പ്രണയിനി 2 [The_Wolverine] 1419

ഏകദേശം ഒരു വർഷത്തിന് ശേഷം എനിക്ക് അഞ്ചു വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ എന്നെ ചേർക്കുന്നത് പിന്നീടുള്ള എന്റെ കൂട്ടുകെട്ടെല്ലാം ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഒന്നാം തരത്തിൽ സ്കൂളിൽ ചേർത്ത് അച്ഛനും അമ്മയും തിരികെ വീട്ടിലേക്ക് പോകുമ്പോൾ നമ്മൾ കരയാറില്ലേ അതുപോലെയുള്ള ചില കാര്യങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു എങ്കിലും പിന്നീട് ഞാനും പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ട് തുടങ്ങി അങ്ങനെ സ്‌കൂളും കൂട്ടുകാരും വീടുമായി കുറേ കാലം പോയിക്കൊണ്ടിരുന്നു അല്ലാതെ ഇപ്പൊ എന്തൂട്ട് ചെയ്യാനാ അല്ലേ… ???

ഞാൻ മൂന്നാം തരത്തിൽ പഠിക്കുന്ന സമയത്താണ് അഞ്ചാം തരത്തിൽ പഠിക്കുന്ന ചേട്ടന്മാർ അവരുടെ കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് കത്തുകളിലൂടെ പ്രണയ സന്ദേശം കൈമാറുന്നത് ആദ്യമായി കാണുന്നത്. കത്തുകൾ കൊടുക്കുവാനായി ചേട്ടന്മാർ ഞങ്ങളെയും ഉപയോഗപ്പെടുത്തിയിരുന്നു അന്ന് പ്രണയം എന്നതിന്റെ അർത്ഥമോ വ്യാഖ്യാനമോ ഒന്നും എനിക്ക് അറിയില്ലായിരുന്നു എന്നാൽ വരും കാലയളവുകളിൽ ഞാനും പ്രണയം എന്ന ആ പരിശുദ്ധമായ അനുഭൂതിയിലേക്ക് കൂപ്പുകുത്തും എന്ന് അറിഞ്ഞിരുന്നില്ല…

ആദ്യമൊക്കെ ചേട്ടന്മാരൊക്കെ ഈ കാട്ടിക്കൂട്ടുന്നതൊക്കെ അത്യധികം ആകാംഷയോടെയും കൗതുകത്തോടെയും നോക്കിക്കണ്ടിരുന്ന ഞാൻ പോകെ പോകെ ഇത് എന്തൂട്ടാണ് സംഭവം എന്ന് മനസ്സിലാക്കി. അങ്ങനെ അഞ്ചാം ക്ലാസിൽ ഒക്കെ എത്തിയപ്പോൾ കൂടെയുള്ള കൂട്ടുകാരും ചേട്ടന്മാരുടെ പാത പിന്തുടർന്നത്തോടെ ഈ പാവം ഞാനായിട്ട് എന്തിനാ ഇതീന്ന് ഒഴിഞ്ഞ് മാറുന്നതെന്ന് കരുതി അങ്ങനെ ഞാനും അവന്മാരോടുകൂടെ കൂടി പിന്നീടുള്ള ദിവസങ്ങളിൽ ഓരോരുത്തരും താങ്കളുടെ പ്രിയതമമാരെ കണ്ടുപിടിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു ചിലപ്പോൾ ഒരുത്തന് ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ കൂട്ടത്തിലെ വേറെ ഒരുത്തനും ഇഷ്ടം ആയിരിക്കും അവസാനം അത് തല്ലിലും കരച്ചിലിലും അവസാനിക്കും ഒടുവിൽ എല്ലാവരും ഓരോരുത്തരെ കണ്ടുപിടിച്ചശേഷം അവസാനത്തെ ആളെന്ന നിലയിൽ എന്നോടും ഒരാളെ കണ്ടുപിടിക്കാൻ പറഞ്ഞു അങ്ങനെ ആ ദിവസത്തെ മുഴുവൻ തിരച്ചിലിനൊടുവിൽ ഞാനും ഒരു പെൺകുട്ടിയെ കണ്ടെത്തി അവളുടെ പേര് “രാജലക്ഷ്‌മി” എന്ന് ആയിരുന്നു ഒരു പാവം പെൺകുട്ടി

23 Comments

  1. ❤️❤️❤️❤️❤️

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  3. …നന്നായിട്ടുണ്ട് ബ്രോ…! കഴിഞ്ഞ ഭാഗവും ഈ ഭാഗവുമായൊരു കണ്ടിന്യൂഎഷൻ തോന്നിയില്ല… പിന്നെ പലയിടത്തും ആവശ്യമില്ലാത്തതു കൂട്ടിചേർത്തു ലാഗ് ആക്കുന്നുണ്ട്…! അതൊന്നു ശ്രെദ്ധിച്ചാൽ സംഗതി കസറും…!

