പ്രണയം നശിപ്പിച്ച ജീവിതം [ചുള്ളൻ ചെക്കൻ] 78

“എന്താ മോനെ ഒരു ഇളക്കം ” വിവേക് ആണ് ചോദിച്ചത്..

“എന്ത് ഇളക്കം.. നിങ്ങൾ ഒന്ന് വിട്ടേ ” ഞാൻ അവന്മാരിൽ നിന്ന് മാറി എന്നിട്ട് മുന്നോട്ട് നടന്നു…

“നീ അവനെ ചവിട്ടിയപ്പോഴേ എനിക്ക് എന്തോ ഡൌട്ട് തോന്നിയത്… അവസാനം നിൻറെ ആ നോക്കി നിൽപ് കണ്ടപ്പോഴേ മനസിലായി.. നീയും പെട്ടെന്ന് ” വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു…വിവേക് അത് പറഞ്ഞപ്പോൾ ആദിലിന്റെ മുഖം വാടുന്നത് ഞാൻ ശ്രെദ്ധിച്ചു…

“അത് പിന്നെ കണ്ടപ്പോൾ എന്തോ ഒരു അട്രാക്ഷൻ തോന്നി അങ്ങനെ നോക്കി നിന്ന് പോയതാ ” ഞാൻ അവന്മാരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു…

“ആ മതി സംസാരിച്ചത്… നിയൊക്കെ ക്ലാസ്സിൽ കയറാൻ വരുന്നോ… അതോ ഇനിയും പെൺപിള്ളേരെ നോക്കി നിക്കുവാണോ ” ആദിൽ ചെറിയ ദേഷ്യത്തിൽ പറഞ്ഞിട്ട് മുന്നോട്ട് നടന്നു… ഇവന് ഇത് എന്ത് പട്ടി എന്ന് പറഞ്ഞു ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നു…
ക്ലാസ്സിൽ ചെന്നു കയറി ഇരുന്നു… ആരൊക്കെയോ വന്ന് ക്ലാസ്സ്‌ എടുക്കുന്നു… ഞങ്ങൾ മൂന്നും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു സംസാരിക്കുകയായിരുന്നു… അപ്പോൾ പ്യുണ് അങ്ങോട്ട് കയറി വന്നു എന്നിട്ട് കയ്യിലിരുന്ന ഒരു പേപ്പർ സാറിന് കൊടുത്തു..“അജാസ്, ആദിൽ, വിവേക്. ഇവരെ മൂന് പേരെയും പ്രൈസിപ്പൽ വിളിക്കുന്നു ” ഞങ്ങൾ മൂന് പേരും എഴുനേറ്റു ക്ലാസിനു വെളിയിൽ ഇറങ്ങി… നേരെ പ്രിൻസിയുടെ റൂമിലേക്ക് കയറി… പ്രിൻസി അവിടെ എന്തോ തിരക്കിലായിരുന്നു ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. പണിയെല്ലാം കഴിഞ്ഞ് അവർ ഞങ്ങളെ ഒന്ന് നോക്കി… എന്നിട്ട് കണ്ണിലിരുന്ന കണ്ണാടി ഊരി ടേബിളിൽ വെച്ചു…

“ആരൊക്കെയാ ഇത്… എന്തൊക്കെ ഉണ്ട് വിശേഷം ” അവർ ഞങ്ങളെ ആക്കി ( കളിയാക്കി )കൊണ്ട് പറഞ്ഞു…

“സുഖം ”പെട്ടന്ന് വിവേക് ഉത്തരം പറഞ്ഞു…

“നിന്റെ ഒക്കെ സുഖ വിവരം അറിയാൻ അല്ല ഞാൻ വിളിച്ചത്… ഇത് ഒരു കോളേജ് ആണ് ഇതിന് അതിന്റെതായ മാന്യത ഒക്കെ ഉണ്ട്… തല്ലുണ്ടാക്കാൻ ആണേൽ കോളേജിൽ വരുന്നത് എന്തിനാ ”

“അത്.. അവർ.. ആ..പെണ്പിള്ളേരുടെ.. ദേഹത്ത്.. പിടിച്ചപ്പോൾ ”അജാസ് വിക്കി വിക്കി പറഞ്ഞു….

“എന്ത്.. എന്താ പറഞ്ഞെ ” പ്രിൻസി ചോദിച്ചു…

10 Comments

  1. Avdem evdem aavand nirthiyitt thudaranonno?

  2. ❤️❤️❤️

  3. അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️

  4. കൈലാസനാഥൻ

    നന്നായിട്ടുണ്ട് പക്ഷേ കഥയുടെ പേര് അത് കേൾക്കുമ്പോൾ തന്നെ വായനക്കാരന് പല മുൻ വിധികളും തോന്നാം. കൂടുതൽ വായിച്ചിട്ടുള്ളവർക്ക് ഏകദേശം കഥയുടെ ഒരു രീതിയും രൂപവും ഒക്കെ മനസ്സിൽ വരാം അങ്ങനെ പലരും ഒഴിവാക്കിയെന്നും വരാം അത് സ്വോഭാവികം.

  5. Ee pere kettappo njn ippo poyikondirikkunna situation ane ormma vanne ?
    Vayichilla vayichitte parayave?

  6. കാർത്തിവീരാർജ്ജുനൻ

    Nice story bro ❤️
    Waiting for next part ❤️

  7. Super….Akshara thettukal kurakannam….

  8. ഏക - ദന്തി

    nice beginning ..keep going ahead

Comments are closed.