വർഷങ്ങൾക്ക് മുമ്പ്
എറണാകുളം സിറ്റിലെ ഒരു വലിയ ഹോസ്പിറ്റൽ
ഒരു ചെറുപ്പക്കാരൻ അക്ഷമാനായി ടെൻഷനോടെ ലേബർ റൂമിന്റെ പുറത്തെ കൊറിഡോറിലൂടെ നടക്കുവാണ്… അവിടെ തന്നെ ഉള്ള കസേരയിൽ ഒരുപാട് ആളുകളും ഇരിക്കുന്നുണ്ട്…
“കണ്ണാ….മോനെ നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ അവൾക്കും കുഞ്ഞിനും ഒന്നും കുഴപ്പം ഒന്നും വരില്ല….
“അച്ഛമ്മേ….എന്തോ എന്റെ മനസ്സ് എന്നിൽ നിൽക്കുന്നില്ല….എന്തോ ആപത്ത് വരാൻ പോകുന്നതുപോലെ തോന്നുവാണ്….
“ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ എല്ലാ ആണുങ്ങൾക്കും ഇങ്ങനെ തന്നെയാ നീ ജനിച്ചപ്പോളും ഇതുപോലെ തന്നെയാ നിന്റെ അച്ഛൻ കാണിച്ചുകൂട്ടിയത് എന്നിട്ട് നിനക്ക് എന്തെങ്കിലും പറ്റിയോ…ഇലല്ലോ നീ ഒന്ന് സമാധാനപ്പെട് കണ്ണാ…..
അവർ അവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു….
പെട്ടെന്നാണ് ലേബർ റൂം തുറന്നു ഡോക്ടർ വന്നത്…..അദ്ദേഹത്തിന്റെ മുഖത്തു ചെറിയ ഭീതിയും വേദനയും ഉണ്ടായിരുന്നു…..
“സോറി……സുഖപ്രസവം ആയിരുന്നെങ്കിലും കുഞ്ഞിനെ ഞങ്ങള്ക് രക്ഷിക്കാൻ പറ്റിയില്ല..
അവൻ ഒന്നും പറയാതെ അയാളെ കുറച്ചു നേരം നോക്കി….
“രേവതി……….അയാൾക്….
“ഷീ ഈസ് ഓൾ റൈറ്റ്…….അവർക് കുഴപ്പം ഒന്നുമില്ല…..സടെഷനിൽ ആണ് കുറച്ചു കഴിഞ്ഞു കയറി കാണാം……
അവൻ വേറെ ഒന്നും പറയാതെ ആരോടും മിണ്ടാതെ അവിടെ നിന്നും നടന്നകന്നു…….
വർഷങ്ങൾക് ശേഷം
പാലക്കാട് ഒരു ഉൾനാട്ടിന് പുറം…..
അമ്മുമ്മേ……..
അടുക്കളയിൽ അരി കഴുകി റൈസ് കുക്കറിലേക് പകർത്തുമ്പോളാണ് പുറകിൽ നിന്നു ജാനകിയുടെ സാരി ആരോ പിടിച്ചു വലിക്കുന്നത്…..
അല്ല….ഇതാര് അമ്മുമെടാ ആമിമോളോ……
“അവർ അവളെ സ്നേഹത്തോടെ എടുത്ത് കവിളിൽ ഉമ്മ വെച്ചപ്പോൾ അവൾ അവളുടെ കുഞ്ഞിപ്പല്ലുകൾ കാണിച്ച് കിന്നരിച്ചു ചിരിച്ചു….
ആ ഇതെപ്പ വന്നു….അമ്മ എവിടെ……
“ഞങ്ങളു ഇപ്പ വന്നേ ഉള്ളു….അമ്മുമ്മേ….അമ്മ അവിടെ ഉണ്ട്….
ഹാളിലേക്കു കയ്ച്ചുണ്ടി ആമി പറഞ്ഞു…..
ജാനകി ആമിയേം കൊണ്ട് ഹാളിലേക്കു വരുമ്പോൾ അവിടെ അച്ഛനും മോളും ഒന്നോ രണ്ടോ പറഞ്ഞു തർക്കത്തിൽ ആയിരുന്നു….
തൊട്ടു മാറി ടീവിയും കണ്ട് അഭിമന്യു ഇരിക്കുന്നുണ്ടായിരുന്നു……
എന്താ….അമ്മു…നീ അച്ഛനും ആയി വഴക്കിടാൻ ആണോ ഇപ്പോൾ ഇങ്ങോട്ട് വന്നത്….എന്താ നിന്റെ പ്രശ്നം…
“അമ്മ പറഞ്ഞിട്ടാണോ … കിട്ടിയ ജോലിയ്ക് ഉണ്ണി പോകുന്നില്ലെന്നു തീരുമാനം എടുത്തത്…..
“അത്രെയും ദൂരം ഒക്കെ എന്തിനാ ജോലിക് പോകണേ….നന്ദേട്ടൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ അവന് ജോലി ശരി ആകാൻ പറഞ്ഞിട്ടുണ്ട് അവിടെ മതി….
