Author : ആദിശേഷൻ
“ഞാൻ പറഞ്ഞുതന്ന കഥകൾക്കുമപ്പുറം
നീ മെനെഞ്ഞെടുത്ത
കെട്ട് കഥകൾ….
അത്രയും
എന്നിൽ ഹൃദയ നോവ് തീർക്കുന്നു.
എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ
നീ മൗനം കൊണ്ട് പ്രതിരോധം തീർത്തു
“നിന്റെ പിടിവാശികളാൽ നീ തീർത്ത മൗനം.
ആ മൗനത്തിലായിരുന്നെ ന്റെ മരണം…
“ഒരിക്കൽ എന്റെ ചോര ചാറി ചുവപ്പിച്ചു
നിനക്ക് നീട്ടിയ ചെമ്പനീർ പൂക്കൾ അത്രയും…
ഇന്ന് ചോര വറ്റി ദളങ്ങൾ അടർന്ന് ചിതറി കിടക്കുന്നുണ്ടാകാം.
ആ നിമിഷം……
“നിന്റെ ഓർമ്മകളിൽ നിന്നുമെന്നെ…
പറിച്ചെറിയണം..
“നമ്മളെന്ന സങ്കല്പത്തിൽ നിന്നും
‘ നീയും, ഞാനു’ മെന്ന യഥാർഥ്യത്തിലേക്ക്….
ഞാൻ മാത്രം അടർന്നു പോകുന്നു.
എന്റെ പ്രണയം നിന്നിൽ അവസാനിക്കുന്നു …
…നീ എന്ന ഉത്തരവും ഞാനെന്ന
ചോദ്യവും ബാക്കി വെക്കുന്നു….
എന്റെ ഹൃദയം ആത്മാവിനെ തിരയുന്നു…..
“നീ മെനഞ്ഞ കെട്ട് കഥകൾ ഒരിക്കൽ
സത്യത്തെ തിരയുമ്പോൾ ഒരു വട്ടമെങ്കിലും ..
പുറകിലേക്കൊന്നു നോക്കണം,
എൻറെ കബറിലെ മയിലാഞ്ചി ചെടി
മാടി വിളിക്കുന്നത് കാണാം.
“കുന്ദിരിക്കം എരിഞ്ഞു പുകഞ്ഞ ഗന്ധം
നിന്നിലേക്ക് തുളച്ചു കയറുന്നുണ്ടാകാം..
“പുറംകയ്യാൽ തട്ടിയെറിഞ്ഞ
എൻറെ വാക്കുകളെ
അന്നു നീ പ്രണയിക്കും,
എനിക്കുമുമ്പിൽ വിരിച്ചുവച്ച
പിടിവാശികളുടെ നിശബ്ദതകളെ
കണ്ണീരുകളാൽ തച്ചുടയ്ക്കും,
നീയും തിരിച്ചറിയും ആ യഥാർദ്യം
നമ്മൾ ഒരിക്കൽ പ്രണയിച്ചിരുന്നു ….
“നമ്മൾ സ്നേഹിച്ചിരുന്നു എന്നതിന്റെ
ഓർമ്മക്ക് വേണ്ടിയെങ്കിലും….
നിന്റെ മുഖത്തെ മായാത്ത മറുക്
എന്റെ ഹൃദയത്തിൽ ചാർത്തണം…
“ആ നിമിഷം എന്റെ കബറിലെ..
മീസാൻ കല്ല് നിന്റെ കാതുകളിൽ
മന്ത്രിക്കും ….
നീ എന്റെ പ്രണയിനി,
നീ മാത്രം എന്റെ പ്രണയിനി
നീയുള്ളതെല്ലാം എന്റെ പ്രണയിനി….❤️
?©️?
കൊള്ളാലോ ആദി ??