“അതേയ് നമുക്കുംകൂടി ഒരു റൂം നോക്കണേ… എനിക്ക് വയ്യ ഈ തണുപ്പത്ത് കമ്പാർട്മെന്റിൽ കിടക്കാൻ…”
…അവൾ അല്പം കൊഞ്ചലോടെ പറഞ്ഞു…
“ആടീ നോക്കട്ടെ നീ വേഗം സീറ്റിലേക്ക് പൊക്കോ നല്ല മഴയാ തണുപ്പടിച്ച് കുട്ടിക്ക് അസുഖമൊന്നും വരുത്തിവെക്കണ്ട…”
“മ്മ് ശെരി…”
…പറഞ്ഞിട്ട് അവൻ അകത്തേക്ക് കേറിപ്പോയി…
…അവൾ പോയപ്പോൾ ഞാൻ തിരിഞ്ഞ് ചേട്ടന്റെ അടുത്തേക്ക് തന്നെ നടന്നു… ഞങ്ങൾ രണ്ടാളും കൂടി എൻക്വയറി സെക്ഷനിൽ പോയി അന്വേഷിച്ചപ്പോൾ അവിടെ എമർജെൻസി കോട്ടഴ്സ് ഒന്നും ഒഴിവില്ല എന്നാണ് അവർ പറഞ്ഞത്… വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് ഞങ്ങൾ കമ്പാർട്ട്മെന്റിലേക്ക് തന്നെ തിരിച്ചുപോകാൻ തീരുമാനിച്ചു… തിരിച്ച് നടക്കുമ്പോഴാണ് നേരത്തേ ചേട്ടനോട് സംസാരിച്ച ടി.ടി.ആർ ഞങ്ങൾക്ക് എതിരായി വരുന്നത് കണ്ടത്… എൻക്വയറി സെക്ഷനിൽ പോയി അന്വേഷിച്ചപ്പോൾ കോട്ടഴ്സ് ഒന്നും ഒഴിവില്ലെന്ന് അവർ പറഞ്ഞ കാര്യം ചേട്ടൻ പുള്ളിയോട് പറഞ്ഞു… അയാൾ ഒന്ന് ആലോചിച്ചതിനുശേഷം ഞങ്ങളോട് Wait ചെയ്യാൻ പറഞ്ഞിട്ട് ഇപ്പൊ വരാമെന്നും പറഞ്ഞുകൊണ്ട് അകത്തേക്ക് കേറിപ്പോയി, കുറച്ച് കഴിഞ്ഞപ്പോൾ പുള്ളി ഇറങ്ങിവന്നുകൊണ്ട് രണ്ട് താക്കോൽ ചേട്ടന്റെ കയ്യിൽ കൊടുത്തു അയാളുടെ കെയർ ഓഫിൽ കോട്ടേഴ്സ് കിട്ടിയെന്നാണ് പറഞ്ഞത് എന്നിട്ട് കോട്ടേഴ്സ് എവിടെയാണെന്ന് ചേട്ടനെ കാണിച്ചുകൊടുത്തു… ആൾക്ക് ഒരു നന്ദിയും പറഞ്ഞുകൊണ്ട് ഞങ്ങൾ വേഗം തന്നെ കമ്പാർട്മെന്റിലേക്ക് നടന്നു… അവിടെ ആഷിയും ചേച്ചിയും കൂടി ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ രണ്ടും ഉറക്കമാണ്…
“റൂം കിട്ടിയോ…”
❤️❤️❤️❤️❤️ ??