“അമ്മ….എന്താ പറയുന്നത്…..എറണാകുളം ഇവിടുന്നു അതികം ദൂരം ഒന്നുമില്ലലോ….ഉണ്ണിയെ അമേരിക്കയിൽ വിട്ടല്ലേ പഠിപ്പിച്ചേ എന്തായാലും അത്രേയൊന്നും ഇല്ലോ…പോരാത്തതിന് ഞാനും അഭിയേട്ടനും ഉണ്ടല്ലോ അവിടെ അവനെ ഞാൻ നോക്കിക്കോളാം…
അതല്ല മോളെ….അമ്മ ഉദ്ദേശിച്ചത് പഠിക്കാൻ പോകുന്ന പോലെ അല്ലാലോ ജോലിയ്ക് പിന്നെ അവനെ പഠിക്കാൻ യൂ എസിൽ വിടാൻ എത്ര പറഞ്ഞിട്ട ജാനകി സമ്മതിച്ചതെന്നു മോൾക് അറിയാലോ……6വർഷം കഴിഞ്ഞല്ലേ അവന് നാട്ടിൽ വന്നത് പിന്നെയും ഞങ്ങളിൽ നിന്നു വിട്ട് നിക്കുവാ എന്ന് പറഞ്ഞാൽ അവൾക് വിഷമം തോന്നുന്നതിൽ നമ്മുക്ക് തെറ്റ് പറയാൻ പറ്റില്ലാലോ….!നന്ദഗോപാൽ പറഞ്ഞു….
അമ്മയുടെ വിഷമം മനസിലാകാതെ അല്ല…ഇത് അവന്റെ കരിയറിന്റെ കാര്യം ആണ്….അച്ഛൻ തന്നെ പറ അവന് യൂ സിൽ പോയി മെഡിസിൻ പഠിച്ചിട്ട് ഈ നാട്ടിൽ തന്നെ അവനെ തലച്ചിടുന്നത് ശെരിയാണോ….പിന്നെ അവനെ പിരിയുന്ന കാര്യം ഓർത്തണേൽ അച്ഛനും എറണാകുളത്ത് തന്നെ നോക്കിക്കൂടെ ഒന്നുമില്ലെങ്കിലും ശെരിക്കും പറഞ്ഞാൽ അച്ഛന്റേം അമ്മേയുടേം നാട് അത് തന്നെ അല്ലെ…നമ്മുക്ക് അങ്ങോട്ട് മാറിയാൽ പോരെ…..
അതൊക്കെ ശരിയാണ് മോളെ ഞാൻ ജനിച്ചതും വളർന്നതും ഒക്കെ അവിടെ ആണ് എനിക് അവിടം ഇഷ്ടവുമാണ് പക്ഷെ എനിക് ഒരു ജീവിതം ഉണ്ടാക്കിത്തന്നിടം ഇതാണ്…ഇവിടം വിട്ട് തൽകാലം ഒരു പറിച്ചുനടൽ ഞാൻ ആഗ്രഹിക്കുന്നില്ല…പിന്നെ അവന്റെ ജോലിക്കാര്യം അല്ലെ…എന്തായാലും ഉണ്ണി വരട്ടെ എന്നിട്ടാലോചിക്കാം…..
“അത് കേട്ടതും ആമിമോളെ ഒക്കത് നിന്നു തായേ നിർത്തി ദേഷ്യംപിടിച്ചു ജാനകി അടുക്കളയിലേക് പോയി …..
അല്ല അച്ഛാ….ഉണ്ണി എന്ത്യേ…..അവനെ കണ്ടില്ലലോ…..
ആ അവന് ക്രിക്കറ്റ് കളിക്കാൻ എന്നും പറഞ്ഞു രാവിലെ തന്നെ പോകുന്നുണ്ടായിരുന്നു…..
ഞാൻ പറഞ്ഞിട്ടുണ്ട് ചെക്കനോട് ഈ വെയിലത്തു പറമ്പിൽ കളിക്കാൻ പോകാൻ നിക്കരുത് എന്ന്…ആ ഞാൻ ഇപ്പോൾ ഇവിടെ ഇല്ലാലോ അവന് എന്തും ആകാമെന്നായല്ലോ ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട്….
നിനക്ക് എന്താ അമൃതെ….അഗ്നി കുട്ടി ഒന്നുമല്ലലോ നീ എന്തിനാ അവനെ ഇങ്ങനെ എല്ലാ കാര്യത്തിനും കണ്ട്രോൾ ചെയ്യുന്നത്….
അത് പറഞ്ഞത് പിടിക്കാത്തത് കൊണ്ട് അഭിയെ കണ്ണുരുട്ടി നോക്കികൊണ്ട് ആമിയേം എടുത്തുകൊണ്ടവൾ മുകളിലെ റൂമിലേക്കു പോയി…..
**************************************************
എല്ലാവർക്കും ചെറിയ കൺഫ്യൂഷൻ ഉണ്ടല്ലേ എന്തായാലും നമ്മുടെ ഇപ്പോഴുള്ള കഥാപാത്രങ്ങളെ ഒക്കെ പരിജയം ആക്കി താരട്ടോ….
♥️♥️♥️
♥️♥️♥️
Kollam thudakam nanayittunde
Good ??❣️??
Good starting. Continue
ഹർഷപ്പിയുടെ വല്ല വിവരവും ഉണ്ടോ ??
പുള്ളിക്കാരന് കുഴപ്പമൊന്നുമില്ല എന്ന് വിശ്വസിക്കുന്നു. അപരാജിതൻ തുടർച്ച വരുമോ ??
വരുമെന്ന വിശ്വാസത്തോടെ ,പ്രാർഥനയോടെ …
Matte kadha evide….page kutty ezhuthi
Good ?. Waiting for next part…
Storyline kollam but something is missing… may be next part aavumbol set aakum…Keep up the good work
intro super
Im Waiting……………
തുടക്കമല്ലേ നോക്കട്ടെ.
തുടക്കം ഹൃദ്യമായിട്ടുണ്ട്, നല്ല ഒരു കുടുംബകഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.
Adipoliii waiting for your next part