…അത് പറഞ്ഞിട്ട് ഞാൻ ഫോണും വാലറ്റും എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങി…
…അപ്പോഴേക്കും പുറത്തൊക്കെ അത്യാവശ്യം ഇരുട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നു കൂടാതെ മഴയുടെ മൂടിക്കെട്ടിയ കാലാവസ്ഥയും… ഞാൻ റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങി നല്ലൊരു റെസ്റ്റോറന്റിൽ നിന്ന് രണ്ട് ചിക്കൻ ബിരിയാണിയും ഓറഞ്ച് ജ്യൂസും Parcel വാങ്ങി കൂടെ രണ്ട് Bisleri മിനറൽ വാട്ടറും ഡിസ്പോസബിൾ ഗ്ലാസും പ്ളേറ്റും കൂടെ വാങ്ങിച്ചിട്ട് റൂമിലേക്ക് നടന്നു… ഡോറിൽ തട്ടിയപ്പോൾത്തന്നെ എന്നെ പ്രതീക്ഷിച്ചിരുന്നതുപോലെ പെട്ടെന്ന് അവൾ വാതിൽ തുറന്നു… അകത്തേക്ക് കേറിയ ഉടനെ വാങ്ങിച്ചോണ്ടുവന്ന സാധനങ്ങളെല്ലാം അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് ഞാൻ ഒന്ന് കുളിച്ചിട്ടുവരാം എന്ന് പറഞ്ഞുകൊണ്ട് എന്റെ ബാഗിൽ നിന്ന് ഒരു ഷോർട്സും ബനിയനും ഒരു ടർക്കിയും എടുത്തുകൊണ്ട് ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ബാത്റൂമിലേക്ക് നടന്നു…
“ആഷീ നീ ഒന്ന് ശ്യാമിനെ വിളിച്ചേക്കണേ അവൻ നേരത്തേ വിളിച്ചപ്പോൾ നീ ഉറക്കമായിരുന്നു എണീക്കുമ്പോൾ തിരിച്ച് വിളിക്കാൻ പറഞ്ഞിരുന്നു…”
…ശ്യാം പറഞ്ഞത് ഓർത്തുകൊണ്ട് ഞാൻ അവളോടായി പറഞ്ഞു…
“ശെരി ഏട്ടാ ഞാൻ വിളിച്ചോളാം…”
…Food ഒക്കെ കവറിൽ നിന്നെടുത്ത് Set ചെയ്യുന്നതിനിടയിൽ അവൾ മറുപടി പറഞ്ഞു…
…ഞാൻ പെട്ടെന്നുതന്നെ ബാത്റൂമിൽ കേറി ഒന്ന് കുളിച്ച് ഫ്രഷായി പുറത്തേക്കിറങ്ങി… ഹാളിലേക്ക് വന്നപ്പോൾ അവൾ സോഫയിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്നതാണ് കണ്ടത്… ഞാൻ നേരെ റൂമിൽ പോയി ബെഡ്ഡിൽ കേറിക്കിടന്നുകൊണ്ട് ചുമ്മാ ഫോണിൽ കളിച്ചോണ്ടിരുന്നു… കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ഒരു ടവലും തോളിൽ ഇട്ടുകൊണ്ട് മുടിയും അഴിച്ചുപറത്തി ഫോണിൽ സംസാരിച്ചുകൊണ്ടുതന്നെ റൂമിലേക്ക് വന്നു…
“ഇവിടുണ്ട് ശ്യാമേട്ടാ ഞാൻ കൊടുക്കാം…”
??