അയാൾ പെട്ടന്ന് പറഞ്ഞു അമ്മേ ഞാൻ ഇന്ന് നന്ദൂട്ടിയേ കണ്ടു. അവരുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു. അവർക്ക് അവന്റെ ഭാവ വത്യാസത്തിന്റെ കാര്യം മനസിലായി.
അയാൾ മനസില്ലാ മനസോടെ വീട്ടിലേക്ക് പോയി. ഉറങ്ങാൻ കിടന്നിട്ടും അയാൾക്ക് നന്ദനയേ ഓർമ്മ വന്നു. നന്ദൂട്ടി എന്ന് വിളിക്കുമ്പോൾ ഓടി വരുന്ന നന്ദൂട്ടി. സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ. എവിടെയാണ് തനിക്ക് തെറ്റിയത്? എന്തിനായിരുന്നു വഴക്കിട്ടിരുന്നത്? അയാൾ അയാളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.
വൈകിട്ട് അമ്മയേ കാണാൻ ചെന്നപ്പോൾ അമ്മയുടെ റുമിൽ നിന്ന് സിസ്റ്റർ നിർമ്മലയുടെ ചിരി കേൾക്കാമായിരുന്നു. വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ കണ്ടു അമ്മയുടെ അടുത്ത് ഇരിക്കുന്ന നന്ദൂട്ടി പിന്നെ സിസ്റ്റർ നിർമ്മല. അമ്മയുടെ കൈക്കുള്ളിൽ നന്ദൂട്ടിയുടെ കൈ.
അയാളെ കണ്ടപാടേ നിർമ്മല പറഞ്ഞു അഖിൽ ഈ പെണ്ണ് രാത്രി എന്നെ ഉറക്കിയിട്ടില്ല. രാവിലെ ഇവിടെ വന്ന് കഴിഞ്ഞാണ് സമാധാനമായത്. ഇനി നിങ്ങൾ സംസാരിക്ക് ഞാൻ ചെല്ലട്ടേ ഡ്യൂട്ടി കഴിയാറായി. കുറച്ച് എഴുതാൻ ഉണ്ട് എന്നു പറഞ്ഞ് അവൾ പോയി.
അഖിൽ അവളേ നോക്കി ഇന്നലത്തേക്കൾ സുന്ദരി ആയതുപോലെ മുടി പോണീടെയിൽ കെട്ടിയിരിക്കുന്നു. ജീൻസും ടോപ്പിലും അവൾ കുറച്ചൂടി സുന്ദരി ആയിരിക്കുന്നു.
അഖിലേട്ടാൻ വരണ്ടായിരുന്നു ഞാൻ നോക്കിക്കോളാം അമ്മയേ. വേണമെങ്കിൽ വീട്ടിൽ പോയി റസ്റ്റ് എടുത്തോളു അവൾ അയാളോട് പറഞ്ഞു. നിനക്ക് ബുദ്ധിമുട്ടാവില്ലേ നന്ദൂ എന്ന് ചോദിച്ചപ്പോൾ എന്ത് ബുദ്ധിമുട്ട്? എന്ന് അവൾ തിരിച്ചു ചോദിച്ചു.
അവൾ ഓർക്കുക യായിരുന്നു ഡിവോസായി വിട്ടിൽ ചെന്നപ്പോൾ കുറച്ച് ദിവസം എല്ലാവർക്കും സഹതാപമായിരുന്നു. പിന്നീറ്റ് അത് വിദ്വേഷത്തിനു വഴി മാറി. അമ്മയുടെ മരണത്തോടെ തികച്ചും ഒറ്റപെട്ടു. അച്ഛനും നിസഹായനായി. പിന്നെ ഉണ്ടായിരുന്ന സ്വർണം വിറ്റ് ഒരു ബൂട്ടിക്ക് തുടങ്ങി ജീവിതം ഈ നഗരത്തിൽ തളക്കപെട്ടു. വീട്ടിൽ പോക്ക് വല്ലപ്പോഴും ആക്കി.
നീ തനിച്ചാണോ ഇവിടെ? എന്ന അയാളുടെ ചോദ്യം അവളേ ചിന്തയിൽ നിന്ന് ഉണർത്തി. ഇപ്പോൾ നിമ്മിയുണ്ട് കൂട്ടിന് വരുന്ന ആഴ്ച മുതൽ തനിയേ.എന്ന് പറഞ്ഞ് അവൾ ഒന്ന് ചിരിച്ചു.
Nannayitund bro..??????????
Super!!!!