പിൻഗാമി [Percy Jackson] 65

ഗുൽമോഹർ പൂക്കൾ കൊണ്ട് കളമെഴുതിയ വഴിയിലൂടെ, അമ്പലത്തറയിലെ ആൽ തറയെ വലം വെച്, വടക്ക് ഭാഗത്തേക്ക് പാഞ്ഞു.ആ വഴി ചെന്നെത്തുന്നത് ആ നഗരത്തിലെ തന്നെ ഏറ്റവും ബഹുമാനിക്കപെടുന്ന, സമ്പന്ന കുടുംബമായ ചന്ദ്രോത്ത് തറവാടിലേക്ക് ആണ്. താന്ത്രികവിധികളും,യുദ്ധമുറകളും ഒക്കെ അഭ്യസിച്ചിട്ടുള്ള ഹിമവംശി യോദ്ധാക്കളുടെ പിന്മുറക്കാരാണ് ചന്ദ്രോത്ത് കുടുംബം.പൂർവികരുടെ കഴിവിന്റെ നിഴൽ മാത്രമാണ് ഇപ്പോഴത്തെ തലമുറ.എന്തായാലും മുത്തുവിന് പോകേണ്ടത് അങ്ങോട്ടല്ല, ചന്ദ്രോത്ത് കുടുംബത്തിലെ താന്ത്രികവിദ്യകളും യുദ്ധ മുറകളും അഭ്യസിച്ച ഏക പരദേശിയായ ജോൺ വേദയുടെ കൊച്ചുമകന്റെ അടുത്തേക്ക്, അലെക്സി ജോൺ വേദ..

നമുക്ക് പോകാം ജോൺ വേദയുടെ നിഗൂഡതയുടെ ബംഗ്ലാവിലേക്ക്.മുത്തു പത്രവുമായി വേദ ബംഗ്ലാവിന്റെ കവാടം കടന്ന് അകത്തേക്ക് പാഞ്ഞു. ഗേറ്റിലായി കണ്ണ് കെട്ടിയ നീതി ദേവതയുടെ രൂപം കൊത്തി വെച്ചിട്ടുണ്ട്. മുത്തുവിനെ കണ്ട് കണ്ണിലെ കെട്ടഴിച് അവളൊന്ന് കണ്ണിറുക്കി കാണിച്ചു. അകത്തെ പോർച്ചിൽ കിടക്കുന്ന ചേതക് സ്കൂട്ടറിലെ സീറ്റിലേക്ക് ചാടി ജനാല വഴി മുത്തു അകത്തേക്ക് കടന്നു. കോണിപ്പടിയിലൂടെ അലെക്സിയുടെ ഓഫീസിലേക്ക്…

മുത്തുവിന്റെ വരവ് പ്രതീക്ഷിച്ചെന്നോണം അവിടെ ചാരു കസേരയിൽ അലെക്സി ഇരിപ്പുണ്ടായിരുന്നു. മേശയിലായി സ്റ്റീഫൻ കിങ്ങിന്റെ നോവലുകളുടെ ശേഖരം കാണാം. ചുവരുകളിൽ ഇന്ത്യയിലും കേരളത്തിലുമായി സംഭവിച്ച അമാനുഷികമായ സംഭവങ്ങളുടെ പേപ്പർ കട്ടിങ്ങുകളും ഉണ്ട്.

“വരണം വരണം മിസ്റ്റർ മുത്തു, ഞാൻ പറഞ്ഞ വാർത്ത അതിലുണ്ടോ??”

അലെക്സി മുത്തുവിനോടായി ചോദിച്ചു.

മുത്തു മുഖത്തു ഒരു ദയനീയ ഭാവം വരുത്തി, എന്നിട്ട് പറഞ്ഞു

“നോക്കീല്ലടാ ലെക്സി മോനേ,ഇപ്പോ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയോണ്ട്, പഴയ പോലെ പറ്റുന്നില്ല ഒന്നിനും”

അലെക്സി കണ്ണാടിയിലേക്ക് നോക്കി കൊണ്ട് നിന്നു.പോക്കറ്റിലേക്ക് കൈകൾ താഴ്ത്തി, ചുണ്ടിലെ കുസൃതി ചിരിയുമായി കണ്ണാടിയിലെ പ്രതിബിംബം പറഞ്ഞു.