    _ArjuN

    1. അർജ്ജുൻ ബ്രോ… താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി… ആദ്യത്തെ കഥ ആയതോണ്ടാണട്ടോ ഇങ്ങനെ… കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തെ വരികൾ കൂടി Add ചെയ്തിരുന്നെങ്കിൽ ആ Continuation കിട്ടിയേനേല്ലേ… അടുത്ത ഭാഗം മുതൽ അത് ശ്രദ്ധിക്കാട്ടോ… പിന്നെ ഈ Part കൂടിയേ ഇങ്ങനെ Lag ഇണ്ടാവൂ എന്താന്നുവെച്ചാൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ടത് കഥയ്ക്ക് ആവശ്യമായിരുന്നു അതോണ്ടാണ് കുറച്ച് Lag വന്നത്… ഇനിയുള്ള ഭാഗങ്ങൾ മികച്ചത് ആക്കാൻ ശ്രമിക്കാം ബ്രോ… എഴുതി തുടങ്ങി… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. Bro, ee part-um poli…
    Page kootan sremickanam…
    Waiting for next part…
    ❤??

    1. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഇണ്ടാവും ബ്രോ… ജസ്റ്റ്‌ ഒരു തുടക്കം ഇട്ട് നോക്കിയതാ എല്ലാവർക്കും ഇഷ്ടാവും എന്ന് കരുതിയിരുന്നില്ല… ❤️❤️❤️

  5. വിരഹ കാമുകൻ???

    അഞ്ചാംക്ലാസ് എന്നുള്ളത് ഒന്നു മാറ്റി പിടിക്കാൻ പറ്റുമോ ഏഴാം ക്ലാസ് ആണെങ്കിൽ എന്റെ സ്കൂൾ ലൈഫിലും സംഭവിച്ചിട്ടുണ്ട് ടീച്ചർ പിടിച്ചിട്ട് വലിയ സീൻ ഒന്നും കിട്ടിയില്ല but അവൾ വന്നു ചോദിച്ചപ്പോൾ കാൽമുട്ട് രണ്ടും കൂട്ടിയിടിച്ചു പേടിച്ചിട്ട് അന്നുതന്നെ അവളോട് പറയുകയും ചെയ്തു അങ്ങനൊന്നുമില്ല കൂട്ടുകാർ പറഞ്ഞതാണെന്ന് നേരിട്ട് പറയാൻ ധൈര്യം വന്നപ്പോൾ അവൾ ഒരുപാട് ദൂരെയായി പോയി ??? എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് അവൾ amalu???

    1. പൊന്നു ബ്രോ… ഈ ഒരു സീൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ് ജസ്റ്റ്‌ കഥയുടെ തുടക്കത്തിൽ ഉൾപ്പെടുത്തിയെന്നേയുള്ളൂ… അതുകൊണ്ടുതന്നെ അവളുടെ യഥാർത്ഥ പേര് തന്നെയാണ് ഞാൻ ഇതിൽ പരാമർശിച്ചിട്ടുള്ളത് പക്ഷെ ഇവിടെ എന്റെ പേര് മാത്രം ഞാൻ സാങ്കല്പികം ആക്കി എന്ന് മാത്രം യഥാർത്ഥ എന്റെ പേര് യദു എന്നാണ് കേട്ടോ… ❤️❤️❤️

      1. വിരഹ കാമുകൻ???

        നമ്മൾ എത്ര നേടിയാലും നമ്മുടെ ചെറിയ നഷ്ടങ്ങൾ എന്നും നമുക്ക് വലുത് തന്നെയായിരിക്കും

        1. അതെ ബ്രോ ആദ്യ പ്രണയം ആർക്കും അങ്ങനെ മറക്കാൻ കഴിയില്ല… ???

  6. ഈ പാർട്ടും അടിപൊളി മുത്തെ ?
    കഥ വായിക്കുമ്പോൾ ഒരു നോസ്ടാൽജിക് ഫീൽ ആയിരുന്നു UP സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ മിസ്സ് ചെയ്യുന്നു…
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. ഒത്തിരി സ്നേഹം ബ്രോ കഥ വായിച്ചതിൽ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല… അധികം വൈകാതെ തരാം… ❤️❤️❤️

  7. കഥ നന്നായിട്ടുണ്ട്, ഈ ഭാഗവും അടിപൊളി ❤❤

    അടുത്ത ഭാഗത്തിന് വൈറ്റിങ് ❤❤❤

    1. നൗഫു ബ്രോ… ❤️❤️❤️ താങ്കളുടെ കമന്റ്‌ കണ്ടതിൽ ഒത്തിരി സന്തോഷം ട്ടോ… താങ്കളുടെ ഒരു ആരാധകൻ ആണ് ഞാൻ… ❤️❤️❤️ Support ന് ഒത്തിരി നന്ദി ബ്രോ… അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല Page കൂട്ടി എഴുതണം എന്ന് ആഗ്രഹിക്കുന്നു… ❤️❤️❤️

  8. നിധീഷ്

    ❤❤❤

    1. ❤️❤️❤️

  9. മന്നാഡിയാർ

    ❤❤❤❤????

    1. ❤️❤️❤️

  10. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤️??

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

Comments are closed.