പ്രണയിനി 8 [The_Wolverine] 1359

“നീ എന്തിനാ ട്രെയിനിൽ വന്നത് ഫ്ലൈറ്റ് അല്ലായിരുന്നോ എളുപ്പം,   ഇതിപ്പൊ മൊത്തം മൂന്ന് നാല് ദിവസം പിടിക്കില്ലേ നാട്ടിൽ എത്താൻ.?”

 

“ഫ്ലൈറ്റിന് വരാനായിരുന്നെടാ പ്ലാൻ ചെയ്‌തത്‌ പക്ഷെ അവസാന നിമിഷം ചില പ്രശ്നങ്ങൾ ഉണ്ടായതോണ്ട് യാത്ര ട്രെയിനിലേക്ക് മാറ്റി…”

 

“ഓഹ് അപ്പൊ നീ ഒറ്റയ്ക്കാണോ യാത്ര.?”

 

“അല്ലടാ എന്റെയൊപ്പം ആഷികയും ഇണ്ട്…   നാട്ടിലേക്കാണ് ഞാൻ പോണതെന്നുപറഞ്ഞപ്പോൾ അവളും എന്റെകൂടെ പോന്നു…”

 

“ആഹാ അപ്പൊ നിനക്കൊരു കൂട്ടായല്ലോ…   എന്നിട്ടവളെന്തേയ് ഒരു അനക്കവും കേൾക്കുന്നില്ലല്ലോ.?   അല്ലാത്തപ്പോൾ വാതോരാതെ സംസാരിക്കുന്ന പെണ്ണാണല്ലോ…”

…അവൻ ചിരിയോടെ തിരക്കി…

 

…അപ്പോഴാണ് ഞാനവളെ ശ്രദ്ധിക്കുന്നത് എന്റെ തോളിൽ ചാരിക്കിടന്ന് ഉറങ്ങുവാണ് പെണ്ണ്…   ഞാൻ ആ നിഷ്കളങ്കമായ മുഖം ഒരു ചിരിയോടെ നോക്കിക്കൊണ്ട് അവളെ ശല്യപ്പെടുത്താതെതന്നെ അവനോട് സംസാരിച്ചുതുടങ്ങി…

 

“കക്ഷി നല്ല മയക്കത്തിൽ ആണെടാ അല്ലെങ്കിൽ നിന്നോട് സംസാരിക്കാതിരിക്കുമെന്ന് തോന്നുന്നുണ്ടോ…”

 

“എനിക്കും തോന്നിയെടാ അവൾ ഉറക്കം ആയിരിക്കുമെന്ന്…   എന്തായാലും അവളെയൊന്ന് നോക്കിക്കോണേ ട്രെയിൻ ആയതോണ്ട് അല്പം സൂക്ഷിക്കണം…”

…അവൻ ഒരു താക്കീത് പോലെ പറഞ്ഞു…

 

“ഞാൻ ശ്രദ്ധിച്ചോളാടാ…”

 

“എങ്കിൽ ശെരിയെടാ ഞാൻ പിന്നെ വിളിക്കാം കുറച്ച് പണിയുണ്ട് അവൾ ഉണരുമ്പോൾ എന്നെ ഒന്ന് വിളിക്കാൻ പറ…”

 

“ശെരിയെടാ എങ്കിൽ വെക്കുവാ Bye…”

…എന്ന് പറഞ്ഞുകൊണ്ട് ഞാൻ Call Disconnect ചെയ്തു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.