പ്രണയം…വിരഹം… [It’s me Don] 165

ഗണ്ഡൂഷം

 
ഇത് ഞാൻ എഴുതിയതല്ല…..

ഈ പേരു പറയുമ്പോൾ ഒരു കള്ളം പറയുന്നതിന്റെ വിഷമമില്ലാതില്ല…

ഇതൊരു സാങ്കൽപിക നാമമാണ്‌… ഇനിയുമുണ്ടൊരാൾ കൂടി… വേണു…

ഇവരുടെ കഥ പറയാൻ എനിക്ക്‌ ഇരുവരുടേയും പേരു മാറ്റി പ്രതിഷ്ഠിക്കണമെന്നു തോന്നി… പതിവു പൊലെ രണ്ടു പേരുടെ ജീവിതത്തിലെ ഒരു നുറുങ്ങു സംഭവം ഞാനിവിടെ പുനരാവിഷ്കരിക്കുകയാണ്‌.

ഇവർ പരിചയപ്പെടുന്നത്‌ മംഗലാപുരത്തെ ഒരു ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ്‌. നേത്രാവതിയുടെ തീരത്തെ തൊട്ടു നിൽക്കുന്ന ഭൗമശാസ്ര്തസൗന്ദര്യമുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട്‌. ഇവിടെ വിദ്യാർത്ഥികളെല്ലാവരും തിരക്കിലാണ്‌. പഠനം തീരും മുൻപേ ക്യാമ്പസ്‌ ഇന്റർവ്യൂവിൽ ഒരു ജോലി തരപ്പെടുത്തണ്ടേ…?

അങ്ങിനെ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രൊഫഷണൽ കോഴ്സിന്‌ ചേർന്നു പഠിക്കുന്നതിനിടയിലാണ്‌ നിധിയും വേണുവും കണ്ടുമുട്ടുന്നത്‌. അവരുടെ കണ്ടുമുട്ടൽ ഒരു പ്രണയ ചലച്ചിത്രത്തിലെ നായകനും നായികയും കണ്ടുമുട്ടുന്ന തരത്തിൽ ആക്സ്മികമോ, മറക്കാനാവത്തതോ ആയ ഒരു സംഭവത്തിലൂടെ ഒന്നുമായിരുന്നില്ല.

അവർ എപ്പോഴോ ഒരിക്കൽ പരിചയപ്പെട്ടു. അത്ര തന്നെ. പിന്നെ പരിചയം പുതുക്കലുകൾ… മറ്റൊരു സംസ്ഥാനത്തു പഠിക്കുന്ന ഒരേ നാട്ടുകാർ തമ്മിലുള്ള ഒരു പതിവു സൗഹൃദം.

അങ്ങിനെ സെമസ്റ്ററുകൾ കഴിഞ്ഞപ്പോൾ വേണുവിനൊരു ഇൻഫാച്ചുവേഷൻ… നിധിയോട്‌. അതിൽ വലിയ കാര്യമൊന്നുമില്ല… പലപ്പോഴും സൗഹൃദങ്ങളെ പ്രണയത്തിലവസാനിപ്പിക്കുന്ന ഇന്ത്യൻ വിദ്ദ്യാർത്ഥികളെക്കുറിച്ച്‌ രാഷ്ട്ര പിതാവു പോലും ഒരു പരാമർശം നടത്തിയിട്ടുണ്ട്‌.

എന്തായാലും രാജ്യത്തെ പ്രണയിച്ച മഹാനുഭാവന്റെ പ്രയത്നത്താൽ നമുക്കു കിട്ടിയ സ്വാതന്ത്ര്യം വേണ്ടുവോളം ആസ്വദിക്കുന്ന നമുക്കെവിടെ ചരിത്രം തിരയാൻ നേരം. സാങ്കേതികതയുടെ ചിറകിലേറി നാം ഭാരതത്തിന്റെ ഭാവി ഭാസുരമാക്കുവാനുള്ള ലക്ഷ്യത്തോടെയല്ലേ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്നത്‌.

പഠിക്കുന്നത്‌ സാങ്കേതികമാണെങ്കിലും ഉള്ളിലെ മാനുഷിക വികാരങ്ങൾ പുറത്തു വരാതിരിക്കില്ലല്ലോ…

കഥ വഴി മാറിപ്പോയിട്ടില്ല…

വേണുവിന്റെ മനോഗതം, അതാരും അറിഞ്ഞില്ല.

3 Comments

  1. ?? ? ? ? ? ? ? ? ??

    ❤️?????

  2. കൈലാസനാഥൻ

    കൊള്ളാം , രണ്ട് രീതിയിൽ ഇതിനെ വ്യാഖ്യാനിക്കാം ഉള്ളിലുള്ള പ്രണയം തുറന്ന് പറയാൻ കഴിയാത്തവന്റെ കാട്ടി കൂടലായും, വിഷയ ദാരിദ്ര്യമുള്ളവൻ കഥയെഴുതുവാൻ ഒരുമ്പെടുമ്പോൾ അനാവശ്യ വലിച്ചു നീട്ടൽ നടത്തി എന്തൊക്കെയോ എഴുതി എന്നിട്ട് താൻ ഒരു സംഭവമാണ് എന്ന് സ്വയംഭാവന നടത്തുന്ന ചില കഥാകൃത്തുക്കൾക്കളോടുള്ള ഒരു പരിഹാസം ആയും കണക്കാക്കാംം. ആശംസകൾ

  3. വിശ്വനാഥ്

    ????????????????????????????????????????????????????????????

Comments are closed.