പിറന്നാൾസമ്മാനം 68

പിന്നെ നീനയോട് പറയാതിരുന്നത് പിറന്നാൾ ദിവസത്തിൽ ലോകത്തിലെ ഏറ്റവും വലിയ സമ്മാനം നിനക്ക് തരണം എന്ന് ഇച്ചായൻ തീരുമാനിച്ചതുകൊണ്ടാണ്.”

ലയസിസ്റ്ററുടെ വാക്കുകൾകേട്ട നീന പൊട്ടിക്കരഞ്ഞു.

ഒരുനിമിഷം തെറ്റുധരിച്ച നീന ജോയ്‌മോന്റെ കാലുപിടിക്കാൻ തുനിഞ്ഞെങ്കിലും അയാൾ അവളെ ചേർത്തുപിടിച്ചു.

“ലയ എന്റെ ജൂനിയർ ആയിരുന്നു, അങ്ങനെയുള്ള പരിചയമാണ്, ”

“ന്നാലും ഇച്ചായനെന്നോട് പറയായിരുന്നു.”

“പോട്ടെടാ, ദേ നോക്ക്, ഇനി നിന്റെ പരാതികൾ കേൾക്കാൻ ഞാൻമാത്രമല്ലയുള്ളത് നമ്മുടെ മോളും കൂടെയുണ്ട്.
എന്റെ പിറന്നാൾസമ്മാനം”

പുഞ്ചിരിപൊഴിച്ചുനിൽക്കുന്ന ആൻമരിയയെ അവർ രണ്ടുപേരും എടുത്തുയർത്തി ഇരുകവിളിലും അമർത്തി ചുംബിച്ചു.
നീനയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതിനെക്കാൾ അപ്പുറത്തായിരുന്നു.

“ഇത് പരിശുദ്ധാത്മാവായ പിതാവിന്റെ തീരുമാനം. അതങ്ങനെത്തന്നെ നടക്കട്ടെ, എന്നാൽ ഞാനിറങ്ങി.”

“ഓ, ഞങ്ങളങ്ങോട്ട് വരുന്നുണ്ട് സിസ്റ്റർ..”

“മ്,”
ലയസിസ്റ്റർ തിരിഞ്ഞു നടന്നു.

അകലെ വിണ്ണിൽ വെള്ളിമേഘങ്ങളാൽ തെളിഞ്ഞുവന്ന മാലാഖയുടെ രൂപത്തെ
ലയസിസ്റ്റർ പുഞ്ചിരിയോടെ നോക്കി പള്ളിയിലേക്കുനടന്നു.

ശുഭം…

2 Comments

  1. ഋഷി ഭൃഗു

    ???

  2. നല്ല കഥ ???❤️❤️❤️

Comments are closed.