പ്രണയിനി 8 [The_Wolverine] 1359

…അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു…

 

“മ്മ്…   ഞാൻ എത്ര കൊതിച്ചതാന്നറിയോ ഏട്ടന്റെ നെഞ്ചിൽ തലവെച്ച് ഇങ്ങനെ കിടക്കാൻ…   അങ്ങനെ ആഗ്രഹിച്ചിരുന്നപ്പോഴാ പെട്ടെന്ന് ഏട്ടൻ വന്ന് Good Night ഉം പറഞ്ഞ് അപ്പുറത്തേക്ക് പോയേ പെട്ടെന്നെനിക്ക് നല്ല സങ്കടോം ദേഷ്യോം വന്നു അതാ ഞാൻ അങ്ങനെയൊക്ക കാട്ടിയത്…”

 

“സോറി വാവേ നമ്മുടെ കല്യാണം കഴിയാതെയെങ്ങനാ നമ്മൾ ഒരു മുറിയിൽ കഴിയുക എന്നോർത്തിട്ടാ ഞാൻ മാറിക്കിടക്കാന്ന് വിചാരിച്ചേ…”

 

“ഓഹ് അങ്ങനിപ്പൊ എന്റെ മോൻ കൂടുതലൊന്നും ചിന്തിക്കണ്ടാട്ടോ…”

…അതും പറഞ്ഞ് അവൾ എന്നെ ഒന്നുകൂടി വരിഞ്ഞുമുറുക്കിക്കെട്ടിപ്പിച്ചുകിടന്നു…

 

“ഏട്ടാ ഒന്ന് എണീറ്റേ…”

…കുറച്ച് സമയത്തിനുശേഷം എന്നിൽ നിന്ന് അകന്നുമാറി കട്ടിലിൽ എണീറ്റിരുന്നുകൊണ്ട് അവൾ പറഞ്ഞു…

 

…ഞാൻ എണീറ്റപ്പോൾ പെട്ടെന്ന് തന്നെ അവൾ എന്റെ ബനിയനിൽ പിടിച്ച് പൊക്കി അത് തലവഴി ഊരിയെടുത്ത് കട്ടിലിന്റെ ക്രാസിയിലേക്കിട്ടു…   ശേഷം എന്നെപ്പിടിച്ച് ബെഡ്ഡിൽ കിടത്തി പഴയപോലെതന്നെ എന്റെ നെഞ്ചിലേക്ക് തലവെച്ചുകിടന്നുകൊണ്ട് മാറിലെ രോമങ്ങൾക്കിടയിലൂടെ വിരലോടിച്ചുകൊണ്ട് അവൾ കടിച്ച ഇടം കൈകൊണ്ട് പരതി…   ഞാൻ അവളുടെ കയ്യെടുത്ത് അതിൽ ഒന്ന് ചുംബിച്ച ശേഷം അവൾ കടിച്ച സ്ഥലത്ത് കയ്യെടുത്തുവെച്ചുകൊടുത്തു…   അവൾ ഒന്ന് മുഖം ഉയർത്തി എന്നെ നോക്കിയിട്ട് നെഞ്ചിൽ അവൾ കടിച്ച ഭാഗത്ത്‌ ഒന്ന് ചുംബിച്ചു…

 

“സോറി ഏട്ടാ നല്ലോണം വേദനിച്ചോ…”

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.