പ്രണയത്തിന്റെ നിറക്കൂട്ടുകൾ ? [കിറുക്കി ?] 121

ഇന്ന് ഞായറാഴ്ച ആയതുകൊണ്ടാണ് ഇത്രയും താമസിച്ചത്…. അവധി ഉള്ള ദിവസം ഇങ്ങനെ തോന്നുമ്പോൾ ആണ് എണീക്കുന്നത്…കെട്ടിയോൻ ആയുഷ് എന്ന അപ്പു ഒരു ഗവണ്മെന്റ് ജോലിക്കാരനും ഞാൻ ആരാധ്യ എന്ന ആരു അടുത്തൊരു ഹോസ്പിറ്റലിൽ ഡോക്ടറുമാണ്….. സ്വന്തം നാട് ഇതല്ല ജോലി ആവശ്യത്തിനാണ് ഇവിടെ കൊച്ചിയിലേക്ക് വന്നത്…. ഇവിടൊരു ഫ്ലാറ്റിലാണ് ഇപ്പോൾ….

ഡോർ തുറന്ന് പാലും പത്രവും എടുത്ത് അകത്തേക്ക് നടന്നു… ചായ ഇടുന്ന നേരം പത്രവും ഒന്ന് ഓടിച്ചിട്ട്‌ നോക്കി…. പിന്നെ കെട്ടിയോനെ കുത്തിപൊക്കാൻ പോയി… അതാണ്‌ ഏറ്റവും വലിയ പണി…. ഇന്ന് ക്ലീനിങ്ങും മറ്റും ഉണ്ട്…. ഞങ്ങൾ ഒന്നിച്ചാണ് എല്ലാം ചെയ്യുന്നത്….. ഉച്ചക്ക് swiggy വഴി ഫുഡ്‌ വരുത്തും വൈകിട്ട് കറങ്ങാൻ പോയിട്ട് എന്തെങ്കിലും കഴിക്കും….. ഫുഡും യാത്രയും എന്നും ഞങ്ങൾക്കൊരു വീക്നെസ് ആയിരുന്നു…. ഈ ജോലി പ്രഷറിനിടയിലും ഞങ്ങൾ സമയം പോലെ യാത്രകൾ പോകും…. ഓരോ യാത്രയും ഓരോ പാഠം ആണ് ……

അങ്ങനെ ചെറിയ രീതിയിൽ ബ്രേക്ഫാസ്റ് കഴിഞ്ഞു ഞാനും അവനും ക്ലീനിങ് തുടങ്ങി…. അവൻ തറ തുടക്കുന്ന പരിപാടിയും ഞാൻ കർട്ടനും ബെഡ്ഷീറ്റും എല്ലാം അലക്കുന്ന പരിപാടിയും….. എല്ലാം അലക്കാൻ മെഷീനിൽ ഇട്ടിട്ട് ഓരോ റൂമിലും വിരിയും കർട്ടനും പുതിയത് ഇടാനുള്ള ജോലിക്ക് ഇടയിൽ ആണ് അത് സംഭവിച്ചത്….

കഴിഞ്ഞ ആഴ്ച വീട്ടിൽ പോയിട്ട് വന്നപ്പോൾ അപ്പൂട്ടൻ ഒരു കുഞ്ഞു ബാഗ് കൊണ്ട് വന്നിരുന്നു…. അന്ന് തന്നെ അത് നോക്കാൻ ഞാൻ പ്ലാൻ ഇട്ടെങ്കിലും മറന്ന് പോയി…. അവനത് കാണിച്ചതും ഇല്ല…. ഇന്നിപ്പോൾ ഷെൽഫിന്റെ ഏറ്റവും മുകളിലെ റാക്കിൽ കസേരയും എടുത്തിട്ട് അതിൽ കയറി നിന്ന് കർട്ടൻ നോക്കുമ്പോൾ ആണ് ഈ ബാഗ് കണ്ണിൽ പെട്ടത്…. അവിടെ നിന്ന് കൊണ്ട് തന്നെ ബാഗ് തുറന്ന് നോക്കി…..

ബാഗിൽ അവന്റെ ചില സാധങ്ങൾ ആണ്…. കുറച്ചു ഗ്രീറ്റിംഗ് കാർഡ്സ് ഗിഫ്ട്സ്…. സ്കൂളിലും കോളേജിലും പഠിച്ചപ്പോൾ ഉള്ള ചില ഓർമ്മകൾ…. എന്റെ കെട്ടിയോന് നോക്ലചിയയുടെ അസുഗം ഉണ്ട് …. ചിലത് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു.. പെട്ടെന്നാണ് അതിൽ ഒരു ചെറിയ ഗ്ലാസിന്റെ കൂട് പോലെ ഒന്ന് കണ്ടത്…..അതിനുള്ളിൽ ഒരു പെണ്ണും ചെറുക്കനും….. പെട്ടെന്നൊരു ആകാംഷയിൽ ഞാനത് എടുത്ത് നോക്കി…. താഴെ ഒരു ചെറിയ സ്വിച് ഉണ്ട് അത് ഓൺ ചെയ്യാൻ….ഞാനത് ഓൺ ചെയ്യാൻ നോക്കിയപ്പോൾ പറ്റുന്നില്ല….. കയിൽ വെച്ചു ചെറുതായി ഒന്ന് തട്ടി നോക്കിയതാണ്…. കഷ്ടകാലത്തിനു ആ പുല്ല് താഴെ വീണു…. വീണതും അത് രണ്ടായി പിളർന്നതുമെല്ലാം എല്ലാം നിമിഷങ്ങൾക്കുള്ളിൽ ആയിരുന്നു…. ?‍♀️

5 Comments

  1. Simple, cute and romantic. Yet very much powerful. Superb!!!! Keep rocking. Othiri ishtamayi.

    Thanks.

  2. ❤???
    ചെറിയ തീം ആയിരുന്നെങ്കിലും, മനസ് നിറച്ചു.

  3. എങ്ങനെയാ ഇങ്ങനെ എഴുതുനെ കിറുക്കി ഒരേ പൊളി….. കൊറച്ചേ ഉള്ളോ എങ്കിലും വായിക്കാൻ തന്നെ എന്നാ ഫീലാ ♥️♥️♥️♥️

  4. Nice one ☺️
    Please take care of the paragraph n page breaks

  5. ❤❤❤❤❤❤??????

    സ്നേഹം ?❤

Comments are closed.