പ്രണയിനി 8 [The_Wolverine] 1359

“നന്നായിപ്പോയി എന്നെ സങ്കടപ്പെടുത്തിയിട്ടല്ലേ…”

…അതും പറഞ്ഞ് അവൾ എന്നെ കലിപ്പിച്ച് ഒന്ന് നോക്കി…

…ഞാൻ ഒന്നും മനസ്സിലാകാതെ നെഞ്ചും ഉഴിഞ്ഞുകൊണ്ട് അവളെ നോക്കി അങ്ങനെ നിന്നു…

 

…പെട്ടെന്ന് അവൾ എന്റെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് റൂമിലേക്ക് പോയി എന്നെ ബെഡ്ഡിൽ തള്ളിയിട്ടു എന്നിട്ട് ഹാളിലേക്ക് പോയി ലൈറ്റും ഓഫാക്കി എന്റെ ബെഡ്ഷീറ്റും എടുത്തുകൊണ്ട് റൂമിലേക്ക് വന്നു…   ബെഡ്ഷീറ്റ് എന്റെ മേലേക്ക് എറിഞ്ഞുതന്നിട്ട് വേഗംതന്നെ പോയി ഡോറും വലിച്ചടച്ച് ലൈറ്റും കെടുത്തിയിട്ട് നേരേ ബെഡ്ഡിലേക്ക് വന്നുകേറി അറ്റത്തേക്ക് നിരങ്ങി നീങ്ങി ഒരുവശം തിരിഞ്ഞ് എനിക്ക് മുഖം തരാതെ എനിക്ക് എതിരായി കിടന്നു…   ഞാൻ ഒന്നും മിണ്ടാതെ ഇതെന്താ സംഭവം എന്നറിയാതെ ചുമ്മാ കട്ടിലിൽ ഇരുന്നു…   ഒരു നിമിഷം കഴിഞ്ഞ് കാണും അവളുടെ എങ്ങലടി ശബ്ദം കേൾക്കാൻ തുടങ്ങി…   ഞാൻ പെട്ടെന്ന് ബെഡ്ലാമ്പ് ഓൺ ചെയ്തിട്ട് അവളുടെ തോളത്ത് പിടിച്ച് എണീപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൾ ദേഷ്യത്തോടെ എന്റെ കൈ തട്ടിമാറ്റി…   ഞാൻ ഹാളിൽ പോയി കിടന്നതിന്റെ പിണക്കമാണ് കുശുമ്പിപ്പാറുവിനെന്ന് എനിക്ക് മനസ്സിലായി…   ഞാൻ പെട്ടെന്നുതന്നെ അവളുടെ അടുത്തായി കിടന്നുകൊണ്ട് കുറച്ച് ബലംപ്രയോഗിച്ച് അവളെ വലിച്ച് എന്റെ നെഞ്ചിലേക്കിട്ടു…   ആദ്യം ഒന്ന് കുതറിനോക്കിയെങ്കിലും ഞാൻ സ്വല്പം ബലംപിടിച്ച് അവളെ ചേർത്തുപിടിച്ചപ്പോൾ നല്ല കുട്ടിയായി അവൾ എന്റെ നെഞ്ചിൽ തലവെച്ച് കിടന്നു…

 

“പൊന്നൂസേ പിണക്കാണോ ഏട്ടനോട്…”

…കുറച്ച് സമയം അങ്ങനെ കിടന്നതിനുശേഷം ഞാൻ അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് ചോദിച്ചു…

 

“ങ്ങുഹും…”

…ഇല്ല എന്ന അർത്ഥത്തിൽ അവൾ ഒന്ന് മൂളി…

 

“ഏട്ടൻ സോഫയിൽ പോയിക്കിടന്നപ്പോൾ പൊന്നിന് സങ്കടായോ…”

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.