പ്രണയിനി 8 [The_Wolverine] 1359

…സംശയം മറച്ചുവെക്കാതെ ഞാൻ അവരോടായി തിരക്കി…

 

“എടാ ഇപ്പൊ കമ്പാർട്മെന്റിൽ ടി.ടി.ആർ വന്നിരുന്നു ശക്തമായ മഴ മൂലം ട്രെയിൻ പിടിച്ചിട്ടേക്കുവാണെന്ന് പറഞ്ഞു…   ഇന്നിനി ഈ സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുക്കില്ല…   കുട്ടികളും ഈ ബാഗും ഒക്കെ ആയിട്ട് ട്രെയിനിൽ ഇന്ന് രാത്രി താമസിക്കുന്നത് റിസ്ക് ആണ്…   ഞാൻ ഈ കാര്യം ടി.ടി.ആർ നോട്‌ പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു സ്റ്റേഷനിലെ എൻക്വയറി സെക്ഷനിൽ പോയി എമർജെൻസി കോട്ടേഴ്സ് എന്തെങ്കിലും ഫ്രീ ആയിട്ടുണ്ടോന്ന് അന്വേഷിച്ചുനോക്കാൻ…   അതൊന്ന് അന്വേഷിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു…”

 

“അയ്യോ അത് കഷ്ടായല്ലോ…”

…എന്റെ പിന്നിൽ നിന്ന ആഷി എന്റൊപ്പം കേറിനിന്നുകൊണ്ട് പറഞ്ഞു…

 

“എങ്കിൽ ഞാനും കൂടെ വരാം ചേട്ടാ നമുക്ക് പോയി അന്വേഷിച്ചുവരാം ചേച്ചിയും കുട്ടികളും ആഷിയുടെ കൂടെ കമ്പാർട്മെന്റിൽ തന്നെ ഇരിക്കട്ടെ പുറത്ത് നല്ല മഴയാ വെറുതെ കുട്ടികളെയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കണ്ട…”

…ഞാൻ ചേട്ടനോട് പറഞ്ഞു…

 

“എങ്കിൽ നിങ്ങൾ സീറ്റിൽ പോയി ഇരുന്നോ ഞങ്ങൾ പോയി അന്വേഷിച്ചിട്ടുവരാം…”

…ചേട്ടന്റെ കയ്യിലിരുന്ന കുട്ടിയെ ആഷിയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പുള്ളി ചേച്ചിയോടും ആഷിയോടും ആയി പറഞ്ഞു…

…ശേഷം ഞങ്ങൾ രണ്ടാളും പുറത്തേക്ക് ഇറങ്ങി…

 

“അമലേട്ടാ…”

 

…പിന്നിൽ നിന്നും ആഷിയുടെ വിളി കേട്ട് ഞാൻ തിരിഞ്ഞുനോക്കി…   അവൾ കുട്ടിയെയും ഒക്കത്തുവെച്ചുകൊണ്ട് ഡോറിനടുത്തായി വന്നുനിന്നുകൊണ്ട് അങ്ങോട്ട് വരാനായി കൈകൊണ്ട് ആംഗ്യം കാണിച്ചു…

 

“ചേട്ടാ ഇപ്പൊ വരാട്ടോ…”

…പുള്ളിയോട് പറഞ്ഞുകൊണ്ട് ഞാൻ അവൾക്കടുത്തേക്കായി നടന്നു…

 

“എന്താ ആഷീ…”

…ഞാൻ അവളോടായി തിരക്കി…

61 Comments

  1. ❤️❤️❤️❤️❤️ ??

Comments are closed.