പ്രണയിനി 8 [The_Wolverine] 1359

“Okay ടാ നീ മുത്താണ്…”

 

“നീ ഒരുപാട് സോപ്പിടല്ലേട്ടാ തെണ്ടീ…   മ്മ്… പിന്നെ ഒരു കാര്യം നിങ്ങൾ രണ്ടും ഒന്നിച്ചാണ് ഇന്ന് താമസിക്കുന്നതെന്ന് അവൾ പറഞ്ഞു…    കല്യാണത്തിനുമുമ്പ് രണ്ടുംകൂടി എന്തെങ്കിലും വേണ്ടാതീനം ഒപ്പിച്ചെന്ന് ഞാൻ അറിഞ്ഞാലുണ്ടല്ലോ രണ്ടിനെയും ഞാൻ ശെരിയാക്കിത്തരാം…”

 

“ശേയ്… ഒന്ന് പോയേടാ ഞാൻ അത്രക്കാരനല്ല…”

 

“അയ്യോ അവന്റെ ഒരു നാണം കണ്ടില്ലേ…   ടാ എന്തായാലും നിങ്ങൾ ഫുഡ്‌ ഒക്കെ കഴിക്ക് ഞാൻ പിന്നെ വിളിക്കാം…”

 

“ശെരിയെടാ എങ്കിൽ…”

…ഞാൻ Call കട്ടാക്കി…

 

…ശേഷം ഞാൻ ആ സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് മുമ്പിലിരുന്ന ചെയറിലേക്ക് കാലും കയറ്റിവെച്ച് ചുമ്മാ കണ്ണുമടച്ച് കിടന്നു…   കുറച്ച് കഴിഞ്ഞ് മുഖത്ത് നല്ല തണുപ്പുള്ള എന്തോ ഒന്ന് ഇഴയുന്നതുപോലെ തോന്നിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്…   പെട്ടെന്ന് ഞാൻ ചാടി എണീറ്റ് നോക്കിയപ്പോൾ കണ്ടത് സോഫയുടെ പിന്നിൽനിന്ന് കുണുങ്ങി ചിരിക്കുന്ന ആഷിയെ ആണ്…   കുളിച്ചുവന്ന് ഈറനായ മുടി എന്റെ മുഖത്തുകൊണ്ടിട്ട് ഉരച്ചതാണവൾ…   അപ്പോഴാണ് ഞാൻ അവളുടെ വേഷം ശ്രദ്ധിക്കുന്നത് വെറും ഒരു ബാത്ടവൽ മാത്രം ഉടുത്തുകൊണ്ട് സോഫയുടെ പിന്നിൽ നിന്ന് എന്നെ നോക്കി ചിരിക്കുകയാണവൾ…   ആ ടവൽ ആണെങ്കിൽ ജസ്റ്റ്‌ അവളുടെ മാറ് മറച്ചുകൊണ്ട് മുട്ടിനുതൊട്ടുമുകളിൽ വരെ മാത്രമേ കവർ ചെയ്തിട്ടുള്ളൂ…   മുൻപോട്ട് മുടിമെടഞ്ഞിട്ടേക്കുന്നതുകൊണ്ട് അവളുടെ ദേഹത്തേക്ക് മുടിയിൽനിന്ന് വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ട് കൂടാതെ കുളികഴിഞ്ഞിറങ്ങിയതുകൊണ്ട് ദേഹത്തൊക്കെ വെള്ളത്തുള്ളികളും കാണാം…   ആ വേഷത്തിൽ അവളുടെ ആകാരവടിവുകൾ കണ്ടിട്ട് എനിക്ക് എന്തൊക്കെയോ വ്യപ്രാളവും പരവേശവും ഒക്കെ തോന്നിത്തുടങ്ങി…   ആദ്യായിട്ട് അവളെ അങ്ങനെ ഒരു വേഷത്തിൽ കണ്ടപ്പോൾ വായുംപൊളിച്ചുകൊണ്ട് നോക്കിനിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ…   എത്രതന്നെ നോക്കണ്ടെന്നു വിചാരിച്ചിട്ടും മുട്ടിന് താഴെ നഗ്നമായ അവളുടെ വെളുത്തുതുടുത്ത കാലുകളിലേക്കും കണങ്കാലിൽ പറ്റിപ്പിടിച്ചുകിടക്കുന്ന സ്വർണ്ണ കൊലുസുകളിലേക്കും എന്റെ നോട്ടം പോയി…   ഒരു നിമിഷം അങ്ങനെ നിന്ന ഞാൻ പെട്ടെന്ന് സ്വബോധം വീണ്ടെടുത്തുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടത് അവൾ നാണംകൊണ്ട് പൂത്തുലഞ്ഞുനിൽക്കുന്നതാണ്…   ഞാൻ മുഖത്തേക്ക് നോക്കുന്നതുകണ്ടപ്പോൾ അവൾ എന്നെനോക്കി ഒന്ന് വശ്യമായി ചിരിച്ചുകൊണ്ട് കൈകൾ പിണച്ചുവെച്ച് മാറ് മറച്ചു ശേഷം പിടയ്ക്കുന്ന ആ കരിനീല മിഴികൾ ഉയർത്തി എന്നെത്തന്നെ നോക്കിനിന്നു…

 

“എന്താ ഏട്ടാ ഇങ്ങനെ നോക്കണേ…”

…അവളെത്തന്നെ നോക്കിനിൽക്കുന്ന എന്നോട് അവൾ ചോദിച്ചു…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.