പിൻഗാമി [Percy Jackson] 65

മുത്തു ഇതെല്ലാം കേട്ട് ശരിയെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ടിരുന്നു.

പുറത്തു ധാരാളം കാറുകൾ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് അലെക്സി പുറത്തേക്ക് നോക്കി. ചന്ദ്രോത്തെ കാറുകൾ ആണ്. കൈയിൽ ഒരു ഇരട്ടക്കുഴൽ തോക്കും എടുത്ത് ഒരു ആജാനബാഹു പുറത്തേക്ക് ഇറങ്ങി.കൂടെ കുറെ മല്ലന്മാരും. എല്ലാവരുടെയും കയ്യിൽ തോക്കുകൾ ഉണ്ട്.തിളങ്ങുന്ന കഷണ്ടിയും, കൊമ്പൻ മീശയും, നീല കലങ്ങിയ കണ്ണുകളുമായി അയാൾ ബംഗ്ലാവിലേക്ക് ഓടി കയറി. താഴേക്ക് ഇറങ്ങി വരുന്ന അലെക്സിയുടെ നേർക്ക് എല്ലാവരും ചേർന്ന് വെടിയുതിർത്തു. പെട്ടെന്നുള്ള ആക്രമണമായതിനാൽ ഒന്ന് പ്രതികരിക്കാൻ പോലുമാകാതെ എല്ലാ വെടിയും നെഞ്ചിലേക്ക് ഏറ്റു വാങ്ങി അലെക്സി മുത്തുവിനെ കടക്കണ്ണിൽ നോക്കി ഞരങ്ങി കൊണ്ടിരുന്നു.പെട്ടെന്ന് ബംഗ്ലാവിലാകെ നീല പ്രകാശം പടർന്നു. ആ നീല പ്രകാശത്തിൽ നിന്നും ഒരാൾ പുറത്തേക്ക് വന്നു. കണ്ണുകൾ കറുപ്പും വെളുപ്പും നിറത്തിൽ തിളങ്ങി കൊണ്ടിരുന്നു. അയാളെ കണ്ട് അമ്പരന്ന് അലെക്സി ഉരുവിട്ടു.

“ടൈറ്റൻ !!”

ടൈറ്റൻ അലെക്സിയുടെ അടുത്തേക്ക് വരാൻ നോക്കിയതും ഒരു ചുവന്ന കവചം വന്ന് അയാളെ തടഞ്ഞു. അതോടെ അലെക്സിയുടെ ബോധം മറഞ്ഞു…

  1. തുടരും..

4 Comments

  1. ♥♥❤❤❤

  2. ❤️❤️❤️

  3. ❤️❤️❤️

  4. അശ്വിനി കുമാരൻ

    ❤️?

Comments are closed.