി 8 [The_Wolverine] 1359

…അപ്പോഴാണ് ഞാൻ വേറൊരു കാര്യം ശ്രദ്ധിക്കുന്നത് കുറേ നാളുകൾക്ക് ശേഷമാണ് അവൾ എന്നെ ഏട്ടാന്ന് വിളിക്കുന്നത്…   എന്നെക്കാൾ രണ്ട് വയസ്സിന് ഇളയതാണ് അവൾ എങ്കിലും ജോലിക്ക് കേറി പരിചയപ്പെട്ട കുറച്ച് ദിവസങ്ങൾ മാത്രമേ അവൾ എന്നെ ഏട്ടാന്ന് വിളിച്ചിരുന്നുള്ളൂ…   Best Friends ആയതിനുശേഷം എന്റെ പേര് അല്ലെങ്കിൽ എടാ പോടാ എന്നൊക്കെയേ അവൾ എന്നെ വിളിച്ചിരുന്നുള്ളൂ എനിക്കും അത് തന്നെ ആയിരുന്നു കൂടുതൽ Comfortable…

 

“എടീ മോളേ എണീക്ക് എന്തെങ്കിലും കഴിക്കണ്ടേ നമുക്ക്…”

…ഞാൻ പിന്നെയും അവളെ കുലുക്കി വിളിച്ചു…

 

“ഒരു അഞ്ചു മിനിറ്റും കൂടി കിടക്കട്ടെ ഏട്ടാ നിക്ക് എന്തോ ക്ഷീണം പോലെ…”

…അവൾ തല ഒന്ന് ഉയർത്തി നിഷ്കളങ്കമായ നോട്ടത്തോടെ എന്നോട് പറഞ്ഞു…

 

“മ്മ്… എങ്കിൽ ഒരു അഞ്ചു മിനിറ്റ് കൂടി കിടന്നോ…”

…അവളുടെ കുസൃതി ഓർത്ത് ഒരു ചിരിയോടെ ഞാൻ പറഞ്ഞു…

…അത് കേൾക്കേണ്ട താമസം…

 

“എന്റെ ചക്കര അമലൂട്ടൻ…”

…എന്നും പറഞ്ഞോണ്ട് അവൾ വീണ്ടും എന്റെ തോളിൽ ചാരി കിടന്നു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.