പ്രണയിനി 8 [The_Wolverine] 1359

“പോടാ പട്ടീ…   ദേ മനുഷ്യാ നിങ്ങക്കെന്നെ കെട്ടാൻ പ്ലാനൊന്നുമില്ലേ…”

…അവൾ അല്പം കുറുമ്പെടുത്തുകൊണ്ട് എന്നോട് ചേർന്നുനിന്നുകൊണ്ട് എന്റെ ബനിയന്റെ കോളറിൽ കുത്തിപ്പിടിച്ചോണ്ട് ചോദിച്ചു…

 

…അവൾ എന്നോട് ചേർന്നുനിന്നപ്പോൾ ആ ഈറൻ ദേഹത്തിലെ ചെറുചൂടും മുടിയിഴകളിലെ തണുപ്പും ലക്സ് സോപ്പിന്റെ ഗന്ധവും ഒക്കെക്കൂടി എനിക്ക് എന്തൊക്കെയോ വികാരങ്ങൾ തോന്നാൻതുടങ്ങി,   ഇനിയും ഇങ്ങനെ നിന്നാൽ ശെരിയാവില്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചു…

 

“നീ ഇങ്ങനെ നിന്നാൽ കല്യാണത്തിനുമുമ്പുതന്നെ നമ്മുടെ കുഞ്ഞിന്റെ പേരിടൽ നടത്തേണ്ടിവരും…”

…ഞാൻ പെട്ടെന്ന് അവളെ വിട്ടുമാറിനിന്നുകൊണ്ട് പറഞ്ഞു…

 

“ഛീ വൃത്തികെട്ടവൻ…”

…ഞാൻ പറഞ്ഞത് ആദ്യം മനസ്സിലായില്ലെങ്കിലും പെട്ടെന്ന് അത് കത്തിയപ്പോൾ എന്നെയൊന്ന് നുള്ളിക്കൊണ്ട് ചെറിയ നാണത്തോടെ അവൾ പറഞ്ഞു…

 

“നീ ഇങ്ങുവന്നേ ഇനിയും നിന്നാൽ ശെരിയാവില്ല ഞാൻ അവളെയും വലിച്ചുകൊണ്ട് ബെഡ്‌റൂമിലേക്ക് നടന്നു…”

 

“അയ്യേ അതൊന്നും ഇപ്പൊ വേണ്ട… വിട് ഏട്ടാ ഞാൻ ചുമ്മാ ഏട്ടനെ ഒന്ന് കളിപ്പിക്കാൻ കാണിച്ചതല്ലേ…”

…ഞാൻ അവളെയും വലിച്ചുകൊണ്ട് ബെഡ്റൂമിലേക്ക് പോകുന്നതുകണ്ട് അവൾ എന്തോ തെറ്റിദ്ധരിച്ച് ചെറിയ പേടിയോടെ എന്റെ കയ്യിൽ നിന്ന് കുത്തറിക്കൊണ്ട് പറഞ്ഞു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.