…ഞങ്ങളെ കണ്ടപ്പോൾത്തന്നെ ചേച്ചി ചേട്ടനോടായി ചോദിച്ചു…
“ആഹ് ഭാഗ്യം കൊണ്ട് രണ്ട് റൂം കിട്ടി വേഗം വാ…”
…ചേട്ടൻ ദൃതികൂട്ടിക്കൊണ്ട് ചേച്ചിയോടായി പറഞ്ഞു…
…ചേട്ടൻ കയ്യിലുള്ള രണ്ട് താക്കോലിൽ ഒന്ന് എന്റെ കയ്യിൽ തന്നുകൊണ്ട് ആഷിയുടെ കയ്യിൽ നിന്ന് കുട്ടിയെ വാങ്ങിച്ചു എന്നിട്ട് ബാഗും എടുത്തുകൊണ്ട് പുറത്തേക്ക് നടന്നു പിന്നാലെ കുട്ടിയെ എടുത്തോണ്ട് ചേച്ചിയും അതിനുപിന്നിലായി ഞങ്ങളും നടന്നു… രണ്ട് റൂമും അടുത്തടുത്തായിട്ട് ഉള്ളതായിരുന്നു ഒരു റൂം തുറന്ന് അവർ ഉള്ളിലേക്ക് കയറി അടുത്ത റൂം തുറന്ന് ഞാനും ആഷിയും അകത്ത് കയറി… തീരെ മോശമല്ലാത്ത ഒരു റൂം ആയിരുന്നു അത്… ഒരാൾക്ക് മാത്രം താമസിക്കാൻ തക്കവണ്ണമുള്ള ഒരു റൂമാണ് അതെന്ന് ചുറ്റും ഒന്ന് വീക്ഷിച്ചപ്പോൾ എനിക്ക് മനസ്സിലായി… ഒരു ഹാളും, കിച്ചണും, ബെഡ്‌റൂമും (ബാത്‌റൂം അറ്റാച്ഡ്) മാത്രം ഉള്ള ഒരു സിംഗിൾ കോട്ടേഴ്സ് ആണ് അത്… അവിടെ വർക്ക് ചെയ്യുന്ന സ്റ്റാഫിന് താമസിക്കുവാനുള്ള റൂമാണ് അത് എന്ന് എനിക്ക് മനസ്സിലായി… ഞാൻ എന്റെ ബാഗ് ഹാളിലുള്ള സോഫയുടെ അടുത്ത് വെച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു…
“ആഷീ ഞാൻ പുറത്തുപോയി Food വാങ്ങിവരാട്ടോ…”
“ഞാനും വരാം ഏട്ടാ നിക്ക് വയ്യ ഇവിടെ ഒറ്റയ്ക്ക് ഇരിക്കാൻ…”
“എടീ പുറത്ത് നല്ല മഴയാണ് അത്യാവശ്യം തണുപ്പും ഉണ്ട് വെറുതെ ഈ സമയത്ത് ഇറങ്ങിനടന്ന് മഴകൊണ്ടിട്ട് പനിയൊന്നും വരുത്തിവെക്കണ്ട ഞാൻ പോയി വാങ്ങിച്ചോണ്ടുവരാം…”
“ഹും… വേഗം വരോ…”
…അവൾ കൊഞ്ചലോടെ ചോദിച്ചു…
“വേഗം വരാട്ടോ… പിന്നെ നിനക്ക് എന്താ കഴിക്കാൻ വാങ്ങേണ്ടത്.?”
“എന്തായാലും കുഴപ്പമില്ല ഏട്ടനിഷ്ടള്ളത് എന്താച്ചാ വാങ്ങിക്ക് വേഗം വന്നാൽ മതി…”
“മ്മ്… എങ്കിൽ ശെരി ഞാൻ പോയിട്ടുവരാം നീ ഡോർ അടച്ചോ…”
❤️❤️❤️❤️❤️ ??