പ്രണയത്തിനപ്പുറം [നിരുപമ] 91

ഇത് ഗോകുലം വീട്…..
ഇവിടത്തെ നന്ദഗോപാനും ജാനകിയ്ക്കും 2 മക്കൾ ആണ്…
അമൃതയും (അമ്മു ),അഗ്നി ദേവനും(ഉണ്ണി )
അമൃത അഗ്നിയേക്കാൾ 6വയസിനു മൂത്തതാണ് അതുകൊണ്ട് തന്നെ അവൾക് അനിയനോട് തോന്നുന്നതിനേക്കാൾ ഒരു മകനോടുള്ള സ്നേഹവും വാത്സല്യവും ആണ്
നന്ദൻ ഒരു എംബിബിസ് ഗൈനകോളജിസ്റ്റ് ആണ് ജാനകി ഹൗസ് വൈഫും….
അമൃത വിവാഹം കഴിച്ചത് അഭിമന്യുവിനെയാണ് ഇരുവരും കോളേജ് അധ്യാപകർ ആണ്….പാലക്കാട് അമൃത പഠിപ്പിച്ചിരുന്ന കോളേജിൽ അഭിമന്യു ട്രാൻസ്ഫർ ആയി വരുകയും ഇരുവരും പ്രണയത്തിൽ ആകുകയും ആയിരുന്നു….അഭിമന്യുവിന്റെ സ്വന്തം സ്ഥലം എറണാകുളം ആണ്…ഇപ്പോൾ ട്രാൻസ്ഫർ ആയി ഇരുവരും എറണാകുളത്ത് ആണ് താമസിക്കുന്നത്….പിന്നെ അവരുടെ പൊന്നോമന ആയ അഗ്നിനെത്ര എന്ന ആമി മോളും ആളിപ്പോൾ യു കെ ജി പടിക്കുവാണ്..
അഗ്നിക് എറണാകുളത് തന്നെ ഉള്ള ഒരു വലിയ ഹോസ്പിറ്റലിൽ ജോബ് കിട്ടി പക്ഷെ ജാനകി വിടുന്നില്ല അതറിഞ്ഞു ഓടിപ്പാഞ്ഞു വന്നതാണ് നമ്മുടെ അമ്മുചേച്ചി…..ഇനി നമ്മുക്ക് കഥയിലേക് പോകാം….
***********************************************
കളിയും കയിഞ്ഞ് ഉച്ചയ്ക്ക് വിശപ്പിന്റെ വിളി വന്നപ്പോൾ ആണ് അഗ്നി ഗ്രൗണ്ടിൽ നിന്നു വന്നത്……വീടിന്റെ ഗേറ്റ് കടന്നു വന്നപ്പോൾ തന്നെ അളിയന്റെ ചുവന്ന സ്വിഫ്റ്റ് ഡിസൈർ കണ്ടു…..

“ഹാഹാ….ഇചേച്ചി വന്നിട്ടുണ്ടല്ലോ……

അവന് അകത്തു കയറിയതും…….അമ്മേ…….അയ്യോ എന്റെ ചെവി…..

അടുക്കളയിൽ നിന്നും അഗ്നിയുടെ നിലവിളി കെട്ടിട്ടാണ് ജാനകി ഹാളിലേക്കു ഓടിവന്നത്….

അമ്മേ…..ഇച്ചേച്ചിയോട് എന്റെ ചെവിയിൽ നിന്നു വിടാൻ പറ വേദനിക്കുന്നു…..

നിനക്ക് എന്താ അമ്മു….രാവിലെ തുടങ്ങിയതാണല്ലോ….എന്തിനാ എന്റെ കുഞ്ഞിനെ വേദനിപ്പിക്കണേ…..

അവന്റെ ചെവിക്കിട്ട് ഒരു തിരികൂടെ കൊടുത്തിട്ട് അവൾ വിട്ടു….

ഇച്ചേച്ചിക്ക് എന്താ….എന്റെ ചെവി…..

മിണ്ടി പോകരുത്…..നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടാ ഈ വെയിലത്തു കളിക്കാൻ എന്നും പറഞ്ഞു ഇവിടെന്നു പോകരുതെന്നു….

ഓ അതായിരുന്നോ…ഞാൻ രാഹുലിന്റെ വീട്ടിൽ പോയതാ അല്ലാതെ….

ബാക്കി പറയാൻ മുഴുവിപ്പിക്കാതെ അവൾ അവനെ അടിക്കാൻ കയ്യൊങ്ങി….അവൻ അപ്പോൾ തന്നെ ജാനകിയുടെ പിറകിൽ ഒളിച്ചു നിന്നു ….

