പ്രണയിനി 8 [The_Wolverine] 1359

“എന്താ നിനക്ക് ഞങ്ങളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്…”

…അഭി ചോദിച്ചു…

 

“എടാ അത്… രാജി… അവൾ എന്നെ ഇഷ്ടാണെന്ന് പറഞ്ഞെടാ…”

…ഞാൻ നിർത്തി നിർത്തി പറഞ്ഞുകൊണ്ട് അവന്മാരെ നോക്കി…

 

“നീ ഒന്ന് തെളിച്ചുപറയടാ…”

…സുൽഫി പറഞ്ഞു…

 

…അപ്പോഴേക്കും കോഫി വന്നിരുന്നു അവന്മാർ കോഫി കുടിക്കുന്നതിനിടയിൽ ഞാൻ ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു…   എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവന്മാർ മൂന്നുപേരും നല്ല സപ്പോർട്ട് ആണ് തന്നത് കൂട്ടത്തിൽ ഈ കാര്യം വേറെ ആരും അറിയാതെ സൂക്ഷിക്കണമെന്നും പറഞ്ഞു…   അങ്ങനെ അതിനൊരു തീരുമാനം ആക്കിക്കൊണ്ട് ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു…   ക്ലാസ്സിന് മുമ്പിലായി എന്നെയും പ്രതീക്ഷിച്ചെന്നപോലെ രാജി നിൽക്കുന്നുണ്ടായിരുന്നു…   അവളെ അവിടെ കണ്ടപ്പോൾത്തന്നെ അവന്മാർ എന്നെയും അവളെയും അങ്ങോട്ടുമിങ്ങോട്ടും നോക്കി കളിയാക്കാൻ തുടങ്ങി അത് കണ്ടിട്ടോ എന്തോ അവൾ നാണത്തോടെ വിരലുംകടിച്ചുകൊണ്ട് ക്ലാസ്സിലേക്ക് ഓടിക്കേറി…   പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു ക്ലാസ്സിലും, കാന്റീനിലും, ബസ്റ്റോപ്പിലും ഒക്കെയായി ഞങ്ങളുടെ പ്രണയം പടർന്നുപന്തലിച്ചു ഞങ്ങളുടെ മനസ്സുകൾ പരസ്പരം പിരിയാനാകാത്തവിധം അടുത്തുകൊണ്ടേയിരുന്നു വീട്ടിൽ വന്നശേഷമുള്ള ഫോൺ വിളികളും പതിവായി എന്നാൽ അവന്മാരൊഴികെ മറ്റെല്ലാവരിൽനിന്നും ഞങ്ങൾ ഈ കാര്യം മറച്ചുപിടിച്ചു…   എന്നാൽ ഇതൊക്കെ എല്ലാരും അറിയുന്ന ഒരു ദിവസം വന്നല്ലേ മതിയാകൂ…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.