പ്രണയിനി 8 [The_Wolverine] 1359

“വേണ്ട നിക്ക് ഏട്ടൻ കഴിക്കുന്നതിൽനിന്നും തന്നാമതി… “

…അവളുടെ പ്ളേറ്റെടുക്കുന്നതിടയിൽ അവൾ എന്നോട് പറഞ്ഞു…

 

…ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് എന്റെ പ്ളേറ്റിൽ നിന്ന് ഒരു ചിക്കൻ പീസ് പിച്ചി എടുത്ത് കുറച്ച് റൈസും സാലഡും മിക്സ് ചെയ്ത് ചെറിയ ഉരുളയാക്കി എടുത്ത് അവളുടെ വായ്ക്ക് നേരേ കൊണ്ടുപോയപ്പോൾ നിറഞ്ഞ ഒരു പുഞ്ചിരിതന്നുകൊണ്ട് അവൾ വാ തുറന്ന് ആ ഉരുള സ്വീകരിച്ചു ശേഷം ചൂണ്ടുവിരലിൽ ഇച്ചിരി നാരങ്ങാ അച്ചാർ തോണ്ടിയെടുത്ത് നീട്ടിയപ്പോൾ അവൾ നാക്ക് നീട്ടി അത് നുണഞ്ഞുകൊണ്ട് കൈവിരൽ ചുണ്ടുകൾക്കൊണ്ട് വായ്ക്കകത്താക്കി ചെറുതായി ഒന്ന് കടിച്ചു എന്നിട്ട് വശ്യമായി ഒന്ന് ചിരിച്ചിട്ട് ആ കരിനീല കണ്ണുകൾ ഉയർത്തി എന്നെ നോക്കി…   അവളുടെ കുറുമ്പോർത്ത് ചിരിച്ചുകൊണ്ട് ഞാൻ എന്റെ പ്ളേറ്റിലുള്ള മുഴുവൻ ഭക്ഷണവും അവൾക്ക് വാരിക്കൊടുത്ത് തീറ്റിച്ചു ഭക്ഷണത്തിന്റെ എച്ചിലായ കൈവിരൽ വരെ നക്കിവടിച്ചശേഷമാണ് പെണ്ണിന് സമാധാനമായത്,   ശേഷം അവളുടെ പ്ളേറ്റിലുള്ള മുഴുവൻ ഫുഡും എനിക്ക് അവൾ തന്നെ വാരിത്തന്നു…   ഫുഡ്‌ കഴിച്ചശേഷം ഓറഞ്ച് ജ്യൂസും കുടിച്ചിട്ട് അവൾ വാഷ് ചെയ്യാൻ വേണ്ടി എണീറ്റുനടന്നു പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ നടത്തം നിർത്തി തിരിച്ച് വന്ന് എന്റെ മടിയിൽ ഇരുന്നു…   പിന്നെ നടന്നത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു…   ഓറഞ്ച് ജ്യൂസ് കുടിച്ച് എന്റെ ചുണ്ടിലും മീശയിലും പറ്റിപ്പിടിച്ചിരുന്നത് ഒരു ലിപ് ലോക്കിലൂടെ ഒപ്പിയെടുത്ത് എന്റെ കവിളിൽ ഒരു ഉമ്മയും തന്നിട്ട് അവൾ വാഷ് ബേസിനടുത്തേക്കോടി..   പെട്ടെന്ന് അവൾ അങ്ങനെ ചെയ്തപ്പോൾ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് ഒരു ചിരിയോടെ ഞാൻ എണീറ്റു ശേഷം ഫുഡ്‌ വേസ്റ്റ് ഒക്കെ ഒരു കവറിൽ ആക്കി വേസ്റ്റ് ബിനിൽ ഇട്ടിട്ട് വാഷ് ബേസിനിൽ പോയി കയ്യും വായും മുഖവും കഴുകി ഫ്രഷായി…   എന്നിട്ട് ഫോൺ കൊണ്ടോയി Plug in ചെയ്തിട്ടിട്ട് ഉറങ്ങാനുള്ള പ്ലാനിലേക്ക് കടക്കാൻ തീരുമാനിച്ചു…   ഹാളിലെ സോഫയുടെ അരികിലുള്ള ബാഗിൽനിന്നും ബെഡ്ഷീറ്റും എടുത്തുകൊണ്ട് ഞാൻ റൂമിലേക്ക് നടന്നു…   റൂമിൽ എത്തിയപ്പോൾ കണ്ടത് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നുകൊണ്ട് ഫോണിൽ കളിക്കുന്ന ആഷിയെയാണ്…

 

“എടീ Good Night ഞാൻ കിടക്കാൻ പോകുവാ രാവിലെ 07:00 മണിക്ക് അലാം വെച്ചേക്ക് 09:00 മണിക്ക് റൂം Check out ചെയ്യണം…”

…അതും പറഞ്ഞുകൊണ്ട് ഞാൻ റൂമിന്റെ വാതിലും ചാരി ഹാളിലെ ലൈറ്റും ഓഫാക്കി ഫാനും ഇട്ട് നേരേ സോഫയിലേക്ക് കേറി ഒരു വശത്തെ റെസ്റ്റിൽ തലവെച്ച് മറ്റേ റെസ്റ്റിലേക്ക് കാലുംകയറ്റിവെച്ച് പുതപ്പും വലിച്ചുകേറ്റി കിടന്നു…

 

…ഒരു നിമിഷം കഴിയുന്നതിനുമുമ്പേ ഹാളിലെ ലൈറ്റ് തെളിഞ്ഞു ഞാൻ എണീറ്റ് നോക്കിയപ്പോൾ കണ്ടത് കലങ്ങിയ കണ്ണുകളോടെയും അല്പം ദേഷ്യത്തോടെയും എന്റെ മുമ്പിൽ നിൽക്കുന്ന ആഷിയെയാണ്…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.