മുഖത്തു നോക്കി കള്ളംപറയുന്നോടാ…..അവന്റെ ഒരു കോലം നോക്കിക്കേ മുടിയും വളർത്തി ദേഹത്തു മൊത്തം ചെളിയും ആയി വന്നേക്കുന്നു…..ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇന്ന് തന്നെ മുടിയും വെട്ടി വൃത്തിക്ക് നടന്നില്ലെകിൽ നല്ല തല്ലുകിട്ടുമേ ….എന്ത് നോക്കി നിക്കുവാടാ കേറിപ്പോയി കുളിച്ചിട്ട് വാ ചോറെടുക്കാം…..

അത് കേട്ടതും അവൻ അപ്പോൾ തന്നെ മുകളിലെ മുറിയിലേക് ഓടി…..

അവർ മൂവരും കൂടി തായേ ഡെയിനിങ് ടേബിളിൽ ഇരുന്നു ഫുഡ്‌ കഴിക്കുവായിരുന്നു….

“അല്ല…ഇച്ചേച്ചി…അളിയനും അച്ഛനും എന്തേയ്…

“ആ അവര് രണ്ടുപേരും കൂടെ കയ്യ്മൾ മാഷിന്റെ മോൾടെ കല്യാണം കൂടാൻ പോയതാ….

“ആണോ മാഷിന്റെ മോൾടെ കല്യാണം ആയിരുന്നോ ഞാൻ അറിഞ്ഞില്ലാലോ….

“നീ അതിനു എന്താ അറിയുന്നത്….കോഴ്സ് കയിഞ്ഞ് നാട്ടിൽ എത്തിയിട്ട് ഇപ്പോൾ 6മാസം കഴിഞ്ഞു എവിടേലും ജോലിക് കേറണം എന്നുണ്ടോ….കിട്ടിയ ജോലിക് ആണെകിൽ പോകണം എന്നുമില്ല…ഇങ്ങനെ കാള കളിച്ചു നടക്കാൻ ആണോ ഉണ്ണി നിന്റെ തീരുമാനം….

“ഇച്ചേച്ചി അത്……..എന്നും പറഞ്ഞവൻ ജാനകിയെ നോക്കി….

“നീ എന്തിനാ അമ്മയെ നോക്കണേ….

ഒന്നുമില്ല………അവൻ തോൾ അനക്കി കാണിച്ചു

“മ്മ്…..ഞാൻ നിന്നെ കൊണ്ട് പോകാൻ ആണ് വന്നത്…..നീ ഇനി ഇവിടെ നിന്നാൽ ശരി ആകില്ല….

“ഇച്ചേച്ചി….ഞാൻ അച്ഛന്റെ ഹോസ്പിറ്റലിൽ തന്നെ….

“ഞാൻ പറഞ്ഞത് നീ കെട്ടില്ലെന്നുണ്ടോ…..എന്താ എടുക്കാൻ ഉള്ളതെന്നു വെച്ചാൽ എടുത്തുവെച്ചോ നാളെ നമ്മൾ എറണാകുളത്തേക്ക് പോകുന്നു അത്ര തന്നെ…..

ജാനകി എന്തോ പറയാൻ വന്നപ്പോൾ തന്നെ അമ്മു എഴുനേൽറ്റ് പോയി…..

അടുക്കളയിലെ പണി ഒക്കെ ഒതുക്കി ജാനകി അമ്മുവിനോട് സംസാരിക്കാൻ റൂമിൽ വന്നപ്പോൾ അമ്മു ഒരു ബുക്കും വായിച്ചു കട്ടിലിൽ കാലും നീട്ടി ഇരിക്കുവാണ് അഗ്നി അമ്മുട മടിയിൽ തലവെച്ചു കിടന്നുറകുവമാണ് ഒരു കയ്കൊണ്ട് അവൾ അഗ്നിട തലയിൽ തലോടുന്നുണ്ട്…ആമി അഗ്നിട നെഞ്ചിൽ കിടന്നുറങ്ങുന്നുണ്ട്….ഇപ്പോൾ അവളോട് സംസാരിക്കണ്ട എന്ന് വിചാരിച്ചു അവർ തായേ അവരുടെ മുറിയിലേക് തന്നെ പോയി…..

രാത്രി എല്ലാവരും കൂടെ വട്ടമെഷസമ്മേളനം കൂടി…ആദ്യം ഒക്കെ അഗ്നിയെ കൊണ്ടുപോകുന്നതിൽ നന്ദൻ എതിർത്തെങ്കിലും അഭിമന്യു കൂടെ അഗ്നിട ഫ്യുചുറിനു അവൻ എറണാകുളത് തന്നെ നിക്കുനതല്ലേ നല്ലത് ഈ നാട്ടിന് പുറത്തു നിന്നിട്ട് അവന്റെ കരിയർ നശിപ്പിക്കണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അയാൾക് സമ്മതിക്കുകയെ വഴി ഉണ്ടായിരുന്നുള്ളു….
എല്ലാവരും രാത്രിയിലെ അത്തയവും കയിഞ്ഞ് അവരവരുടെ റൂമിലേക്കു പോയി…..

