പ്രണയിനി 8 [The_Wolverine] 1359

“എന്താ ആഷീ… എന്തുപറ്റി.?”

…അവളുടെ മുഖം കണ്ടിട്ട് ഞാൻ വേവലാതിയോടെ ചോദിച്ചു…  

 

…പക്ഷെ അവൾ ഒന്നും മിണ്ടാതെ ഓടിയെന്റെയടുത്തേക്ക് വന്നശേഷം പെട്ടെന്ന് എന്റെ നെഞ്ചിൽ ചാരിയൊറ്റക്കെട്ടിപ്പിടുത്തമായിരുന്നു…   ഷർട്ട് നനയുന്നതറിഞ്ഞപ്പോൾ അവൾ കരയുകയായിരിക്കുമെന്നുതോന്നി ആശ്വസിപ്പിക്കാൻ വേണ്ടി ഞാൻ കൈ എടുത്ത് അവളുടെ മുതുകിൽ തടവിയപ്പോൾ കേട്ടത് ശക്തമായ ഒരു കരച്ചിലാണ്…

 

“ആാാാ… ആാാാ… ആാാാ…”

…വേറാരുമല്ല ഞാൻ തന്നെ…   അവൾ എന്റെ നെഞ്ചിൽ കടിച്ചപ്പോൾ കരഞ്ഞതാണ്…

“ആാാാ… ആാാാ… ആാാാ… കടിക്കല്ലേടീ… പ്ലീസ് ഒന്ന് വിടടീ ഏട്ടന്റെ ചക്കരയല്ലേ…”

…അവൾ കടി വിടാൻ വേണ്ടി ഞാൻ അലറിക്കൊണ്ട് കൊഞ്ചിപ്പറഞ്ഞു…

 

…എന്റെ അലറിക്കരച്ചിൽ കേട്ടിട്ടോ എന്തോ പെട്ടെന്നവൾ നെഞ്ചിൽ നിന്ന് കടിവിട്ടിട്ട് എന്റെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു…

 

“ശോ എന്ത് കടിയാടീ ദുഷ്ടേ നീ കടിച്ചേ എന്റെ ഇറച്ചി പറിഞ്ഞുപോയെന്നാ തോന്നണേ…”

…ഞാൻ നെഞ്ചും തടവിക്കൊണ്ട് അവളെ നോക്കി പറഞ്ഞു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.