പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ) 1517

“മോനോ?? ഫക്ക് ഓഫ്!!!”

എന്റെ വായിൽ നിന്നും വന്നത് അല്പം ഉച്ചത്തിൽ ആയിരുന്നു… ഷോപ്പിൽ ഉണ്ടായിരുന്ന ആളുകൾ ഒന്ന് ശ്രദ്ധിച്ചു… ഞാൻ ഒന്ന് ചുറ്റും നോക്കി.. അൽപനേരം അപ്പുറത്ത് നിശബ്ദത..

“എന്നോട് ക്ഷമിക്കണം എന്ന് പോലും പറയാൻ പറ്റുന്നില്ല കുട്ടാ…. ശരിയാണ്..
അമ്മ എന്ന നിലയിൽ ഞാൻ ഒന്നും അല്ല.. എന്നാലും അവസാനം അയച്ച കത്ത് ഒന്ന് നോക്കുമോ..? ദയവായി… അപേക്ഷ ആണ്….”

അപ്പുറത്ത് നിന്നും കരച്ചിൽ…

“ജസ്റ്റ് ഫക്ക് ഓഫ്…..!!!!! ഗോ റ്റു ഹെൽ…..!!!”

ഞാൻ അലറിക്കൊണ്ട് ഫോൺ കട്ട് ചെയ്തു… ആകെ വിറക്കുകയായിരുന്നു എന്നെ.. എനിക്ക് ഫോൺ എടുത്തു വലിച്ചെറിയാൻ തോന്നി..

“സ്വീറ്റി.. ആർ യു അൽറൈറ്?”

ഷോപ്പിൽ നിന്ന പെണ്ണിന്റെ ചോദ്യം ആണ് എന്നെ ഉണർത്തിയത്… സത്യത്തിൽ എന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു… ഞാൻ പോലും അറിയാതെ..

“യെസ് യെ.. ആം കൂൾ…താങ്ക്സ്…”

ചോദിച്ചവൾക്ക് മറുപടി കൊടുത്തു വേഗം മുഖം തുടച്ചു ഷോപ്പിൽ നിന്നും ഇറങ്ങി… സന്ധ്യ ആയി.. ആദം സ്ട്രീറ്റ് ഒരു സുന്ദരിയായി നിൽക്കുന്നു… ജനം ഒഴുകുന്നു… ഒരു നിമിഷം ഞാൻ ഒറ്റക്ക് ആണെന്ന് തോന്നി…

വേഗം തന്നെ പാർക്ക് ചെയ്ത കാറിലേക്ക് ഓടി.. നേരെ ഒരു സ്ഥലം ലക്ഷ്യം ആക്കി വണ്ടിയോടിച്ചു… വണ്ടി നിർത്തി ഇറങ്ങി ഓടി.. ഒരു വില്ലയുടെ മുൻപിൽ നിന്നും ഡോറിൽ തട്ടി…

“ഇറ്റ്സ്‌ ഓപ്പൺ…”

അകത്ത് നിന്നും മധുരമുള്ള ഒരു ശബ്ദം… അകത്തേക്ക് ഓടി…

“അമ്മചിറ്റേ…..”

അതും വിളിച്ചു ഞാൻ അവരുടെ നെഞ്ചിലേക്ക് വീണുകിടന്നു കരഞ്ഞു… എന്റെ ചിറ്റ.. എന്റെ അമ്മ… എന്റെ എല്ലാം…

“എന്താ എന്റെ കുട്ടിക്ക് പറ്റിയത്…?”

ചിറ്റ സ്നേഹത്തോടെ എന്റെ തലയിൽ തലോടി.. നെറ്റിയിൽ ഉമ്മവച്ചു…
എന്നെ കൗച്ചിൽ ഇരുത്തി തോളിലേക്ക് ചായ്ച്ചു… മെല്ലെ തോളിൽ തട്ടി… അങ്ങനെ ഇരുന്നപ്പോൾ സമാധാനം തോന്നി… അമ്മയുടെ വാത്സല്യം..

“അവൾ വിളിച്ചു അല്ലെ?”

ചിറ്റയുടെ ചോദ്യം…

“മ്മ്മ്… എങ്ങനെ കഴിയുന്നു ചിറ്റേ… എനിക്ക് കൊല്ലാൻ തോന്നുന്നു.. ഐ വിൽ കിൽ ഹെർ…ഉറപ്പായും ഞാൻ കൊല്ലും അവരെ…”

ഞാൻ വിതുമ്പിക്കൊണ്ട് അവരുടെ തോളിൽ ചാഞ്ഞു… ചിറ്റ ഒന്നും മിണ്ടിയില്ല… എന്റെ തലയിൽ തലോടി..

“മുഖം കഴുകി വാ മോനുട്ടാ…ഇങ്ങനെ കരയണ്ട… വാ എണീയ്ക്ക്….”