നന്ദേട്ട…..എനിക് എന്തോ ഉണ്ണിയെ വിടാൻ മനസ് അനുവദിക്കുന്നില്ല…..

ഏയ്യ് താൻ വെറുതെ ടെൻഷൻ അടിക്കണ്ട…അവർ പറഞ്ഞതും ശരി അല്ലെ അവൻ ഈ നാട്ടിന് പുറത്തു നിന്നിട്ട് അവന്റെ ഭാവി നമ്മളായിട്ട് നശിപ്പിക്കണത് ശെരി അല്ലാലോ…..അവൻ പോട്ടെ പിന്നെ അമ്മു ഉണ്ടല്ലോ അവൾ നോക്കിക്കോളും…

അതെനിക് അറിയാത്തതൊന്നും അല്ലാലോ എന്നാലും…..ഡോ തന്റെ മനസിലെ പേടി എന്താണെന്നു എനിക് അറിയാം ഇത്രേം വർഷങ്ങൾ ആയില്ലേ…താൻ അത് വിട് പിന്നെ
മക്കളും കൊച്ചുമക്കളും ഇല്ലാതെ നമ്മൾ ഇവിടെ നിന്നിട്ട് എന്തിനാ നമ്മുക്കും പോകാം കൂടിയാൽ 6മാസം….

നന്ദേട്ട….കാര്യം ആയിട്ടും പറയുവാണോ…

അതെ…തൽകാലം അവൻ അമ്മുടെ കൂടെ പോകട്ടെ 6മാസത്തിനുള്ളിൽ നമ്മുക്ക് അവിടെ തന്നെ ഒരു ചെറിയ ക്ലിനിക് ഒക്കെ ഇട്ടു കൂടാം….പിന്നെ ഇതിനെ കുറിച് ഞാനും ആലോചിച്ചതാ കുറച്ചൂടെ കയിഞ്ഞ് പോകാം എന്നായിരുന്നു….അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണല്ലേ അത് എന്നായാലും നമ്മുക്ക് അങ്ങോട്ട് പോയല്ലേ പറ്റു……താൻ ഒന്നും ആലോചിച് മനസ് വിഷമിക്കണ്ട വാ കിടക്കാൻ നോക്ക് അവർക് നാളെ പോകേണ്ടതല്ലേ…..

പിറ്റേന്ന് പുലർച്ച…
അച്ഛന്റേം അമ്മയുടേം അനുഗ്രഹം വാങ്ങി അഗ്നി വീട്ടിൽ നിന്നും ഇറങ്ങി…അമ്മുവും അഭിയും മുന്നിലും അഗ്നിയും ആമിയും പിറകിലും കയറി…പതിയെ അവർ പാലക്കാടൻ മനോഹാരിത ആസ്വദിച്ചുകൊണ്ട് എറണാകുളത്തേക്ക് യാത്ര തിരിച്ചു……
തുടരും….

പുതിയ കഥ ആണ് ഇഷ്ടമായാലും ഇല്ലെങ്കിലും കമെന്റ്റിലൂടെ നിങ്ങളുടെ അഭിപ്രായം പറയണം
നിങ്ങളുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യം ഞാൻ കാണുന്നുണ്ട് ??

13 Comments

  1. ♥️♥️♥️

  2. ♥️♥️♥️

  3. Kollam thudakam nanayittunde

  4. Good ??❣️??

  5. Good starting. Continue

  6. രാഹുൽ ദേവ്

    ഹർഷപ്പിയുടെ വല്ല വിവരവും ഉണ്ടോ ??
    പുള്ളിക്കാരന് കുഴപ്പമൊന്നുമില്ല എന്ന് വിശ്വസിക്കുന്നു. അപരാജിതൻ തുടർച്ച വരുമോ ??
    വരുമെന്ന വിശ്വാസത്തോടെ ,പ്രാർഥനയോടെ …

  7. Matte kadha evide….page kutty ezhuthi

  8. Good ?. Waiting for next part…

  9. Storyline kollam but something is missing… may be next part aavumbol set aakum…Keep up the good work

  10. intro super
    Im Waiting……………

  11. തുടക്കമല്ലേ നോക്കട്ടെ.

  12. തുടക്കം ഹൃദ്യമായിട്ടുണ്ട്, നല്ല ഒരു കുടുംബകഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.

  13. Adipoliii waiting for your next part

Comments are closed.