ഒപ്പം ആ മരത്തിൽ നിന്നും പുഷ്പങ്ങൾ അടർന്നുവീണു കൊണ്ടും…..
ആ മൗനത്തിന് വിരാമമിട്ടുകൊണ്ട് സെബാസ്റ്റ്യൻ തുടക്കമിട്ടു…
“എന്താ മോളെ നീ ഞങ്ങളോട് പറയാനുണ്ട് എന്ന് പറഞ്ഞത്…
ഞങ്ങൾക്ക് രണ്ടുപേർക്കും നിന്നോട് ഒത്തിരി കാര്യങ്ങൾ ചോദിക്കണമെന്നുണ്ട്….
ആദ്യം മോൾ എന്തായാലും പറയ്……”
“അതെ…..എനിക്കും അറിയണം ഇത്രയും നാളും നീ എന്നോട് പിണങ്ങി ഇരുന്നത് എന്തിനു വേണ്ടിയാണെന്ന്.. .
നിനക്കെന്നെ കാണണമെന്ന് സെബിച്ചായൻ വന്നു പറഞ്ഞപ്പോൾ ഇവിടെ വന്ന് എന്നെ ഇത്രയും നാളും വേദനിപ്പിച്ചതിന് നല്ല ഒരു അടി വെച്ചു തരണം എന്നാണ് വിചാരിച്ചത്….
എന്നാൽ നിന്നെ നേരിൽ കണ്ടപ്പോൾ അതിനു പോലും പറ്റുന്നില്ലടീ.. നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല…….. ”
ചിത്തിര പരിഭവത്തോടെ നിന്നു….
ഐറ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി….
അവളുടെ ആ പുഞ്ചിരിയിൽ മറഞ്ഞിരുന്ന വേദന അവർ രണ്ടുപേരും മനസ്സിലാക്കി…
ഒരു ദീർഘനിശ്വാസത്തോടെ ഐറ കയ്യിലിരുന്ന പൂവിനെ ഒന്ന് തഴുകി……..
“ചിത്തു… ആദ്യം നിനക്കുള്ള മറുപടി ഞാൻ തരാം…..
നിനക്ക് ഓർമ്മയുണ്ടോ ലിസയുടെ ബർത്ത്ഡേയുടെ അന്ന് നീ ഇവിടെ വന്നതും പിന്നീട് ഒരു കോൾ അറ്റൻഡ് ചെയ്യാൻ പുറത്തേക്ക് പോയതും ഒക്കെ….. ”
അതിനു മറുപടിയായി ചിത്തിര അതേ എന്ന് തലയാട്ടി……
“അതിനുശേഷം നീയും ലിസയും തമ്മിൽ കണ്ടിരുന്നോ…. ”
“കണ്ടല്ലോ… എന്നെ വിളിച്ചത് നമ്മുടെ ന്യൂസർ ശാലു ആയിരുന്നു……..
അവളോട് സംസാരിച്ചു തിരിഞ്ഞപ്പോഴാണ് ലിസയെ കണ്ടത്..”
ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo
എനിക്കും തോന്നി but എവടെ എന്ന് ormayilla
ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤
നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
With?
അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ ?…
Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