120 Comments

  1. ?
    Vere onnum paryanilla

  2. kamuka kk site vitto eyalude otu kadha polum athil kanunillalo pattumenkil niyogam 1 & 2 pdf publish cheyyumo

  3. Mk ബ്രോ ബ്രോയെ ആരാ മറന്നത്?? നിയോഗത്തിൻ്റെ ക്ലൈമാക്സ് കഴിഞ്ഞു ബിസി ആയി പോയി പക്ഷെ ഇന്ന് സമയം കിട്ടിയപ്പോൾ ഫസ്റ്റ് kk ഇല് ആണ് വന്നത് bt ബ്രോ ഇപ്പൊൾ കഥകളിൽ അല്ലേ അങ്ങിനെ ഇവിടെ വന്ന് ഇത് വരെ ഈ നോവൽ വായിച്ചില്ല വായിച്ചു കഴിഞ്ഞു അഭിപ്രായം പറയാം .miss u badly.

    സ്നേഹപൂർവ്വം

    അനു

  4. ❤️❤️❤️❤️❤️❤️❤️❤️

  5. Kure nalukalk sesham anu e site open cheyunnath. Check cheythapol one of favourite writer is here. Ith 3 parts vare otta iruppil vayikathe urakkam varilla. Ente priapetta kamuka Bali ellam vayichath parayato

  6. Dear MK

    ഒരുപാട് മിസ് ചെയ്തിരുന്നു …തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം …

    പിന്നെ കഥയെ കുറിച്ചു എന്തു പറയാൻ ..കിടു താനെ ആണ്.. ബട് എവിടെയോ ഒരു നീറ്റൽ ഫീൽ ചെയ്യുന്നു ..ആദമാസങ്കർഷം ഇഗ്നേ ഉണ്ടാകും എന്നെല്ലാം വളരെ ഭംഗിയായി എഴുതിയിരിക്കുന്നു …എന്നാലും ഒരു അമ്മയോട് ഇഗ്നേ പെരുമാറാൻ സാധിക്കുമോ ..

    അടുത്ത ഭാഗം വായിക്കട്ടെ.

    വിത്❤️
    കണ്ണൻ

  7. ❤️❤️❤️❤️❤️

  8. “പണ്ട് വായിച്ചു മറന്ന ഒരു കഥയിലെ ഒരു ഭാഗം ഇതിൽ എടുത്തിട്ടുണ്ട്..”

    മനസിലായി. നിളയുടെ എഴുതുക്കാരൻ എന്നറിയപ്പെടുന്ന എം ടി വാസുദേവൻനായരുടെ ഒരു രചനയിലെ ചെറിയൊരു ഭാഗം ഇവിടെ കണ്ടു. Iam thrilled

  9. MK bro, avasanam thirichu vannu lle. Enthayalum orupadu santhosham aayi. Pinne oru apeksha ullath bro kk yil ninn remove cheytha Ella kathakalum PDF kittan valla vazhiyum undo ? Especially niyogam. Because kk yil vanna niyogam vere level aayirunnu. Avide Ulla niyogam vayichappol Anu oru poornatha feel cheythath. Ath veendum vaayikkan Ulla kothi kond chodikkuva please aa niyogam ath pole PDF aakki thannoode. Ivide pattilla enn ariyam vere eethenkilum platform il ittoode ath.pls.(Nb: ningal kk yil thirichu varanam enn thanneyanu ningale snehikkunna njangal oororutharudeyum aagraham. Incase eni thangal avidekk illa ennanenkil eethenkilum reethiyil avide ninn remove cheytha kathakal PDF roopathil njangalilekk ethikkanam.bro yude ezhuthin addicted aayipoyi bro ath konda, please. Njangalude vishamam manassilakum enn vicharikkunnu. Ippo thanne venam ennalla thirakkokke kazhinj payye mathi.) Oru marupadi pratheekshikkunnu enn oru katta MK aaradhakan❣️

  10. എം.കെ,
    ആത്മ സങ്കർഷങ്ങൾ അതി മനോഹരമായി എഴുതി, പലയിടത്തും നൊമ്പരമുണർത്തി, തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

  11. അപ്പൂട്ടൻ❤??

    നമസ്കാരം എംകെ… നേരത്തെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ.. എന്നാലും അതിമനോഹരമായി… തിരക്കുകൾ എല്ലാം കഴിഞ്ഞതിനു ശേഷം മാത്രം നിയോഗം മൂന്ന് ആയി എത്തിയാൽ മതി… എത്ര വായിച്ചാലും മതിവരാത്ത രചനാശൈലി.. എല്ലാവിധ ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

  12. പ്രിയപ്പെട്ട കാമുകൻ……… ?
    സൂപ്പർ സ്റ്റോറി ?
    ഇനി എക്സാമ്സ് ഒക്കെ കയ്ഴിഞ്ഞേ വേഗം തന്നെ നിയോഗം 3 സ്റ്റാർട്ട്‌ ചെയ്യണേ ?❤️
    കാത്തിരിക്കുന്നു…….
    With Love?

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    ആശാനേ…

    വായിക്കാൻ ടൈം കിട്ടാതെ ആണ് വായിക്കാത്തത്….
    ഒരു പണി കിട്ടി….?
    ഇപ്പൊ അതിന്റെ പുറകെ ആണ്…
    വൈകാതെ വായിക്കും…

    എന്ന് mk? hater boy dk?

    നെഗറ്റീവ് എഴുതി എനിക്ക് അർമതിക്കണം ???

    1. ഊരുതെണ്ടി?

      ??

    2. DK And MK are My Favourites. Love you both

Comments are closed.