അവൻ തല കുലുക്കി… ട്രെയിൻ നീങ്ങിത്തുടങ്ങി …
തിരികെ പൊരുമ്പോൾ അവൾ പറഞ്ഞ അവ്യക്തമായ വാക്കുകൾ ഓർത്തു.
നിധി കൊടുത്ത ബോക്സ് അവൻ തുറന്നു നോക്കി. ഒരു വെള്ള ടീ ഷർട്ട്… അതിനൊരു വശത്ത് ഇളം നീല നിറത്തിലുള്ള ബോർഡറിൽ ഒരു വെളുത്ത പനിനീർ പൂവ്…
വേണു ഈ സംഭവം എന്നോടു പറഞ്ഞു നിർത്തുമ്പോൾ എന്റെ സംശയം അവൻ കൊടുത്ത ഗിഫ്റ്റിനെക്കുറിച്ചായിരുന്നു…
അവൻ പറഞ്ഞു… ഒരു മറുപടി പ്രതീക്ഷിച്ച് ഞാനവൾക്ക് കൊടുത്തത് ഒരു കുഞ്ഞു കൂട നിറയെ ആർട്ടിഫിഷ്യൽ ഫ്ലവേഴ്സായിരുന്നു… അതിൽ ചുവപ്പും മഞ്ഞയും വെള്ളയും നിറത്തിലുള്ള പനിനീർ പൂക്കളുണ്ടായിരുന്നു… ഏതെങ്കിലും ഒന്ന് അവൾ തിരഞ്ഞെടുക്കട്ടെ എന്നു കരുതി… പക്ഷേ മറുപടി അവൾ നേരത്തേ തന്നിരുന്നല്ലോ…
“ നീ പിന്നെ അവളെ കണ്ടോ…? എനിക്കെന്റെ ആകാംക്ഷ പിടിച്ചു നിർത്താനായില്ല…
“ പലവട്ടം…!! അപ്പോഴൊക്കെ എനിക്കവളോട് ഒരു മടിയുമില്ലാതെ സംസാരിക്കാൻ കഴിഞ്ഞു… അവൻ പറഞ്ഞു.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാനവനോട് ചോദിച്ചു, “ നീ കഥ പറയാം എന്നു പറഞ്ഞിട്ട് ഇതിലെവിടെ കഥ…?”
അവൻ വെറുതെ ചിരിച്ചു… “ നീ ആ റോസാപ്പൂക്കളുടെ നിറത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഇതിനു മുൻപ് കേട്ടിട്ടുണ്ടോ…?”
“ ഇല്ല… പക്ഷേ, അതു പറയാൻ വേണ്ടി ഒരു വൺ വേ ലവ് സ്റ്റോറി ഇത്രയും വലിച്ചു നീട്ടണമായിരുന്നോ…?”
“ പലപ്പോഴും നമ്മൾ കഥയില്ലായ്മയ്ക്കു പിന്നാലെയല്ലേ പോകുന്നത്…? എന്റെ ജീവിതത്തിലെ ഒരു കഥയില്ലായ്മയുടെ കഥയാണിത്…” അതു പറഞ്ഞിട്ട് വേണു അവന്റെ സ്വതസിദ്ധമായ ചിരിയോടെ എന്നെ നോക്കി…
എനിക്കു പിന്നെ കൂടുതലായൊന്നും അവനോട് ചോദിക്കാനില്ലായിരുന്നു.
തുടരും….
❤️?????
കൊള്ളാം , രണ്ട് രീതിയിൽ ഇതിനെ വ്യാഖ്യാനിക്കാം ഉള്ളിലുള്ള പ്രണയം തുറന്ന് പറയാൻ കഴിയാത്തവന്റെ കാട്ടി കൂടലായും, വിഷയ ദാരിദ്ര്യമുള്ളവൻ കഥയെഴുതുവാൻ ഒരുമ്പെടുമ്പോൾ അനാവശ്യ വലിച്ചു നീട്ടൽ നടത്തി എന്തൊക്കെയോ എഴുതി എന്നിട്ട് താൻ ഒരു സംഭവമാണ് എന്ന് സ്വയംഭാവന നടത്തുന്ന ചില കഥാകൃത്തുക്കൾക്കളോടുള്ള ഒരു പരിഹാസം ആയും കണക്കാക്കാംം. ആശംസകൾ
????????????????????????????????????????????????????????????