പ്രണയം…വിരഹം… [It’s me Don] 165

പക്ഷേ അവർക്കിടയിലെ സൗഹൃദത്തിന്‌ ഏതെങ്കിലും അളവിലുള്ള ഒരകലം ഉണ്ടായിരുന്നെങ്കിൽ അതു കുറയുന്നില്ലേയെന്ന്‌ അവനു തോന്നിയിരുന്നു.

അതിനർത്ഥം അവർ നേത്രാവതി നദിക്കരയിലൂടെ കൈ കോർത്തു നടന്നെന്നോ, മുഖാമുഖം നോക്കിയിരുന്ന്‌ പ്രണയം പങ്കു വച്ചെന്നോ ഒന്നുമല്ല…. വെറുതെ ചില നേരത്തെ തോന്നലുകൾ….

അറിയാതെ സൗഹൃദത്തിനപ്പുറം പ്രണയത്തിൽ(?) പൊതിഞ്ഞ ചില വർത്തമാനങ്ങൾ… അതിനാരാണ്‌ തുടക്കമിട്ടതെന്ന്‌ അവൻ ചിന്തിച്ചിരുന്നില്ല…

അങ്ങിനെ പഠനവും, വീണു കിട്ടുന്ന അവസരങ്ങളിലെ സൗഹൃദ സല്ലാപങ്ങളുമായി അവർ മുന്നോട്ടു പോയി. കാലം ഒന്നിനും കാത്തു നിൽക്കാറില്ലല്ലോ… കാലത്തിനൊപ്പം അവരും നീങ്ങി… അത്ര മാത്രം.

അങ്ങിനൊരിക്കൽ അവൻ അവളോട്‌ പനിനീർപൂക്കളെക്കുറിച്ച്‌ പറഞ്ഞു…

ഒരാൾ ഒരു പെൺകുട്ടിക്ക്‌, അല്ലെങ്കിൽ ഒരു പെൺകുട്ടി ആൺകുട്ടിക്ക്‌ പനിനീർ പുഷ്പം നൽകിയാൻ അതിന്റെ പിന്നിലെ അർത്ഥം അറിയാൻ പനിനീർ പൂവിന്റെ നിറം നോക്കിയാൽ മതി…!!

” അതെങ്ങിനെ…? എന്ന ഉദ്വേഗം നിറഞ്ഞ ചൊദ്യം അവളിൽ നിന്നുണ്ടായി…

വേണു അതു പ്രതീക്ഷിച്ചിട്ടാണല്ലോ അത്തരമൊരു കാര്യം പറയാൻ തുടങ്ങിയത്‌ തന്നെ…

അവൻ വിവരിച്ചു…

ചുവന്ന പനിനീർപൂവിന്റെ അർത്ഥം നിന്നെ ഞാൻ അഗാധമായി പ്രണയിക്കുന്നു എന്നാണ്‌…

മഞ്ഞ ഒരു മനസു ചോദ്യമാണ്‌, നിന്നെ ഞാൻ പ്രണയിക്കുന്നു… നിനക്കെന്നെ ഇഷ്ടമാണോ എന്ന്‌…

” ഉം… അപ്പോൾ വെള്ള… ? നിധി ആകാംക്ഷയോടെ ചോദിച്ചു…

“ വെള്ള നിറം പ്രണയിക്കുന്നവർക്കുള്ളതല്ല, ഞാൻ വിശുദ്ധമായി നിന്നെ സ്നേഹിക്കുന്നു എന്നാണ്‌ വെള്ള പനിനീർ പൂവ്‌ പറയുന്നത്‌…

എന്നിട്ട്‌ വേണു ആർക്കാണ്‌ ഇപ്പോൾ പനിനീർപൂവ് കൊടുക്കാൻ പോകുന്നത്‌…?

പെട്ടെന്നുള്ള ചോദ്യത്തിനു മുന്നിൽ വേണു പതറി… മനസിലുണ്ടായിരുന്നത് എല്ലാം മാഞ്ഞു പോയതു പോലെ തോന്നി അവന്‌…

അവൻ ഒന്നു മൂളി… പിന്നെ പറഞ്ഞു, അങ്ങിനെ ഉറപ്പിച്ചിട്ടൊന്നുമില്ല… ഒന്നു കൂടെ ആലോചിച്ചിട്ട് വേണം…

അവൾ ഏതോ അർത്ഥത്തിൽ തല കുലുക്കി…

3 Comments

  1. ?? ? ? ? ? ? ? ? ??

    ❤️?????

  2. കൈലാസനാഥൻ

    കൊള്ളാം , രണ്ട് രീതിയിൽ ഇതിനെ വ്യാഖ്യാനിക്കാം ഉള്ളിലുള്ള പ്രണയം തുറന്ന് പറയാൻ കഴിയാത്തവന്റെ കാട്ടി കൂടലായും, വിഷയ ദാരിദ്ര്യമുള്ളവൻ കഥയെഴുതുവാൻ ഒരുമ്പെടുമ്പോൾ അനാവശ്യ വലിച്ചു നീട്ടൽ നടത്തി എന്തൊക്കെയോ എഴുതി എന്നിട്ട് താൻ ഒരു സംഭവമാണ് എന്ന് സ്വയംഭാവന നടത്തുന്ന ചില കഥാകൃത്തുക്കൾക്കളോടുള്ള ഒരു പരിഹാസം ആയും കണക്കാക്കാംം. ആശംസകൾ

  3. വിശ്വനാഥ്

    ????????????????????????????????????????????????????????????

Comments are closed.