പ്രണയിനി 8 [The_Wolverine] 1359

…അവൾ ഫുഡ്‌ ഒക്കെ നേരത്തേതന്നെ ഡയനിംഗ് ടേബിളിൽ എടുത്തുവെച്ചിട്ടുണ്ടായിരുന്നു…   ഞാൻ വാഷ് ബേസിനിൽ പോയി കയ്യും മുഖവും കഴുകി വന്ന് ഡയനിംഗ് ടേബിളിന്റെ ഒരുവശത്തുള്ള ചെയർ വലിച്ചിട്ട് അവളെയും Wait ചെയ്ത് ഇരുന്നു…   അല്പസമയത്തിനുശേഷം അവൾ റൂമിൽ നിന്ന് പുറത്തേക്ക് വന്നു ഒരു ടീഷേർട്ടും മിനി സ്കേർട്ടും ആണ് അവളുടെ വേഷം…   ഇവൾക്ക് എന്ത് ഡ്രസ്സ്‌ ഇട്ടാലും നല്ല ചേർച്ചയാണെന്ന് ഞാൻ ഓർത്തു “കരിനീല കണ്ണുള്ള എന്റെ മാലാഖ”…   അവളെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന എന്നെയൊന്ന് നോക്കി ചിരിച്ചുകൊണ്ട് അവൾ എന്റെ ഓപ്പോസിറ്റായി വന്നിരുന്നു…

 

“ഡൽഹിയിലെ എന്റെ ഹോസ്റ്റലിൽ നിന്ന് എന്നെ പിക്ക് ചെയ്യാൻ വന്നതുമുതൽ തുടങ്ങിയ നോട്ടാണല്ലോ ഏട്ടാ…”

…അവൾ ചിരിയോടെ പറഞ്ഞു…

 

“എന്റെ പൊന്നൂസിനെ കാണാൻ എന്ത് ഭംഗിയാ കണ്ടാൽ ഇങ്ങനെ നോക്കിയിരുന്നുപോകും…”

…അവളെ നോക്കി താടിക്ക് കയ്യുംകൊടുത്തിരുന്നോണ്ട് ഞാൻ പറഞ്ഞു…

 

“ശോ ഒന്ന് പോടാ ഏട്ടാ…”

…അവൾ നാണത്തോടെ പറഞ്ഞുകൊണ്ട് മുഖം കുനിച്ചു…   സുന്ദരിയാണെന്ന് പറഞ്ഞത് പെണ്ണിന് നല്ലോണം ബോധിച്ചിട്ടുണ്ട്…

 

…ഞാൻ പെട്ടെന്നുതന്നെ രണ്ട് ഡിസ്പോസബിൾ പ്ളേറ്റ് എടുത്തുവെച്ചുകൊണ്ട് പാർസൽ വാങ്ങിയ ചിക്കൻ ബിരിയാണി അതിലേക്ക് സെർവ് ചെയ്തു ഒപ്പം സാലഡും അച്ചാറും മിനറൽ വാട്ടർ ഡിസ്പോസബിൾ ഗ്ലാസ്സിലേക്കും ഒഴിച്ചശേഷം ഒരു ഗ്ലാസ്സും പ്ളേറ്റും അവൾക്കരികിലേക്ക് എടുത്തുവെച്ചു…

 

“എന്താ നീ ഒന്നും കഴിക്കാത്തത്…”

…ഞാൻ കഴിച്ചുതുടങ്ങിയിട്ടും അവൾ കഴിക്കാതെ എന്നെത്തന്നെനോക്കിയിരിക്കുന്നതുകണ്ടിട്ട് ഞാൻ ചോദിച്ചു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.