“ഒന്നും മനസ്സിലായില്ല അല്ലെ!!, ഈ ലോകത്ത് ഇത് പോലെ നിരവധി ഇമ്മോർട്ടൽസ് ഉണ്ടായിരുന്നു. ഇത് വരെ നിങ്ങളോട് ഈ കഥ പറഞ്ഞത് ഞാനാണ്. ലോകത്തിലെ ക്രമസമാധാനം നടപ്പിലാക്കുന്നത് പോലീസുകാരും, ഭരണകൂടങ്ങളും ആണെങ്കിൽ, നീതി നടപ്പാക്കുന്നതിന് ഗ്രീക്ക് ദേവത തെമിസിന്റെ അനുഗ്രഹം കിട്ടിയ യോദ്ധാക്കളാണ് ഞങ്ങൾ ഇമ്മോർട്ടൽസ് ,ലോകത്തിന്റെ ഓരോ മിടിപ്പുകളും ഞങ്ങൾ വീക്ഷിക്കും. ഭൂമിയിലെ എല്ലായിടത്തും സഞ്ചരിച്ചു തെമിസിന്റെ നിർദ്ദേശ പ്രകാരം നീതി നടപ്പാക്കുന്ന വ്യാപാരികളായിരുന്നു വേദ കുടുംബം. യുദ്ധ തന്ത്രങ്ങളിലും, താന്ത്രിക വിദ്യകളിലും അഗ്രഗണ്യരായ വേദ കുടുംബത്തിലെ അവസാനത്തെ കണ്ണിയാണ് അലെക്സി ജോൺ വേദ. വേദ കുടുംബത്തിന്റെ പാരമ്പര്യമനുസരിച് ഒരുവൻ ജീവിച്ചിരിക്കെ ബാക്കി വെച്ച കാര്യങ്ങൾ ചെയ്ത് തീർക്കാനായി, നായായോ നരിയായോ മരണത്തെ കബളിപ്പിക്കണമെന്നാണ്. അങ്ങനെ നായായി മാറിയ ജോൺ വേദയാണ്, ലെക്സിയുടെ സ്വന്തം മുത്തു!! aka മുത്തശ്ശൻ.ബാക്കി വെച്ച പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കണക്ക് തീർക്കുവാനായി തന്റെ കൊച്ചു മകനെ പ്രാപ്തനാക്കുകയാണ്, ജോൺ. ഞാൻ ദേവി തെമിസിന്റെ കണ്ണാടി, നിങ്ങളെയും അലെക്സിയെയും വഴി കാട്ടുക എന്നതാണ് എന്റെ കടമ. സൊ ബാക്ക് ടു പ്രെസെന്റ് “

കണ്ണാടിയിലെ പ്രതിബിംബത്തിൽ നിന്നും കണ്ണെടുത്ത് അലെക്സി പത്രം കയ്യിലെടുത്ത്, കഴിഞ്ഞ പൗർണമിക്ക് നടന്ന പ്രേത വിരുന്നിന് കണ്ട സ്വപ്നത്തിന്റെ പൊരുൾ അന്വേഷിച്ചു. അധികം അന്വേഷിക്കാതെ തന്നെ കണ്മുന്നിലുള്ള സത്യം അവൻ കണ്ടെത്തി.

“ചൗധരി നഗർ തീപിടുത്തത്തിൽ കുരുന്നുകൾക്ക് ദാരുണാന്ത്യം!!

വിലപിച്ചു നാടും നഗരവും!!

‘ചൗധരി നഗർ സെന്റ് പോൾസ് കോൺവെൻറ് സ്കൂളിൽ തീപ്പിടുത്തം. ഒരു കുട്ടിയെ പോലും രക്ഷപ്പെടുത്താനായില്ല. അപകട സമയത്തു കുട്ടികൾ ധരിച്ച വാചുകളിലെ സൂചികൾ വിപരീത ദിശയിൽ സഞ്ചരിക്കുന്നത് അത്ഭുതമായി!!!’

‘അപ്പോ അവൻ വന്നുവല്ലേ, മുത്തു..”

മുത്തു അതേയെന്ന അർത്ഥത്തിൽ വാലാട്ടി.

“നമുക്ക് ഇന്ന് തന്നെ പ്രേത വിരുന്ന് നടത്തണം, അവന്റെ തിരിച് വരവിന്റെ ഉദ്ദേശം കണ്ടെത്തണം. അവന്റെ അടുത്ത ലക്‌ഷ്യം ഇനി നമ്മളാവണം!! ലീവ്സ് ഓഫ് ലോ, നമുക്ക് ഇവിടന്ന് സേഫ് ഹൗസിലേക്ക് മാറ്റാം, അവിടെ ലോ സ്പിരിറ്റ്സ് എപ്പോഴും അവയെ കാത്തോളും.”

4 Comments

  1. ♥♥❤❤❤

  2. ❤️❤️❤️

  3. ❤️❤️❤️

  4. അശ്വിനി കുമാരൻ

    ❤️?

Comments are closed.