പ്രണയിനി 8 [The_Wolverine] 1359

“നിന്നെ ഞാൻ കാണിച്ച് തരാടാ തെണ്ടീ…”

…എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ മേത്തുകേറി അപ്പുറവും ഇപ്പുറവും കാലിട്ടിരുന്നുകൊണ്ട് തല താഴ്ത്തികൊണ്ടുവന്ന് എന്റെ ചെവിയിൽ കടിച്ചു…

 

“ആാാാ… വിടെടീ പട്ടീ…”

…ഞാൻ കാറിക്കൂവി ബഹളംകൂട്ടി…

 

…എന്റെ നിലവിളി കേട്ടെന്നോണം അവൾ ചെവിയിൽ നിന്നുള്ള കടി വിട്ടെങ്കിലും നിമിഷനേരംകൊണ്ട് അവളുടെ കൊച്ചരിപ്പല്ലുകൾ എന്റെ കവിളിൽ ആഴ്ത്തിയിറക്കി ഒന്ന് കടിച്ചുവിട്ടിട്ട് എന്റെ മേത്തുകേറിയിരുന്നുകൊണ്ട് വിജയീഭാവത്തിൽ എന്നെയൊന്ന് നോക്കി ചിരിച്ചു…   അതെനിക്കിഷ്ടായില്ല പെട്ടെന്നവളെ ഞാൻ എന്റെ മേളീന്ന് തള്ളിമാറ്റി എന്റെ അടിയിലാക്കി,   എന്നിട്ട് അവളുടെ മേളിൽ കേറിക്കിടന്നുകൊണ്ട് അവളുടെ രണ്ടുകയ്യും എന്റെ കൈകൊണ്ട് പിടിച്ചുവെച്ചിട്ട് അവളുടെ കവിളിൽ ചെറുതായി നോവുന്ന രീതിയിൽ ഒന്ന് കടിച്ചു…   അവൾ വലിയവായിൽ ഒച്ചയെടുത്തെങ്കിലും ഞാൻ വിട്ടില്ല…   എന്റെ മുഖത്ത് ചെറിയ നനവ് അനുഭവപ്പെടുന്നതുപോലെ തോന്നിയപ്പോഴാണ് ഞാൻ അവളുടെ കവിളിൽ നിന്ന് കടിവിട്ടുകൊണ്ട് മുഖം ഉയർത്തി നോക്കിയത് അപ്പോൾ കണ്ടത് അവളുടെ കണ്ണുനിറഞ്ഞൊഴുകുന്നതാണ്…   അവളുടെ കണ്ണുനിറഞ്ഞിരിക്കുന്ന കാഴ്ച കണ്ടിട്ട് എന്റെ ചങ്ക് ഒന്ന് പിടഞ്ഞു…   ദൈവമേ അവൾക്ക് ശെരിക്കും വേദനിച്ചുകാണും എനിക്ക് ആകെ സങ്കടായി എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ പെട്ടെന്ന് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു…   പെട്ടെന്ന് അവൾ എന്നെ തള്ളിമറിച്ചിട്ടുകൊണ്ട് എന്റെ ദേഹത്തേക്ക് കേറിക്കിടന്നിട്ട് എന്റെ ചുണ്ടിൽ പതിയെ ഒന്ന് മുത്തി,   ശേഷം കണ്ണുകൾ ഒന്നുയർത്തി വശ്യമായ ഒരു ഭാവത്തോടെ എന്നെ ഒന്ന് നോക്കി പിന്നെ എന്നെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് അടുപ്പിച്ചു അതൊരു ദീർഘമായ അധരപാനമായി മാറി പതിയെ ഞാനും അതിനോട് സഹകരിച്ചുതുടങ്ങി അത് അവസാനിച്ചത് ഞാനും അവളും ഒരു മനസ്സും, ഒരു ശരീരവും, ഒരു ആത്മാവുമായി മാറിയപ്പോഴാണ്…   രണ്ട് നഗ്നശരീരങ്ങളായി ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചുകിടക്കുമ്പോഴും ഞങ്ങളുടെ ഉള്ളിൽ നിറഞ്ഞുനിന്നത് കളങ്കമില്ലാത്ത സ്നേഹം തന്നെയാണ്…   പൂർണസംതൃപ്തിയോടെ എന്റെ നെഞ്ചിലെ ചൂടുംപറ്റി മാറിൽ തലചായ്ച്ചുറങ്ങുന്ന എന്റെ ജീവന്റെ പാതിയെ ചേർത്തണച്ചുകിടന്ന് നിദ്രയെ പുൽകുമ്പോഴും എന്റെ മനസ്സ് പഴയ ഓർമ്മകളിലേക്ക് സഞ്ചരിച്ചു…

 

…Back to Past…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.