പ്രണയിനി 8 [The_Wolverine] 1359

“ഇതിൽ പറഞ്ഞ കാര്യത്തിന് എനിക്ക് അന്നും ഇന്നും എന്നും സമ്മതമാണട്ടോ…”

…അതും പറഞ്ഞ് അവൾ ബില്ലിന്റെ പൈസ വെച്ചതിനുശേഷം ഒരു നാണംകലർന്ന ചിരിയോടെ ചെയറിൽ നിന്ന് എണീറ്റുപോയി…   ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവൾ പുറത്തേക്ക് നടക്കുന്നതാണ് കണ്ടത്…

 

…ഒരു ചിരിയോടെ അവൾ തന്ന കവർ ഞാൻ തുറന്നുനോക്കി…   അതിൽ ആകെ ഉണ്ടായിരുന്നത് ഒരു ലെറ്റർ മാത്രമായിരുന്നു അതെടുത്ത് തുറന്ന് നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി,   സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു…   അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ ഞാനവൾക്ക് കൊടുത്ത ലവ് ലെറ്റർ ആയിരുന്നു അത്…

 

…തിരിച്ചറിവില്ലാത്ത പ്രായത്തിൽ ഞാൻ കൊടുത്ത വെറുമൊരു കടലാസ് കഷണത്തിന് അവൾ ഇത്രത്തോളം വില കൊടുത്തിട്ടുണ്ടെങ്കിൽ അവളുടെ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനം എത്രത്തോളം ആയിരിക്കും…   അതോർത്തപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു…   കുറച്ചുനേരംകൂടി അവിടെ ഇരുന്നതിനുശേഷം ഞാൻ ഒന്ന് മുഖം കഴുകി ഫ്രഷായി സ്കൂളിലേക്ക് നടന്നു…   അപ്പോഴേക്കും കുട്ടികളൊക്കെ സ്‌കൂളിലേക്ക് വന്നുതുടങ്ങിയിരുന്നു പാർക്കിംഗിന്റെ അടുത്ത് പതിവുപോലെതന്നെ ശ്യാംമും അഭിയും സുൽഫിയും നിൽക്കുന്നതുകണ്ടിട്ട് ഞാൻ അവന്മാരുടെയടുത്തേക്ക് നടന്നു…

 

“എന്താടാ അളിയാ ഇന്ന് നേരത്തേയാണല്ലോ…”

…എന്നെ കണ്ടപ്പോൾത്തന്നെ ശ്യാം ചോദിച്ചു…

 

“നിങ്ങൾ വന്നേ ഒരു കാര്യം പറയാനുണ്ട്…”

…അതും പറഞ്ഞിട്ട് ഞാൻ അവന്മാരെയും വിളിച്ചുകൊണ്ട് കാന്റീനിലേക്ക് നടന്നു…

 

…ഞങ്ങളുടെ സ്ഥിരം സ്ഥലത്ത് ഇരുന്നുകൊണ്ട് ഞാൻ അവന്മാർക്ക് മാത്രമായിട്ട് മൂന്ന് കോഫി പറഞ്ഞു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.