പുനർ സംഗമം 16

ഒരാഴ്ച വേഗം കടന്ന് പോയി എല്ലാ ദിവസവും നന്ദന അമ്മയുടെ അടുത്ത് വരും. രാത്രിയിൽ വന്ന് രാവിലേ പോകും. അഖിലിന് അത് ആശ്വാസമായി.

ഇന്ന് അവർ ഡിസ്ചാർജ്ജ് ആവുകയാണ്. അവർക്ക് മൂന്നാൾക്കും നല്ല വിഷമം ഉണ്ട്. അമ്മ അവളോട് ചോദിച്ചു ഈ ഒരാഴ്ച നീ എന്നെ ആരേക്കാളും നന്നായി നോക്കി ഇനിയും നീ എന്റെ കൂടെ വേണമെന്നാണ് അമ്മയുടെ ആഗ്രഹം.അന്ന് എന്റെ വിവരമില്ല്യമ കൊണ്ടും അഹംകാരം കൊണ്ടും നിന്നെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. അമ്മയോട് ക്ഷമിക്ക് മോളേ.എന്നിട്ട് അവർ തുടർന്നു നിനക്ക് ഒന്നൂടി വന്നൂടെ എന്റെ മരുമകളായിട്ട്. അവന് ഇനിയും നിന്നെ മറക്കാൻ കഴിഞ്ഞിട്ടില്ല നിനക്കും. അവൾ അഖിലിനേ നോക്കി. അയാൾ ഒന്നും അറിയാത്ത പോലെ പുറത്തേക്ക് നോക്കി നിന്നു. അയാൾക്ക് അയാളുടെ നിറമിഴികളേ അവളിൽ നിന്ന് മറയ്ക്കണമായിരുന്നു.

അമ്മ അവളേ വീണ്ടും നിർബന്ധിച്ചപ്പോൾ അവൾ അയാളുടെ മുൻപിൽ ചെന്നു നിന്നു. അയാൾക്ക് അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ പറ്റുമായിരുന്നില്ല. ഒരു നിമിഷം അവളുടെ നീർമണി കണ്ണിലേക്ക് നോക്കി അടുത്ത് നിമിഷം അവളേ മാറോടടുക്കി. അവളുടെ നെറ്റിയിലും മുഖത്തും ചുണ്ടിലും അയാളുടെ ചുണ്ടുകൾ ഓടി നടന്നു.

ഇത് കണ്ടു വന്ന നിമ്മി ചിരിച്ചുകൊണ്ട് പറഞ്ഞു ഇനിയുള്ളത് വീട്ടിൽ ചെന്നിട്ട്. ഇത് ഹോസ്പിറ്റൽ ആണ്. ഒരു ചമ്മലോടെ അവർ പരസ്പരം അകന്നു മാറി.

അമ്മയോടും അഖിലേട്ടനോടും ഒപ്പം ഒന്നൂടി ആ വീട്ടിലേക്ക് വലതു കാല് വെച്ചു കേറുമ്പോൾ പണ്ട് വെറുപ്പ് കാണിച്ച മുഖങ്ങളിലെല്ലാം പുഞ്ചിരി വിടരുന്നത് കണ്ടു. അമ്മ ആരതി ഉഴിഞ്ഞ് കൊടുത്ത നിലവിളക്ക് പൂജാ മുറിയിൽ കൃഷ്ണ വിഗ്രഹത്തിന്റെ മുൻപിൽ വെയ്ക്കുമ്പോൾ ഒരു നിമിഷം മിഴികൾ നിറഞ്ഞു. കണ്ണു തുടച്ചുനോക്കുമ്പോൾ കള്ള കണ്ണൻ പുഞ്ചിരിക്കുന്നു ഒരു സ്വാന്തനം പോലെ.

2 Comments

  1. Nannayitund bro..??????????

  2. Super!!!!

Comments are closed.